
പൂജകൻ്റെ ശരീരത്തിൽ നിന്നും ഈശ്വരചൈതന്യത്തെ വിഗ്രഹത്തിലേക്ക് പകരുന്ന വിധം നമ്മൾ കണ്ടു. ഇതിനെ തുടർന്ന് മുമ്പിൽ വിഗ്രഹത്തിലേക്ക് പകർന്ന ചൈതന്യത്തിന് ആവാഹനാദി മുദ്രകൾ കാണിക്കണം. മുദ്രകൾ മലയാളികൾക്ക് സുപരിചിതമാണ്. കഥകളിയിൽ ഉള്ളതുപോലെ കരങ്ങൾ കൊണ്ട് പ്രദർശിപ്പിക്കുന്ന മുദ്രകൾ.
വാക്കുകൾ കൊണ്ട് വിനിമയം ചെയ്യുമ്പോൾ വിസ്തൃതമായി പോകുന്ന ചില ആശയങ്ങളെയാണ് മുദ്രകൾ പ്രതിനിധീകരിക്കുന്നത്. 'ആവാഹിതോ ഭവ', 'സന്നിഹിതോ ഭവ' എന്നിങ്ങനെ അങ്ങ് ഇവിടെ ആവാഹിക്കപ്പെടുക, സന്നിഹിതനാവുക തുടങ്ങി അപേക്ഷകളാണ് വാക്കുകൾക്ക് പകരമായി ഈ മുദ്രകളിലൂടെ പ്രദർശിപ്പിക്കുന്നത്. ഈ ആംഗ്യങ്ങൾ നമ്മുടെ ലൗകിക വ്യവഹാരങ്ങളിലും ഉണ്ട്. 'നമസ്തേ' പറയുന്നതിനോടൊപ്പം കൈകൂപ്പുന്നത് പോലെ. ഈ മുദ്രകൾ കാണിക്കുമ്പോൾ 'ആവാഹിതോ ഭവ' എന്നിങ്ങനെ മാനസികമായി പറയുകയും ചെയ്യും. മറ്റു ചിലയിടങ്ങളിൽ ദേവതയുടെ ആയുധങ്ങളെയും മറ്റും സൂചിപ്പിക്കാൻ അവയുടെ സ്ഥാനങ്ങളിൽ ശംഖമുദ്ര, ചക്രമുദ്ര എന്നിങ്ങനെ കാണിക്കേണ്ടതുമുണ്ട്.
ശബ്ദങ്ങളിലൂടെ, മന്ത്രങ്ങളിലൂടെ മാത്രമല്ല ഇത്തരത്തിലുള്ള ആംഗ്യ കല്പനകളിലൂടെയും തന്ത്രം ദേവതാ സാന്നിധ്യത്തെ ദൃഢപ്പെടുത്തുന്നു. ഇത് മുദ്രകൾ പ്രദർശിപ്പിക്കുമ്പോൾ നമുക്ക് തന്നെ അനുഭവവേദ്യമാകുന്ന ഒരു കാര്യമാണ്. ഇതിനുശേഷം വിഗ്രഹത്തിലേക്ക് പകർന്ന ചൈതന്യത്തെയും സകളീകരിക്കണം. സ്വന്തം ശരീരത്തിൽ സകളീകരിച്ചതുപോലെ തന്നെ. ന്യാസങ്ങളിലൂടെ; ലിപിന്യാസം തുടങ്ങി ലഘുവായോ വിസ്താരമായോ യഥോചിതം.
ഇതുകൂടെ കഴിയുമ്പോൾ പൂജകനും മുമ്പിലുള്ള വിഗ്രഹവും ഒരേപോലെ ആവുകയാണ്. ഒരേപോലെ ഈശ്വരചൈതന്യം കൊണ്ട് സ്പന്ദിച്ചു തുടങ്ങും. മന്ത്രചൈതന്യം കൊണ്ട് സ്പന്ദിച്ചു തുടങ്ങും. തന്നിലെ ദേവതാ ചൈതന്യത്തെയും വിഗ്രഹത്തിലെ ദേവതാ ചൈതന്യത്തെയും പൂജകൻ ഒരേപോലെ ഉണർത്തുന്നു. ഒരേ സമയം ഉണർത്തുന്നു.
ഇതിനുശേഷം ഉപചാര സമർപ്പണം. വീട്ടിൽ വന്ന ഒരു അതിഥിയെ എങ്ങനെ ഉപചരിക്കുന്നുവോ അതുപോലെ ദേവതയെയും ഉപചരിക്കണം. ഈ ഉപചാരങ്ങൾ പണ്ടുകാലത്തെ ആതിഥ്യമര്യാദയിൽ എന്തൊക്കെയാണോ ചെയ്തിരുന്നത് അതുപോലെതന്നെയാണ്. ഇങ്ങനെ 16 ഉപചാരങ്ങൾ ഉണ്ട്. 'ഷോഡശോപചാരങ്ങൾ' എന്ന് പറയും. ചന്ദ്രന് 16 കലകൾ ഉള്ളതുപോലെ 16 ഉപചാരങ്ങൾ.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta