കേശാദിപാദം തൊഴുന്നേന്‍ - വരികളും വീഡിയോയും - കെ.എസ്.ചിത്ര

 

 

കേശാദിപാദം തൊഴുന്നേന്‍, കേശവ

കേശാദിപാദം തൊഴുന്നേന്‍ (കേശാദി)

പീലിച്ചുരുള്‍മുടിയും നീലത്തിരുവുടലും

ഫാലത്തൊടുകുറിയും താണുതൊഴുന്നേന്‍

കേശാദിപാദം തൊഴുന്നേന്‍.....

 

മകരകുണ്ഡലമിട്ട മലര്‍ക്കാത് തൊഴുന്നേന്‍ (2)

കുടിലകുന്തളം പാറും കുളുര്‍നെറ്റി തൊഴുന്നേന്‍

കരുണതന്‍ കടലായ കടമിഴി തൊഴുന്നേന്‍

അരുണകിരണമണി മുഖപദ്‌മം തൊഴുന്നേന്‍

കേശാദിപാദം തൊഴുന്നേന്‍.....

 

കളവേണുവണിയുന്ന കരതലം തൊഴുന്നേന്‍

കൌസ്‌തുഭം തിളങ്ങുന്ന കളകണ്ഠം തൊഴുന്നേന്‍

വനമാല മയങ്ങുന്ന മണിമാറ് തൊഴുന്നേന്‍

കനക കങ്കണമിട്ട കൈത്തണ്ട തൊഴുന്നേന്‍

കേശാദിപാദം തൊഴുന്നേന്‍.....

 

അരയിലെ മഞ്ഞപ്പട്ടുടയാട തൊഴുന്നേന്‍

അണിമുത്തു കിലുങ്ങുന്നോരരഞ്ഞാണം തൊഴുന്നേന്‍

കനകച്ചിലങ്ക തുള്ളും കാല്‍ത്തളിര്‍ തൊഴുന്നേന്‍

കരിമുകില്‍ വര്‍ണ്ണനെ അടിമുടി തൊഴുന്നേന്‍

കേശാദിപാദം തൊഴുന്നേന്‍....

30.2K

Comments

84ctb

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠ ചെയ്തതാര്?

ഇതിനെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ട്. 1. തുളുസന്യാസിയായ ദിവാകരമുനി. 2.വില്വമംഗലം സ്വാമിയാര്‍.

ഗുരുവായൂരിലെ കൊടിമരം

ഗുരുവായൂരിലെ ആദ്യത്തെ കൊടിമരം മലകുറുന്തോട്ടി കൊണ്ടുള്ളത് ആയിരുന്നു.

Quiz

ചോറ്റാനിക്കരയില്‍ ശ്രീമൂലസ്ഥാനം അല്ലെങ്കില്‍ പവിഴമല്ലിത്തറയുടെ പ്രാധാന്യമെന്ത് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |