ഹിന്ദു ഇയര്‍ ബുക്ക്

hindu_year_book_malayalam_pdf_cover_page

വസന്തഋതു

ചൈത്രത്തിന്‍റെ രഥത്തിലേറിയാണ് വസന്തം എഴുന്നള്ളുന്നത്. ഫാല്‍ഗുനത്തിലെ തന്നെ ഈ വരവേല്പിന്‍റെ കേളികൊട്ട് കേട്ടിരുന്നു. ഹോളി പുതുയുഗത്തിന്‍റെ നാന്ദി അറിയിക്കലാണ്. തണുപ്പ് കുറയാന്‍ പോകുന്നു എന്ന് എല്ലാവരും മനസ്സിലാക്കുന്നു. ഉയര്‍ന്ന് ശാഖകളായി വിരിച്ച് നില്‍ക്കുന്ന ഇലയില്ലാത്ത മരക്കൊമ്പുകളില്‍ തളിരിന്‍റേയും പൂക്കളുടേയും നാമ്പുകള്‍ ഉയര്‍ന്നു വരാന്‍ പോകുന്നു.

വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

ബഹുലാചൗഥ്
ഭാദ്രപദത്തിലെ കൃഷ്ണപക്ഷ ചതുർത്ഥിദിവസം ഇത് ആഘോഷിക്കുന്നു. ഈ വ്രതം പുത ന്മാരുടെ രക്ഷയ്ക്കുവേണ്ടി അമ്മമാർ ആചരിക്കുന്നു. അരിയോ ഗോതമ്പോ കൊണ്ടുള്ള ആഹാരം കഴിക്കാൻ പാടില്ല. അന്ന് പശുവിൻപാലിന് അവയുടെ കാക്കൾക്കാണ് അവകാശം പശുവിന്റെയും സിംഹത്തിന്റെയും പ്രതിമ മണ്ണുകൊണ്ടുണ്ടാക്കി പൂജിക്കുക സാധാരണ നടന്നു വരുന്ന ചടങ്ങാണ്. ഹഷഷ്ഠി
ഇത് ഭാദ്രപദ കൃഷ്ണപക്ഷ ഷഷ്ഠിദിവസം നടത്തുന്ന വ്രതമാണ്. ചിലർ ഈ ദിവസം ബലരാമൻ ജനിച്ച ദിവസമായി കരുതുന്നു. ചിലർ സീതാദേവിയുടെ ജന്മദിനമായി ആചരിക്കുന്നു. ബലരാമന്റെ ആയുധങ്ങൾ പ്രധാനമായി കലപ്പയും മുസലവുമാണല്ലോ. അതിനാൽ അദ്ദേഹത്തിന് ഹലധരനെന്ന പേരുണ്ടായി. ഈ വ്രതത്തിന് ഫലഷഷ്ഠി എന്നു പേരുണ്ടായി. ആൺമക്കളുള്ള സ്ത്രീകളാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. ഈ ദിവസം ഇരിപ്പക്കമ്പുകൊണ്ടു പല്ലുതേക്കണം. കലപ്പകൊണ്ട് ഉഴുതു വിതച്ചുണ്ടാക്കുന്ന ധാന്യങ്ങൾ കൊണ്ടുള്ള ആഹാരം കഴിക്കരുത്. വരിനെല്ലി ന്റെ അരികൊണ്ടുള്ള ആഹാരം ആവാം. ഈ ദിവസം പശുവിൻപാൽ കുടിക്കാനും പാടില്ല.
വ്രതമനുഷ്ഠിക്കുന്നവർ അതിരാവിലെ കുളിച്ചു നടുമുറ്റം മെഴുകി ഒരു ജലകുണ്ഡം ഉണ്ടാക്കു ന്നു. അതിൽ ഇലന്ത, പ്ലാശ്, അത്തി, കുശ മുതലായവയുടെ കമ്പുകൾ കുഴിച്ചു നിറുത്തുന്നു. പിന്നെ പൂജ നടത്തുന്നു. പൂജ കഴിഞ്ഞ് പ്രാർത്ഥിക്കണം.
ഹേ ദേവി: അവിടുന്ന് ഗംഗാദ്വാരം, കുശാവർത്തം, ബില്വാകം നിലപർവ്വതം, കനഖലം തീർ ത്ഥങ്ങളിൽ സ്നാനം ചെയ്ത് ഭഗവാൻ ശങ്കരനെ ഭർത്താവായി പ്രാപിച്ചു. സുഖവും സൗഭാഗ്യവും നല്കുന്നവളായ ലളിതാദേവി, അങ്ങേയ്ക്ക് വീണ്ടും വീണ്ടും നമസ്കാരം. അവിടുന്ന് എനിക്ക് നെടുമംഗല്യം നല്കേണമേ! ഈ വ്രതാനുഷ്ഠാനത്തിലൂടെ സ്ത്രീകളുടെ മംഗല്യം സുദൃഢമായിത്തീരു ന്നു. ജീവിതാന്ത്യത്തിൽ ശിവലോകപ്രാപ്തിയും ഉണ്ടാവുന്നു.
പണ്ട് ഒരു ഇടയസ്സ് ഉണ്ടായിരുന്നു. ഗർഭിണിയായ അവളുടെ പ്രസവകാലം സമീപിച്ചു. ഒരു വശത്തൂടെ അവളുടെ മനസ്സ് വേദനിക്കപ്പെടുമ്പോൾ മറുവശത്തൂടെ പാൽവെണ്ണ വിക്രയ കാര്യങ്ങ ളിൽ വ്യപരിക്കുകയായിരുന്നു. അവൾ ചിന്തിച്ചു. പ്രസവം കഴിഞ്ഞാൽ പാലും തൈരുമൊക്കെ ഇരുന്നുപോകും വില്ക്കാൻ കഴിയാതാവും. ഇതോർത്ത് ഉടൻ അവൾ എഴുന്നേറ്റു. തയിർക്കലവും മറ്റും തലയിലേറ്റി വില്പനയ്ക്കിറങ്ങി. കുറച്ചു നടന്നപ്പോഴേക്കും ദുസ്സഹമായ വേദന. അവൾ ഒരു കാട്ടിലന്തയുടെ ചുവട്ടിൽ ആശ്വാസത്തിനായി ഇരുന്നു. അവിടെവച്ച് അവൾക്കൊരു ആൺകുട്ടി പിറന്നു. ആ ഇടയസ്ത്രീ കുട്ടിയെ അവിടെ ഇട്ടിട്ട് പാതയിൽ കച്ചവടത്തിന് അടുത്തുള്ള ഗ്രാമത്തി
ലേക്കു പോയി. അതു ഹര്ഷഷ്ഠി ദിവസമായിരുന്നു. പശുവിന്റെയും എരുമയുടേയും പാൽ കലർ ത്തിയിരുന്നിട്ടും എരുമപ്പാലാണെന്നുപറഞ്ഞ് അവൾ ഗ്രാമീണർക്കു നല്കി. ഏതു കാട്ടിലന്തയുടെ ചുവട്ടിലാണോ അവൾ കുട്ടിയെ ഇട്ടിട്ടുപോയത് അതിനു സമീപം ഒരു കർഷകൻ നിലം ഉഴുതു നില്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കാളകളെ അടിച്ച് തെളിക്കുന്നതുമൂലം ഞെട്ടിത്തെറിച്ച് കലപ്പ യുടെ പലകതട്ടി ആ കുട്ടി മരിച്ചു. ഈ സംഭവം കണ്ട് കൃഷിക്കാരൻ വളരെ സങ്കടത്തിലായി. അയാൾ വിപദിധൈര്യം അവലംബിച്ച് കാട്ടിലന്തയുടെ മുള്ളുകൾ കൊണ്ട് കുട്ടിയുടെ വയറ്റത്ത് മുറി വുകളുണ്ടാക്കി അവിടെത്തന്നെ ഉപേക്ഷിച്ചു. ഇടയസ്ത്രീ പാൽക്കച്ചവടം കഴിഞ്ഞ് അവിടെ എത്തി. കുട്ടിയുടെ ദയനീയമായ അവസ്ഥകണ്ട് ഇതു തന്റെ പാപകർമ്മഫലമാണെന്ന് അവൾ സമാധാനിച്ചു. അവൾ ചിന്തിച്ചു; ഞാൻ ഹഷഷ്ഠിദിവസം പാൽക്കച്ചവടത്തിനുവേണ്ടി കളവുപറഞ്ഞ് ഗ്രാമത്തിലെ സ്ത്രീകളെ അധർമ്മികളാക്കി. അതുകൊണ്ടല്ലേ എനിക്ക് അനുഭവമുണ്ടായത്. അതിനാൽ ഞാൻ തിരിച്ചുപോയി സകലതും തുറന്ന് പറഞ്ഞ് പ്രായശ്ചിത്തം ചെയ്യണം. ഇങ്ങനെ നിശ്ചയിച്ച് അവൾ പാൽവി ഗ്രാമത്തിലെത്തി തെരുവുതോറും നടന്ന് വിളിച്ചു പറഞ്ഞു. എന്റെ പാൽ പശുവിന്റെയും എരുമയുടേയും പാൽ കൂട്ടിച്ചേർത്തതായിരുന്നു. ഇതുകേട്ടു സ്ത്രീകൾ സന്തോഷിച്ച് അവളെ ആശീർ- വൃദിച്ചു. ഈ പുണ്യദിനത്തിൽ അനവധി സ്ത്രീകളുടെ നിഷ്കളങ്കമായ ആശിർവ്വാദം വാങ്ങി അവൾ - മരച്ചുവട്ടിൽ തെരിച്ചെത്തിയപ്പോൾ അവളുടെ കുട്ടി ജീവനോടെ കിടക്കുന്നതാണ് കണ്ടത്. ഈ
വതം ലളിതാവതമെന്ന പേരിൽ അറിയപ്പെടുന്നു. - ശ്രീകൃഷ്ണാഷ്ടമി
- കേരളത്തിൽ അഷ്ടമിരോഹിണി അറിയപ്പെടുന്ന ശ്രീകൃഷ്ണാഷ്ടമി ചിങ്ങമാസത്തിലെ കറു - ത്തപക്ഷ അഷ്ടമിക്കാണ് ആഘോഷിക്കുന്നത്. ഉത്തരേന്ത്യക്കാർ ഭാദ്രപദ മാസത്തിലെ കറുത്തപക്ഷ - അഷ്ടമിക്കാണ് ഇതാഘോഷിക്കുന്നത്. ഈ ദിവസമാണ് മഥുരയിലെ കംസന്റെ കാരാഗൃഹത്തിൽ - ശ്രീകൃഷ്ണഭഗവാൻ പിറന്നത്. ഭാരതത്തിലാകമാനം ശ്രീകൃഷ്ണക്ഷേത്രങ്ങളിലും വിഷ്ണുക്ഷേത് ങ്ങളിലും ഈ ഉത്സവം ആഘോഷങ്ങളോടെ കൊണ്ടാടുന്നു. വ്രതം അനുഷ്ഠിക്കുന്നവർ അന്നു രാതി പ്രന്തണ്ടുമണിയോടെ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി പ്രസാദം വാങ്ങി വരും പൂർണ്ണമാക്കുന്നു. പിറ്റേദിവസം പ്രഭാതത്തിൽ നന്ദമഹോത്സവം ആഘോഷിക്കാറുണ്ട്. ഉണ്ണികൃഷ്ണവിഗ ഹത്തിൽ മഞ്ഞൾപ്പൊടി, തയിർ നെയ്യ്, എണ്ണ മുതലായവ വിതറി തൊട്ടിലിൽ കിടത്തി പാടി - ആട്ടുന്ന ചടങ്ങും നടത്തുന്നുണ്ട്. ജന്മാഷ്ടമിദിവസം ഉപവാസമായി വതമനുശ്രിക്കുന്നവർ ഏഴുജ മങ്ങളിലെ സഞ്ചിതപാപങ്ങളിൽനിന്നു മുക്തരാകും.
- അജാ (പ്രബോധിനി) ഏകാദശി
ഭാദ്രപദമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിക്ക് വിഷ്ണുപൂജ നടത്തണം. ഈ ഏകാദ - ശിക്ക് ഉറക്കമിളച്ച് വതം അനുഷ്ഠിക്കുന്നു. കൃതയുഗത്തിൽ സത്യസന്ധനെന്നു പ്രസിദ്ധനായ - ഹരിശ്ചന്ദമഹാരാജാവ് വലിയ ദാനശീലനായിരുന്നു. ഇദ്ദേഹം ഒരിക്കൽ വിശ്വാമിത്രമഹർഷിക്കു ദക്ഷിണാകടം വീട്ടാൻ വേണ്ടി ചണ്ഡാലന്റെ ഭത്യനാവുകയുണ്ടായി. ചണ്ഡാലഭത്യനായി ഗംഗാതീരത്ത ഒരു ശ്മശാനത്തിൽ അനേകനാൾ ജോലിചെയ്തു. ഇക്കാലത്തൊരു ദിവസം യാദൃച്ഛികമായി അദ്ദേഹത്തിന് ഗൗതമമഹർഷിയെ സന്ദർശിക്കാനിടയായി. രാജാവ് തന്റെ ദു:ഖ കഥകൾ അദ്ദേ - ഹത്തെ അറിയിച്ചു. മഹർഷി അദ്ദേഹത്തോട് യാ ഏകാദശിവതം അനുഷ്ഠിക്കുവാൻ ഉപദേശി - ച്ചു. ഹരിശ്ചന്ദ്രൻ വതാനുഷ്ഠാനം തുടങ്ങി ഇതിനിടയിലാണ് അദ്ദേഹത്തിന്റെ പുത്തൻ രോഹിതൻ - പാമ്പുകടിയേറ്റു മരിച്ചത്. മൃതശരീരവുമായി ശ്മശാനത്തിലെത്തിയ പത്നിയോട് അദ്ദേഹം ശ്മശാനകരം - ആവശ്യപ്പെട്ടു. നിസ്സഹായയായ ആ മാതാവിന് അതിനു കഴിവില്ലായിരുന്നു. അവർ വസ്ത്രം കീറി ശ്മശാനകരം നല്കി. സത്യത്തിന്റെ യും വതത്തിന്റെയും ഫലമായി ഭഗവാൻ പ്രത്യക്ഷനായി. രാജാ വിന് എല്ലാ അനുഗ്രഹങ്ങളും നല്കി. ഭഗവത് കടാക്ഷത്താൽ രോഹിതൻ ജീവിച്ചു. എല്ലാവരും ഐശ്വര്യങ്ങളോടും കൂടി അനേകകാലം രാജ്യഭാരം നടത്തി.
- വത്സദ്വാദശി
- ഭാദ്രപദത്തിലെ കറുത്ത പക്ഷദ്വാദശിനാൾ ആഘോഷിക്കുന്ന ഉത്സവം. ഈ ദിവസം സ്ത്രീകൾ - പശുകുട്ടികളെ പൂജിക്കണം. ആരുടെയെങ്കിലും വീട്ടിൽ പശുക്കുട്ടി ഇല്ലെങ്കിൽ ഉള്ളവരുടെ പശുക്കു - ട്ടിയെ പൂജിക്കണം. അടുത്തെങ്ങും ഇല്ലാതെവന്നാൽ മണ്ണുകൊണ്ട് പശുവിനെയും പശുക്കുട്ടിയെ യും നിർമ്മിച്ചുവച്ചു പൂജ നടത്തണം, പൂജയിൽഅവയുടെമേൽ, തെയിർ, കുതിർത്ത ബാജറ,
ഗോതമ്പുമാവ്, നെയ്യ് മുതലായവ അർപ്പിക്കണം. ചുവന്ന പൊടികൊണ്ടോ മഞ്ഞൾപൊടികൊണ്ടാ - പൊട്ടുതൊടുവിക്കണം. ചോറും, പാലും നൽകാം. വത്സദ്വാദശിയുടെ കഥ കേൾക്കണം. വത്സനെ പശുക്കുട്ടി ആരാധിക്കുന്ന ദിവസമാകയാൽ ഇതിന് വത്സദ്വാദശി എന്നു പേരുണ്ടായി. ആൺകുട്ടി യുണ്ടാവുന്നതിന് ഈ വരാനുഷ്ഠാനം ഫലപ്രദമാണ്. മകൻ വിവാഹം കഴിക്കുകയോ ആൺകുട്ടി ഉണ്ടാകുകയോ ചെയ്യുന്ന വർഷം ഈ ഉത്സവം മോടിയായി ആചരിക്കുന്നു.
- ഒരു രാജാവിന് എഴു പുത്രന്മാരുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു പൗത്രനുമുണ്ടായിരുന്നു. - രാജാവ് ഒരു ദിവസം കിണർ കുഴിക്കാൻ നിശ്ചയിച്ചു. കുഴിപ്പിച്ച കിണറ്റിൽ വെള്ളം കണ്ടില്ല. - എന്താണ് എന്റെ കിണറ്റിൽ വെള്ളം കാണാത്തത്? ഒരു ബ്രാഹ്മണൻ ഇതിന് ഉത്തരം പറഞ്ഞു.

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |