പാണ്ഡുവിന്‍റെ മരണം

0:00 0:00

പാണ്ഡുവിന്‍റെ മരണം

സ്ത്രീസ്പർശം മരണത്തിൽ കലാശിക്കുമെന്ന ഋഷിശാപത്തെ തുടർന്ന് പാണ്ഡുവും പത്നിമാരും വനത്തിൽ കഴിയുകയായിരുന്നു. അവിടെ വെച്ചാണ് പാണ്ഡവർ പിറന്നത്. ഒരു വസന്തകാലത്ത് പൂവണിഞ്ഞ വനത്തിന്‍റെ മാസ്മരികതയിൽ മാദ്രിയെ കണ്ട പാണ്ഡുവിന് തന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ശാപത്തെപ്പറ്റി മറന്ന് മാദ്രിയെ കടന്നുപിടിച്ച പാണ്ഡു ഉടനടി മരിച്ചു വീണു. 

നിലവിളി കേട്ട് ഓടിയടുത്ത കുന്തി നിയന്ത്രണം പാലിക്കാത്തതിന് മാദ്രിയെ കുറ്റപ്പെടുത്തി. തടയുവാൻ താൻ കഴിയുന്നിടത്തോളം ശ്രമിച്ചുവെന്ന് മാദ്രി പറഞ്ഞപ്പോൾ പാണ്ഡുവിന്‍റെ ചിതയിൽച്ചാടി പ്രാണത്യാഗം (സതി) ചെയ്യാൻ കുന്തി തയ്യാറായി. എന്നാൽ തന്നാലാണ് ഭർത്താവിന്‍റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിയാത്തതെന്ന് പറഞ്ഞ് മാദ്രി കുന്തിയെ പിന്തിരിപ്പിച്ചു. താൻ ജീവിച്ചിരുന്നാൽ കുന്തിയുടെ പുത്രന്മാരോട് പക്ഷപാതരഹിതമായി പെരുമാറുവാൻ തനിക്കാവില്ലെന്ന് ഭയപ്പെടുന്നതായും മാദ്രി കുന്തിയോട് പറഞ്ഞു.

നകുലനേയും സഹദേവനേയും കുന്തിയെ ഏൽപ്പിച്ചിട്ട് മാദ്രി ഭർത്താവിന്‍റെ ചിതയിൽച്ചാടി.

പാണ്ഡുവിന്‍റെയും മാദ്രിയുടെയും മരണത്തിന് ശേഷം മുനിമാർ കുന്തിയെയും പാണ്ഡവരെയും  ഹസ്തിനാപുരത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഭീഷ്മരേയും ധൃതരാഷ്ട്രരേയും ഏൽപ്പിക്കാൻ തീരുമാനിച്ചു.

അവർ എത്തിയപ്പോൾ, ഹസ്തിനാപുരം മുഴുവനും തന്നെ അവരെ വരവേൽക്കാൻ തയ്യാറായിരുന്നു. പാണ്ഡവർ ദിവ്യബാലന്മാരാണെന്നും കുരുവംശത്തെ സംരക്ഷിക്കാനും പരിപാലിക്കാനും വിധിക്കപ്പെട്ടവരാണെന്നും മുനിമാർ വിശദീകരിച്ചു. പാണ്ഡുവിന്‍റെയും മാദ്രിയുടെയും അന്ത്യകർമങ്ങൾ രാജകീയമായ ആദരവോടെ  നടത്തി.

പാണ്ഡുവിന്‍റെ മരണത്തിന് ശേഷം, വ്യാസ മഹർഷി സത്യവതിയോട് പറഞ്ഞു, 'അമ്മേ, കു രുവംശത്തിന് ഉടൻ തന്നെ വലിയ ആപത്തും ദുരന്തവും വരാൻ പോകുന്നു. സന്തോഷകരമായ സമയം അവസാനിച്ചുകഴിഞ്ഞു. ഇനിയുള്ള സമയം ഭയാനകമാണ്. അസൂയ, വിദ്വേഷം, ദ്രോഹം, യുദ്ധം എന്നിവയാണ് ഇനിയങ്ങോട്ടുണ്ടാകുക.'

ഇത് കേട്ട സത്യവതി അംബികയെയും (ധൃതരാഷ്ട്രരുടെ അമ്മ) അംബാലികയെയും (പാണ്ഡുവിന്‍റെ അമ്മ) കൂട്ടി തപസ്സ് ചെയ്യാനായി വനത്തിലേക്ക് പുറപ്പെട്ടു. വനത്തിൽവെച്ച് തന്നെ അവർ മൂവരും ജീവൻ വെടിഞ്ഞു.

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies