
മഹാഭാരതം പാണ്ഡവരുടെ ദിവ്യവും അസാധാരണവുമായ ജനനങ്ങളെക്കുറിച്ച് വിവരിക്കുന്നു. പാണ്ഡവർ സാധാരണ മനുഷ്യരായിരുന്നില്ല. ദേവന്മാരുടെ പുത്രന്മാരും അത് മൂലം അവരുടെ അംശാവതാരങ്ങളുമായിരുന്നു.
യുധിഷ്ഠിരൻ: ധർമ്മരാജന്‍റെ പുത്രൻ
ഋഷിശാപം മൂലം പാണ്ഡുവിന് സ്വാഭാവികമായി സന്താനം ഉണ്ടാകില്ല എന്ന് വന്നപ്പോൾ, ദുർവാസാവ് മഹർഷി നൽകിയ മന്ത്രം ഉപയോഗിച്ച് കുന്തി ധർമ്മദേവനെ വിളിച്ചു വരുത്തി. ധർമ്മരാജൻ യോഗമാർഗ്ഗത്തിലൂടെ (ശാരീരികമായല്ലാതെ) കുന്തിയുമായി ബന്ധപ്പെടുകയും കുന്തി ഗർഭവതിയാകുകയും ചെയ്തു. സൂര്യൻ ആകാശമദ്ധ്യത്തിലും ചന്ദ്രൻ അഭിജിത് നക്ഷത്രത്തിലും സ്ഥിതി ചെയ്യുന്ന ഒരു ശുഭമുഹൂർത്തത്തിൽ യുധിഷ്ഠിരൻ ജനിച്ചു. ജനനസമയത്ത് 'ധർമ്മത്തെ പാലിക്കുന്നവരിൽ അഗ്രഗണ്യൻ ആണിവൻ' എന്ന് ഒരു അശരീരി കേട്ടു. മൂന്ന് ലോകങ്ങളിലും പ്രശസ്തനും തേജസ്വിയും ദൃഢവ്രതങ്ങൾ പാലിക്കുന്നവനായി വളരുമെന്ന് അശരീരി പറഞ്ഞു.
ഭീമൻ: വായുദേവന്‍റെ പരാക്രമിയായ പുത്രൻ
ഇതേ രീതിയിൽ വായുദേവന്‍റെ ആശീർവാദത്താൽ ഭീമൻ ജനിച്ചു. പതിനായിരം ആനകളുടെ കരുത്തുണ്ടായിരുന്നു ഭീമന്. ജനിച്ച് കുറച്ച് നാളുകൾക്കുള്ളിൽതന്നെ ഇത് തെളിയിക്കുന്ന ഒരു സംഭവമുണ്ടായി. ശിശുവായിരുന്ന ഭീമൻ കുന്തിയുടെ മടിയിൽ കിടക്കുകയായിരുന്നു. പെട്ടെന്ന് ഒരു കടുവയെക്കണ്ട് കുന്തി ചാടിയെഴുന്നേറ്റു. ശിശുവായിരുന്ന ഭീമന്‍റെ വീഴ്ചയുടെ ആഘാതത്തിൽ ഒരു വലിയ പാറ തവിടുപൊടിയായി.
അർജുനൻ: ഇന്ദ്രന്‍റെ അജേയനായ പുത്രൻ
പാണ്ഡുവിന് മൂന്ന് ലോകങ്ങളെയും ജയിക്കാൻ കഴിവുള്ള ഒരു പുത്രൻ വേണമെന്ന് ആഗ്രഹമുണ്ടായി. ഇതിനായി കുന്തിയെ ഒരു വർഷം വ്രതമനുഷ്ഠിക്കാൻ മഹർഷിമാർ നിർദ്ദേശിച്ചു. പാണ്ഡുവും ഒരു കാലിൽ നിന്ന് ഒരു വർഷം കഠിനമായ തപസ് ചെയ്ത് ഇന്ദ്രനോട് പ്രാർത്ഥിച്ചു. ഇന്ദ്രന്‍റെ അനുഗ്രഹത്താൽ അർജുനൻ പിറന്നു. അർജുനന്‍റെ ജനനസമയത്ത് ആകാശത്തിൽ ദിവ്യമായ വാദ്യഘോഷവും പുഷ്പവൃഷ്ടിയും ഉണ്ടായി.
നകുല-സഹദേവന്മാർ: അശ്വിനീദേവന്മാരുടെ പുത്രന്മാർ
മാദ്രിക്കും കുട്ടികൾ വേണമെന്ന ആഗ്രഹം വന്നു. പാണ്ഡു ആവശ്യപ്പെട്ട പ്രകാരം കുന്തി മാദ്രിക്ക് തന്‍റെ രഹസ്യമന്ത്രം പറഞ്ഞുകൊടുത്തു. അതുപയോഗിച്ച് മാദ്രി അശ്വിനീദേവന്മാരെ വിളിച്ചുവരുത്തി ഗർഭവതിയാകുകയും ഇരട്ടക്കുട്ടികളായ നകുലനേയും സഹദേവനേയും പ്രസവിക്കുകയും ചെയ്തു.
മൂന്ന് പുത്രന്മാരെ പ്രസവിച്ചശേഷം, പാണ്ഡു വീണ്ടും ഗർഭം ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ കുന്തി വിസമ്മതിച്ചു. മുന്നിലധികം പ്രസവിച്ചാൽ അമിതമായ കാമാസക്തി ഉള്ളവളായി പരിഹസിക്കപ്പെടുമെന്ന് കുന്തി കരുതി. മാദ്രി രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചതിലും കുന്തിക്ക് പരാതിയുണ്ടായിരുന്നു. മന്ത്രം ദുരുപയോഗപ്പെടുത്തി തന്നോട് മാദ്രി സ്പർദ്ധക്കൊരുങ്ങുകയാണെന്ന് കുന്തി പറഞ്ഞു.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta