നാഗങ്ങളുടെയും ഗരുഡന്‍റെയും ഉത്പത്തി

0:00 0:00

നാഗങ്ങളുടെയും ഗരുഡന്‍റെയും ഉത്പത്തി

ദക്ഷപ്രജാപതിയുടെ രണ്ട് പുത്രിമാരായിരുന്നു കദ്രുവും വിനതയും. അവർ രണ്ട് പേരും കശ്യപ മഹർഷിയെ വിവാഹം കഴിച്ചു. 

കദ്രു തനിക്ക് ആയിരം നാഗങ്ങളെ പുത്രന്മാരായി വേണമെന്ന് കശ്യപനോട് വരം ചോദിച്ചു. കദ്രുവിന്‍റെ പുത്രന്മാരേക്കാൾ ബലവന്മാരും പരാക്രമികളുമായ രണ്ടേ രണ്ട് പുത്രന്മാർ തനിക്കുണ്ടാകണമെന്ന് വിനതയും വരം ചോദിച്ചു. കശ്യപൻ രണ്ടു പേർക്കും അവർ ആവശ്യപ്പെട്ട പ്രകാരം വരം നൽകി.

കുറച്ചു നാളുകൾക്കുള്ളിൽ കദ്രു ആയിരവും വിനത രണ്ടും മുട്ടയിട്ടു. പരിചാരികമാർ മുട്ടകളെ വിരിയാനായി ചൂടുള്ള കുടങ്ങളിൽ സൂക്ഷിച്ചു.

അഞ്ഞൂറ് വർഷങ്ങൾക്ക് ശേഷം കദ്രുവിന്‍റെ മുട്ടകൾ വിരിഞ്ഞ് ആയിരം നാഗങ്ങൾ പുറത്തുവന്നു. തന്‍റെ രണ്ട് മുട്ടകൾ വിരിയാത്തതിൽ വിനതയ്ക്ക് വേവലാതിയായി. വിനത മുട്ടകളിലൊന്ന് പൊട്ടിച്ചുനോക്കി. അതിനുള്ളിലെ കുഞ്ഞിന്‍റെ അരയ്ക്ക് മേൽപ്പോട്ട് മാത്രമേ വികസിതമായിരുന്നുള്ളൂ. ആ കുഞ്ഞ് കദ്രുവിനെ, 'ഈ ചെയ്ത സാഹസത്തിന് അമ്മയ്ക്ക് സഹപത്നിയായ കദ്രുവിന്‍റെ ദാസിയായി അഞ്ഞൂറ് വർഷം കഴിയേണ്ടിവരും. മറ്റേ മുട്ട വിരിഞ്ഞ് പുറത്തുവരുന്ന എന്‍റെ സഹോദരൻ അമ്മയെ ശാപത്തിൽനിന്നും മോചിപ്പിക്കും.' എന്ന് പറഞ്ഞു.

എന്നിട്ട് ആ കുഞ്ഞ് ആകാശത്തിലേക്കുയർന്ന് സൂര്യന്‍റെ സാരഥിയായ അരുണനായി.

വിനത തന്‍റെ രണ്ടാമത്തെ മുട്ട വിരിയാൻ ക്ഷമയോടെ കാത്തിരുന്നു. വീണ്ടും അഞ്ഞൂറ് വർഷം കഴിഞ്ഞപ്പോൾ രണ്ടാമത്തെ മുട്ട വിരിഞ്ഞ് പക്ഷിരൂപിയായ ഗരുഡൻ പുറത്തുവന്നു.

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies