സനാതന ധർമ്മത്തിന്‍റെ ചില പ്രത്യേകതകൾ

സനാതന ധർമ്മത്തിന്‍റെ ചില പ്രത്യേകതകൾ

  • സനാതന ധർമ്മം പ്രപഞ്ചസൃഷ്ടിക്കൊപ്പം തന്നെ ഉടലെടുത്തതാണ്.
  • സനാതന ധർമ്മം ഏതെങ്കിലും പ്രവാചകനോ ഗുരുവോ സ്ഥാപിച്ചതല്ല.
  • സനാതന ധർമ്മത്തിന്‍റെ ആധാരം വേദമാണ്.
  • വേദം നിത്യവും അപൗരുഷേയവുമാണ് (ആരാലും രചിക്കപ്പെട്ടതല്ല).
  • പ്രളയത്തിന് ശേഷവും വേദം നിലനിൽക്കും. സൃഷ്ടിയുടെ ആരംഭത്തിൽ പരമാത്മാവിന്‍റെ ഉച്ഛ്വാസരൂപത്തിൽ വേദം പ്രകടമാകും.
  • സനാതന ധർമ്മത്തിൽ മതഭ്രാന്തില്ല. ഈ മാർഗത്തിലൂടെ മാത്രമേ ഉന്നമനം ഉണ്ടാകൂ എന്ന് സനാതന ധർമ്മം ശഠിക്കുന്നില്ല.
  • മനുഷ്യന്‍റെ ചിന്താശക്തിയേയോ യുക്തിയേയോ സനാതന ധർമ്മം തടസ്സപ്പെടുത്തുന്നില്ല.
  • ഒരു പ്രത്യേക ദൈവത്തെ ആരാധിക്കാനോ ഒരു പ്രത്യേക ആരാധനാ രീതി പിന്തുടരാനോ സനാതന ധർമ്മം നിർബന്ധിക്കുന്നില്ല.
  • ചോദിച്ചറിയുന്നതിലൂടെയും മനനത്തിലൂടെയും കൂടുതൽ കൂടുതൽ അറിവ് നേടാൻ സനാതന ധർമ്മം പ്രേരിപ്പിക്കുന്നു.
  • ഒരേ ചൈതന്യമാണ് എല്ലാരിലും കുടികൊള്ളുന്നത് എന്ന് ഉദ്‌ഘോഷിക്കുന്ന സനാതന ധർമ്മം അവിശ്വാസികളേയും അന്യമത വിശ്വാസികളെയും അപലപിക്കുന്നില്ല.
മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies