നല്ല വിവാഹത്തിനായി പ്രാർത്ഥന

നല്ല വിവാഹത്തിനായി പ്രാർത്ഥന

നല്ല വധുവിനെ ലഭിക്കാനായി 

എന്‍റെ [നിങ്ങളുടെ പ്രിയപ്പെട്ട ഭഗവാന്‍റെ / ദേവിയുടെ പേര് ഇവിടെ പറയുക]

എന്‍റെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ അനുഗ്രഹിക്കണേ.

സുന്ദരിയും ആകർഷണീയയുമായ വധുവിനെ ലഭിക്കാൻ അനുഗ്രഹിക്കണേ.

വധു  നല്ല സ്വഭാവവും സ്നേഹവും ഉള്ളവളാകണേ.

അവൾക്ക് നല്ല ബുദ്ധിയും വിദ്യാഭ്യാസവും പൊതുവിജ്ഞാനവും ഉണ്ടാകണേ.

വീട്ടുകാര്യങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവും താത്പര്യവും ഉണ്ടാകണേ.

കുടുംബാംഗങ്ങളോടെല്ലാം സ്നേഹത്തോടും സൗമ്യമായും പെരുമാറുന്നവളാകണേ.

വധുവിന്‍റെ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം നല്ലവരും സഹായിക്കാൻ തയ്യാറായുള്ളവരും ആകാൻ അനുഗ്രഹിക്കണേ.

എല്ലാ രീതിയിലും എനിക്ക് അനുയോജ്യയായ വധുവിനെ തന്ന് സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിനായി എന്നെ അനുഗ്രഹിക്കണേ.

 

നല്ല വരനെ ലഭിക്കാനായി 

എന്‍റെ [നിങ്ങളുടെ പ്രിയപ്പെട്ട ഭഗവാന്‍റെ / ദേവിയുടെ പേര് ഇവിടെ പറയുക]

എന്‍റെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ അനുഗ്രഹിക്കണേ.

വരൻ സുന്ദരനും സത്‌സ്വഭാവിയുമാകണേ.

നല്ല സ്നേഹത്തോടും സൗമ്യമായും പെരുമാറുന്നയാളാകണേ.

നല്ല വിദ്യാഭ്യാസവും ഉയർന്ന വരുമാനവും ഉള്ള വരനെ ലഭിക്കണേ.

കുടുംബത്തെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവും താത്പര്യവും ഉണ്ടാകണേ.

ഭർതൃകുടുംബത്തിലെ അംഗങ്ങളെല്ലാം എന്നോട് സ്നേഹമായി പെരുമാറണേ.

ഭർത്താവ് എന്‍റെ വീട്ടുകാരോട് സ്നേഹമായി പെരുമാറുന്നയാളാകണേ.

ഭർതൃഗൃഹത്തിൽ എനിക്ക് സന്തോഷവും സമാധാനവും ലഭിക്കാൻ അനുഗ്രഹിക്കണേ.

Meditations

Meditations

ധ്യാനങ്ങള്‍, പ്രാർത്ഥനകൾ

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies