മരിക്കുന്നതിന്‍റെ ശാസ്ത്രീയ വിധി

മരിക്കുന്നതിന്‍റെ ശാസ്ത്രീയ വിധി

ആസന്നമരണനായിട്ടുള്ളയാൾ നെറ്റിയിൽ ഭസ്മം, ചന്ദനം തുടങ്ങിയവ കൊണ്ട് കുറിയിട്ട്, മുടിയിൽ തുളസീദളം ചൂടി ചാണകം കൊണ്ട്  ശുദ്ധി ചെയ്തയിട്ടത് പുത്രന്‍റെ മടിയിൽ തെക്കോട്ട് തല വെച്ച് കിടന്ന് ഇശ്വരനാമങ്ങൾ ജപിച്ചികൊണ്ടിരിക്കണം. തന്നെത്താൻ കഴിയില്ലെങ്കിൽ മറ്റാരെങ്കിലും ജപിച്ച് കേൾപ്പിക്കുകയും ആവാം. ഗീതയും സഹസ്രനാമവും കേൾപ്പിക്കുന്നതും ഉത്തമം.

ഈ ഘട്ടത്തിൽ മനസ്സുകൊണ്ട് സന്യാസം സ്വീകരിക്കുകയും ആകാം (നിർബന്ധമില്ല ). ഇതിന് ആതുരസന്യാസം എന്ന് പേര്.

'ഓം ഭൂർഭുവസ്സ്വഃ സന്ന്യസ്തം മയാ' എന്ന് സ്വയം പറയുകയോ അല്ലെങ്കിൽ മറ്റൊരാൾ വലത്തെ ചെവിയിൽ 'ഓം സന്ന്യാസഃ ഓം തത്സദസി ഓം മുക്തോപസൃപ്യബ്രഹ്മാസി' എന്ന് ചൊല്ലിക്കൊടുക്കുകയോ ആകാം.

പ്രാണൻ പോയാൽ തുളസിമൂട്ടിലെ മണ്ണും ദർഭപ്പുല്ലും വിരിച്ചുകിടത്തി വസ്ത്രമിട്ട് മൂടണം. തലയുടെ ഭാഗത്ത് നിറനാഴിയും (അരിയും നെല്ലും) നാളികേരം ഉടച്ചതും വിളക്കും വെക്കണം.

മൃതശരീരം ഇറക്കിക്കിടത്തിയവർക്ക് ദോഷപരിഹാരത്തിനായി ചാന്ദ്രായണ വ്രതം പറഞ്ഞിട്ടുണ്ട്. അമാവാസ്യക്ക് അടുത്ത ദിവസം ഒരുരുള മാത്രം ആഹാരം കഴിക്കുക. ഇത് ഓരോ ദിവസവും ഒന്നെന്ന തോതിൽ വർദ്ധിപ്പിച്ച് പൗർണ്ണമിയിൽ പതിനഞ്ചുരുള വരെയാക്കുക. തുടർന്ന് ഓരോ ഉരുളയായി കുറച്ച് അടുത്ത അമാവാസ്യക്ക് നിരാഹാരമിരിക്കുക. ഇതാണ് ചാന്ദ്രായണ വ്രതം.



മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies