ഗുരുവായൂരപ്പാ നിൻ മുന്നിൽ

 

ഗുരുവായൂരപ്പാ നിൻ മുന്നിൽ  ഞാൻ
ഉരുകുന്നു കര്‍പ്പൂരമായി (2)
പലപല ജന്മം ഞാൻ നിന്‍റെ..
കളമുരളിയിൽ സംഗീതമായി.. (ഗുരുവായൂരപ്പാ..)

തിരുമിഴി പാലാഴിയാക്കാം..
അണിമാറിൽ ശ്രീവത്സം ചാര്‍ത്താം.. (2)
മൌലിയിൽ പീലിപ്പൂ ചൂടാനെന്‍റെ..
മനസ്സും നിനക്കു ഞാൻ തന്നു.. (ഗുരുവായൂരപ്പാ..)

മഴമേഘകാരുണ്യം പെയ്യാം..
മൌനത്തിൽ ഓങ്കാരം പൂക്കാം.. (2)
തളകളിൽ വേദം കിലുക്കാനെന്‍റെ
തപസ്സും നിനക്കു ഞാൻ തന്നു.. (ഗുരുവായൂരപ്പാ..)

31.8K

Comments

eq6a7

അന്നദാനം ചെയ്യുന്നതിലൂടെ എന്തെല്ലാം ഫലങ്ങൾ ലഭിക്കും?

ബ്രഹ്മാണ്ഡ പുരാണം അനുസരിച്ച്, അന്നദാനം ചെയ്യുന്നവരുടെ ആയുസ്സ്, ധനം, മഹിമ, ആകർഷകത എന്നിവ വർധിക്കും. അവരെ കൊണ്ടുപോകാനായി സ്വർഗ്ഗലോകത്തിൽ നിന്ന് പൊന്നുകൊണ്ട് നിർമ്മിച്ച വിമാനം എത്തും. പത്മ പുരാണം അനുസരിച്ച്, അന്നദാനത്തിന് തുല്യമായ മറ്റൊരു ദാനം ഇല്ല. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിലൂടെ ഇഹലോകത്തും പരലോകത്തും സന്തോഷം ലഭിക്കും. പരലോകത്ത് മലകളെപ്പോലെ രുചികരമായ ഭക്ഷണം അത്തരം ദാതാവിനായി എപ്പോ ഴും സജ്ജമാണ്. അന്നദാതാവിന് ദേവന്മാരും പിതൃക്ക ളും അനുഗ്രഹം നൽകും. അവൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകും.

എന്തായിരുന്നു തിരുനായത്തോട് ക്ഷേത്രത്തിന്‍റെ പഴയ പേര്?

പരമേശ്വരമംഗലം.

Quiz

വ്യാസനും പാണ്ഡവരും തമ്മിലുള്ള ബന്ധമെന്ത് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |