പൂജ ചെയ്യുമ്പോൾ പൂജകന് പല രീതിയിലുള്ള തടസ്സങ്ങൾ വരാം.
ഈ തടസ്സങ്ങൾ അധികവും പൂജയുടെ സദ്ഫലങ്ങളെ തടയാൻ ശ്രമിക്കുന്ന ദുഷ്ടശക്തികൾ അല്ലെങ്കിൽ ഈ സദ്ഫലങ്ങളെ കവർന്നെടുക്കാൻ ശ്രമിക്കുന്ന ആസുരശക്തികൾ, ഇവ ഉണ്ടാക്കുന്നവയായിരിക്കും.
നമുക്കറിയാം യജ്ഞത്തിന് തടസ്സം സൃഷ്ടിച്ച രാക്ഷസന്മാരെ ഒടുക്കുവാൻ വിശ്വാമിത്രൻ ശ്രീരാമന്‍റെ സഹായം തേടിയത്.
യജ്ഞങ്ങൾ, പൂജകൾ അവയെല്ലാം നന്മയ്ക്ക് വേണ്ടിയിട്ടുള്ളതാണ്.
അപ്പോൾ ദുഷ്ടശക്തികൾ അവ നടക്കുന്നതിനെ തടയാൻ ശ്രമിക്കും, സ്വാഭാവികം.
ഒട്ടനവധി പേർക്ക് ആത്മീയതയിൽ താല്പര്യം ഇല്ലാതിരിക്കാൻ ഇതും ഒരു കാരണമാണ്.
യജ്ഞങ്ങളിൽ ഓരോ ഘട്ടത്തിലും ഈ ആസുര ശക്തികളെ നിരാകരിക്കുന്ന പ്രക്രിയ കാണാം.
അതിന് മന്ത്രങ്ങളുണ്ട്.
പ്രത്യുഷ്ടം രക്ഷ: പ്രത്യുഷ്ടാ അരാതയ: നിർദഗ്ധം രക്ഷോ നിർദഗ്ധാ അരാതയ: തുടങ്ങിയ മന്ത്രങ്ങൾ.
യജ്ഞോപകരണങ്ങളെ മന്ത്രം ജപിച്ച് അഗ്നിയിൽ കാണിച്ചും അല്ലെങ്കിൽ മന്ത്രം ജപിച്ച് ജലം തളിച്ചും മറ്റും ഇത് ചെയ്യുന്നു.
ചിലയിടങ്ങളിൽ ശാപവചനങ്ങൾ വരെ ഉപയോഗിക്കുന്നുണ്ട്.
യജ്ഞത്തിൽ ബ്രഹ്മാവിനിരിക്കേണ്ട ആസനത്തിൽ നിന്നും ഈ ദുഷ്ടശക്തികളെ തുരത്താൻ ഇത്തരത്തിൽ ഒരു വാക്പ്രയോഗം കാണാം.
വളരെ രസകരമാണ് ഇതൊക്കെ.
ഇവിടെ തന്ത്രത്തിൽ ഇത്തരം ദുഷ്ടശക്തികളെ നീക്കുവാനും അവയിൽ നിന്നും രക്ഷ പ്രാപിക്കുവാനും പൂജാരംഭത്തിൽ ചെയ്യുന്ന ഒരു കാര്യമുണ്ട്.
താലത്രയാദി ദിഗ്ബന്ധനം വഹ്നിപ്രാകാരത്രയം എന്ന് പറയും.
ഭൂമിയുടെ തലത്തിലും അതായത് പൂജകൻ തന്‍റെ തന്നെ അരയ്ക്ക് സമീപവും പിന്നെ അന്തരീക്ഷത്തിന്‍റെ തലത്തിലും നെഞ്ചിന് നേരെ പിന്നെ സ്വർഗ്ഗത്തിന്‍റെ തലത്തിലും തലയ്ക്ക് നേരെ മുകളിലായും ഓരോരോ പ്രാവശ്യം കയ്യടിക്കുന്നു.
ആകെ മൂന്ന് പ്രാവശ്യം താല ത്രയം
ഇതിൽ മേലോട്ട് പോകുന്തോറും കയ്യടിയുടെ ശബ്ദവും ക്രമത്തിൽ കൂടും.
ഭൂമിയുടെയും അന്തരീക്ഷത്തിന്‍റെയും സ്വർഗ്ഗത്തിന്‍റെയും തലങ്ങളിലുള്ള വിഘ്നങ്ങളെ ഈ കയ്യടി ശബ്ദം കൊണ്ട് ഇല്ലാതാക്കുകയാണ് ഉദ്ദേശം.
ഇത് താലത്രയം.
അടുത്തതായി നേരത്തെ പറഞ്ഞ അഗ്ന്യാത്മകമായ ദേവതയുടെ അസ്ത്ര മന്ത്രം കൊണ്ട് അസ്ത്ര മുദ്ര കാണിക്കണം.
തനിക്ക് ചുറ്റും.
എട്ട് ദിക്കുകളിലേക്കും മുകളിലേക്കും താഴേക്കും ആകെ 10.
അസ്ത്ര മുദ്ര എന്നാൽ വില്ല് കുലച്ച് അതിൽ നിന്ന് അമ്പെയ്യുന്ന സമയത്ത് വലത്തെ കൈവിരലുകളുടെ ചലനം പോലെ ഇരിക്കും ഏതാണ്ട്.
ഇതിൻ്റെ പേര് ദശ ദിഗ്ബന്ധനം.
പത്ത ദിക്കുകളെ ഈ മന്ത്രം കൊണ്ട് എയ്യുന്ന സാങ്കല്പിക അസ്ത്രങ്ങളുടെ ശക്തി കൊണ്ട് സുരക്ഷിതമായി ബന്ധിക്കുക.
ബന്ധിക്കുക എന്നാൽ ആ വഴി ദുഷ്ടശക്തികൾ ഉള്ളിലേക്ക് വരാതെ തടുക്കുക.
അതിനുശേഷം ഇതേ അസ്ത്രമന്ത്രം കൊണ്ട് മൂന്ന് തലങ്ങളിൽ ഭൂമിയിലും അന്തരീക്ഷത്തിലും സ്വർഗ്ഗത്തിലും അഗ്നി കൊണ്ട് മൂന്ന് കോട്ടകൾ കെട്ടുക.
മൂന്ന് ഭിത്തികൾ കെട്ടുക.
ഇപ്പോൾ നമ്മൾ ഇന്റർനെറ്റ് യുഗത്തിൽ പറയുന്നതുപോലെ ഫയർവാൾ.
അവിടെ വൈറസ് ഉള്ളിൽ കടക്കാതിരിക്കാൻ ഫയർവാൾ, ഇവിടെ ദുഷ്ടശക്തികളും ആസുരശക്തികളും ഉള്ളിൽ കടന്ന് പൂജയെ തടസ്സപ്പെടുത്താതിരിക്കാൻ അസ്ത്രമന്ത്രം കൊണ്ട് മൂന്ന് ഫയർവാൾ.
ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തും ഇത് മൂന്നും താലത്രയം ദിഗ്ബന്ധനം പ്രാകാരത്രയം ഇത് മൂന്നും ചെയ്തു കഴിയുമ്പോൾ പൂജകൻ സുരക്ഷിതനാകും.
ഇതൊക്കെ ചെയ്ത് പൂജ ചെയ്യുമ്പോൾ നമുക്കറിയാം, അനുഭവപ്പെടും, ഏകാഗ്രത കൂടുന്നു, മനസ്സിന്‍റെ വ്യതിചലനങ്ങൾ വളരെയധികം കുറയുന്നു
ഒരു മൈക്രോ സർജൻ സർജറി ചെയ്യുന്ന കൃത്യതയും സൂക്ഷ്മതയുമാണ് താന്ത്രികമായ പൂജാ വിധാനത്തിലുള്ളത്.
തത്വം മനസ്സിലാക്കി ചെയ്താൽ ഫലവും കൂടും.
കണ്ടിരിക്കുന്നവർക്കും വെറുതെ കുറെ ആംഗ്യങ്ങൾ അല്ല ഇവ എന്ന് മനസ്സിലാകും.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta