
ആധ്യാത്മത്തിൽ കർമ്മം ചെയ്യുക വളരെ പ്രധാനമാണ്. ഭഗവാൻ അസുരന്മാരുമായി യുദ്ധങ്ങൾ ചെയ്ത്, വലിയ വലിയ യുദ്ധങ്ങൾ ചെയ്ത് ഇതാണ് നമുക്ക് കാണിച്ചുതരുന്നത്. പത്മാസനത്തിലിരുന്ന് ധ്യാനിച്ച് അസുരന്മാരല്ലാം നശിച്ചുപോകട്ടെ എന്ന് വിചാരിച്ചാൽ പോരേ? പോരെന്നാണ് ഭഗവാൻ കാണിച്ചുതരുന്നത്. ഭഗവാൻ അത് ചെയ്താലും കാര്യം നടക്കും.
ഇന്ന് യമവും നിയമവും ശീലിക്കാതെ നേരെ ഒരു പോക്കാണ് ആസനത്തിലേക്കും പ്രാണായാമത്തിലേക്കും. എന്തിന് പ്രത്യാഹാരവും ധാരണയും ഇല്ലാതെ തന്നെ ധ്യാനത്തിലേക്ക്. ധ്യാനിക്കാം എത്ര ധ്യാനശ്ലോകങ്ങൾ ഉണ്ട് കൃഷ്ണനെ മയിൽപീലിയും ഓടക്കുഴലും പിടിച്ച് നമ്മൾ സങ്കൽപ്പിക്കുന്നില്ലേ ഇതൊക്കെ ധ്യാനങ്ങളാണ്. പക്ഷേ അഷ്ടാംഗയോഗത്തിലെ ധ്യാനം പടിപടിയായി പോയി ചെയ്യേണ്ടതാണ്.
അടുത്തയിടെ കണ്ടു ഒരു സ്ത്രീക്ക് ശരീരത്തിൽ മുഴുവൻ ചൂട് പൊള്ളലുകൾ, കുരുക്കളായി തുടങ്ങി പഴുപ്പും മറ്റും നിറഞ്ഞ് പൊള്ളലായി മാറുന്നു. നേരെ ഇരിക്കാൻ പോലും വയ്യ. സ്കിൻ സ്പെഷ്യലിസ്റ്റിൽ നിന്നും തുടങ്ങി സൈക്യാട്രിസ്റ്റിൽ പോയി നിൽക്കുന്നു ചികിത്സ. ആയുർവേദം, സിദ്ധ, ഹോമിയോ എല്ലാം നോക്കി ഒരു വ്യത്യാസവുമില്ല. ചൂടിൻ്റെ ലക്ഷണമല്ലേ പൊള്ളിയാൽ അല്ലേ ഇതുപോലെ പൊള്ളലുകൾ ഉണ്ടാവുക. ദിനചര്യയെപ്പറ്റി ചോദിച്ചു. ധ്യാനിക്കും മണിക്കൂറുകൾ എങ്ങനെ പുരികങ്ങൾക്ക് നടുവിൽ ഒരു ജ്വാല അതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ധ്യാനിക്കും. ആരാ അത് ചെയ്യാൻ പറഞ്ഞത് ഗുരുജി. ഗുരുജിയോട് പോയി ജ്ഞാനം വേണമെന്ന് പറഞ്ഞു ഗുരുജി ധ്യാനിച്ചോളാൻ പറഞ്ഞു. നേരെ ഗൂഗിൾ ഏറ്റവും പവർഫുൾ ആയ ധ്യാനം എന്തിന് കുറയ്ക്കുന്നു എവിടെ കൊണ്ടു എത്തിച്ചു എന്ന് നോക്കുക.
ആധ്യാത്മത്തിൽ കർമ്മം പ്രധാനമാണ് ഹരിനാമകീർത്തനത്തിൽ കാണുന്നില്ലേ ഒരു നിമിഷം പോലും കർമ്മം ചെയ്യാതിരിക്കാൻ സാധ്യമല്ല. ഈ യോഗ കോച്ചിംഗ് ക്ലാസ്സിൻ്റെ ഒരു ഗുണമെന്തെന്നറിയാമോ ഇരുന്നയിടത്തിരുന്നു ചെയ്യാം. രാവിലെ എഴുന്നേറ്റ് രണ്ട് കിലോമീറ്റർ നടക്കാൻ വയ്യ മടി. ഇത് ഉറക്കമുണർന്നാലുടനെ ഒരു പാന്റും ടീഷർട്ടും വലിച്ചുകയറ്റി ഒരു റബ്ബർ മാറ്റും മേടിച്ച് ഇരുന്നയിടത്തിരുന്നു ചെയ്യാം. മറ്റുള്ളവരും പറയും യോഗിയാ യോഗിനിയാ ഒരു ഋഷിയുടെ ലുക്ക് എന്തെളുപ്പം.
ഈ കർമ്മം എന്ന് പറയുന്നതാണ് യോഗത്തിലെ യമവും നിയമവും. അതിനെ ശുദ്ധീകരിച്ചിട്ടാണ് ആസനത്തിലേക്ക് തന്നെ കടക്കാൻ പറയുന്നത് അല്ലെങ്കിൽ അവിടെയും ഇവിടെയും കോച്ചിപ്പിടിക്കും ഉളുക്കും പൊള്ളി കുമിള വരും കാരണം കർമ്മം ശുദ്ധമായാലേ എന്തിനാണ് യോഗം എന്ന് തന്നെ മനസ്സിലാകൂ. രണ്ടാഴ്ച പഠിച്ച് മറ്റുള്ളവരെ ഫീസ് വാങ്ങി പഠിപ്പിക്കുന്ന ഒരു സ്വയംതൊഴിൽ പദ്ധതിയല്ല യോഗം. പ്രാണായാമം ചെയ്യുന്ന മാത്ര മാറിയാൽ മതി ശരീരത്തിൽ അത് വരുത്തുന്ന മാറ്റങ്ങൾ പറയാൻ സാധിക്കില്ല. എന്തിനാ യോഗ ആരോഗ്യത്തിന്. യോഗ ചെയ്ത് എത്രപേരുടെ ആരോഗ്യം നന്നായി എന്ന് കണക്കെടുത്തിട്ടുണ്ടോ ദീർഘകാലാടിസ്ഥാനത്തിൽ. ക്ലാസ്സിന് ചേർന്നാൽ ആറുമാസത്തേക്ക് എല്ലാവരും പറയും എന്ത് ഫ്രഷ്നെസ്സ് ആണെന്നറിയാമോ ലൈഫ് തന്നെ മാറി. അഞ്ചു വർഷം ആറു വർഷം കണ്ണിൽ കണ്ടതൊക്കെ വലിച്ചുവാരി തിന്ന് സിനിമയും കണ്ട് പാട്ടും കേട്ട് കൃത്യമായ ദിനചര്യയില്ലാതെ അസത്യം അത്യാഗ്രഹം കോപം ഇതൊക്കെ മനസ്സിൽ വെച്ച് യോഗ ചെയ്തവരോട് ചോദിച്ചുനോക്കൂ അവരും ഇതുതന്നെ തുടർന്ന് പറയുമോ എന്ന്.
ഇപ്പോൾ എന്താണെന്നു വെച്ചാൽ മുമ്പേ ഗമിച്ചീടിന ഗോവു തൻ്റെ പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം. പഴയതൊക്കെ തന്നെയാണ് നല്ലത് രാവിലെ കുളിച്ച് അമ്പലത്തിൽ പോയി ആരോഗ്യത്തിനും പൈസയ്ക്കുമൊക്കെ വേണ്ടി പ്രാർത്ഥിച്ച് സന്ധ്യാദീപവും കൊളുത്തി രണ്ട് ശ്ലോകവും പറഞ്ഞിരിക്കുന്നത് തന്നെയാണ് നല്ലത്. ഇതാണ് പറഞ്ഞിരിക്കുന്നത് സാധാരണക്കാരന്. ബ്രഹ്മചര്യം പാലിക്കാതെ എവിടെയാണ് യോഗം ചെയ്യാൻ പറഞ്ഞിരിക്കുന്നത് ഇത്രയെങ്കിലും ആലോചിച്ചുകൂടെ.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta