കണി കാണും നേരം

 

കണികാണും നേരം കമലാനേത്രന്‍റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ

മലർമാതിൻ കാന്തൻ വസുദേവാത്മജൻ
പുലർക്കാലേ പാടിക്കുഴലൂതി
ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണികാണാൻ

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്‍
അടുത്തു വാ ഉണ്ണി കണി കാണാന്‍

ബാലസ്ത്രീകടെ തുകിലും വാരി
ക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ -
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണ്ണാ കണി കാണാൻ

എതിരെ ഗോവിന്ദനരികേ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും താൻ
മന്ദസ്മിതവും തൂകി വാ കണി കാണാൻ

കണികാണും നേരം കമലാനേത്രന്‍റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ

19.4K

Comments

8kuxy

വിഗ്രഹത്തിനുള്ള ശില കണ്ടെത്താനുള്ള നിയമങ്ങള്‍

സാമാന്യമായി കറുപ്പ് നിറമുള്ള കൃഷ്ണശിലയാണ് കേരളത്തില്‍ വിഗ്രഹനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഋഷിമാരുടേയും സിദ്ധന്മാരുടേയും ആശ്രമം തുടങ്ങിയ പുണ്യഭൂമികളില്‍ കാണുന്ന ശിലകളാണ് നല്ലത്. മണ്ണില്‍ പൂഴ്ന്ന് കിടക്കുന്നതാകണം. മംഗളാക്ഷരങ്ങള്‍ എഴുതിയതുപോലെയുള്ള ചിഹ്നങ്ങള്‍ നല്ലതാണ്. മിനുസമുള്ളതും പണിയുമ്പോള്‍ തകര്‍ന്നുപോകാത്തതും ചുറ്റിക കൊണ്ട് അടിച്ചാല്‍ ഗാംഭീര്യമുള്ള ശബ്ദം പുറപ്പെടുവിക്കുന്നതുമാകണം ശില. ശിലയുടെ തല കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നതില്‍ ഏതെങ്കിലും ഒരു ദിക്കിലേക്കായിരിക്കണം. ഉപദിശകളിലേക്ക് ആകരുത്. ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ഭാഗം വിഗ്രഹത്തിന്‍റെ മുന്‍ഭാഗമായി എടുക്കണം. തീപ്പൊരി കൂടുതല്‍ വരുന്ന അഗ്രം വിഗ്രഹത്തിന്‍റെ ശിരസായെടുക്കണം. ഏത് ദിക്കിനെ നോക്കിയാണോ പ്രതിഷ്ഠിക്കേണ്ടത് ആ ദിക്കിനെ നോക്കി ഭൂമിയില്‍ നിന്നും ശില ഉയര്‍ത്തുകയും വേണം.

ഏത് കടലിലാണ് ദ്വാരക മുങ്ങിയത്?

അറബിക്കടലില്‍.

Quiz

എത്ര തരം ഋണങ്ങളോടെയാണ് മനുഷ്യന്‍ ജനിക്കുന്നത് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |