നല്ല പ്രായത്തിലേ ഭഗവാനോട് അടുക്കാന്‍ തുടങ്ങണം

ഭകാരത്തിൽ തുടങ്ങുന്ന ഹരിനാമകീർത്തനത്തിലെ 53-ാമത്തെ പദ്യം -

ഭക്ഷിപ്പതിന്നു ഗുഹപോലേ പിളർന്നുമുഖ-
മയ്യോ! കൃതാന്തനിഹ പിമ്പേ നടന്നു മമ
എത്തുന്നു ദർദുരമുരത്തോടു പിമ്പെയൊരു
സർപ്പം കണക്കെ ഹരി നാരായണായ നമഃ

ഒരു തവള പാമ്പിന്‍റെ വായിൽ അകപ്പെട്ടിരിക്കുകയാണ്.

തന്‍റെ പല്ലുകൾ കൊണ്ട് തവളയെ ഇറുക്കി പിടിച്ചിരിക്കുകയാണ് പാമ്പ്.

തവളയുടെ തല ഇപ്പോഴും പാമ്പിന്‍റെ വായുടെ പുറത്താണ്.

ഈ തവള അവിടെ ഇരുന്ന് തീറ്റ അന്വേഷിക്കുന്നു.

ചക്ഷുശ്രവണഗളസ്ഥമാം ദർദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ കാലാഹിനാ പരിഗ്രസ്തമാം ലോകവുമാലോലചേതസാ ഭോഗങ്ങൾ തേടുന്നു.

ഇതാണ് മനുഷ്യന്‍റെ അവസ്ഥ.

80 വയസ്സാണ് അല്ലെങ്കിൽ 100 വയസ്സാണ് ആയുസ്സ് എന്ന് വിചാരിക്കുക

എത്ര ദിവസം? വെറും 36500 ദിവസം

ഇതിൽ ഭഗവാന്‍റെ ദിവ്യനാമങ്ങളെ പറ്റി കേൾക്കുമ്പോഴേക്കും തന്നെ 10000മോ 15000മോ പോയിക്കഴിഞ്ഞു.

കൗണ്ട് ഡൗൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്

ബുദ്ധിയുള്ളവർ അത് ആദ്യമേ അറിയും.

അതിനനുസരിച്ച് ഓരോ ദിവസവും പ്രവർത്തിക്കും.

ഈ 36500 ദിവസങ്ങളും നോക്കിയാൽ ഒരു ചുട്ടുപഴുത്ത ദോശക്കല്ലിലേക്ക് ഒരിറ്റ് വെള്ളം വന്നു വീഴുന്നത് പോലെയേ ഉള്ളൂ.

ഇതിനുള്ളിലാണ് നമ്മൾ സിനിമാ തീയേറ്ററിൽ ചിലവഴിക്കുന്ന 3 മണിക്കൂർ.

അതിനായി പണിയെടുക്കൽ, സമ്പാദിക്കൽ, ക്യൂ നിൽക്കൽ.

പിന്നെ അതിനെപ്പറ്റി 10 ദിവസം റിവ്യൂ നടത്തിക്കൊണ്ട് നടക്കൽ.

സിനിമയെ ഒറ്റപ്പെടുത്തി പറയുകയല്ല കേട്ടോ.

എല്ലാം, ചെയ്യുന്ന ഓരോ കാര്യവും.

ഇതിലൊക്കെ പെട്ട് കിടക്കുന്നവൻ പെട്ടെന്നാണ് ഒരു ദിവസം കാലൻ പുറകെ വരുന്നത് അറിയുന്നത്.

കാലൻ ജനിച്ച ദിവസം തൊട്ടേ പുറകെയുണ്ട്, അറിയുന്നില്ല.

60ഉം 70ഉം വയസ്സാകുമ്പോഴാണ് അയ്യോ തന്‍റെ ആത്മാവിന്‍റെ അഭ്യുദയത്തിനായി ഒന്നും തന്നെ ചെയ്തില്ലല്ലോ എന്ന് മനസ്സിലാക്കുന്നത്.

ഉടനെ ഓടും അമ്പലത്തിലേക്കും ഭാഗവത സപ്താഹത്തിലേക്കും. രാമായണം എടുത്ത് തപ്പിത്തടഞ്ഞ് വായിക്കാൻ തുടങ്ങും.

ഇതിനുള്ളിൽ താൻ തന്നെ ചെയ്ത കാര്യങ്ങൾ, ലക്ഷക്കണക്കിന് വ്യവഹാരങ്ങൾ, ചിന്തകൾ ഇതൊക്കെ.

നല്ല ഒരു വെളുത്ത ഭിത്തിയിൽ കരിക്കട്ട കൊണ്ട് ഒരു ലക്ഷം പ്രാവശ്യം കോറിയാൽ എങ്ങനെയിരിക്കും? അതുപോലെ മനസ്സിനെ ആക്കി കഴിഞ്ഞിരിക്കും,

ആ ഭിത്തിയിൽ ഇനി ഭഗവാന്‍റെ ചിത്രം വരയ്ക്കാൻ ഒരിഞ്ച് സ്ഥലം പോലും ബാക്കിയുണ്ടാവില്ല,

നമ്മൾ ദൈനംദിനം ചെയ്യുന്ന ഓരോ കാര്യവും സ്റ്റീൽ പാത്രക്കടയിൽ പേര് കോറുന്ന ഒരു മെഷീൻ ഉണ്ടല്ലോ, അതുപോലെ ഈ ഓരോ കാര്യവും മനസ്സിൽ കയറിക്കൊണ്ടേയിരിക്കുകയാണ്,

ഇതൊക്കെയാണ് ധ്യാനിക്കാൻ ഇരിക്കുമ്പോൾ മനസ്സിൽ പൊങ്ങി വരുന്നത്,

ഇതിനിടയിൽ ഭക്തിയും മറ്റും എവിടെ പൊട്ടിമുളയ്ക്കും? ജീവിതാനുഭവങ്ങൾ ടൈൽ വിരിച്ച മുറ്റം പോലെ മനസ്സിനെ കഠിനമാക്കി കഴിഞ്ഞിരിക്കും..

ഇതിലെവിടെയാ ഒരു പുൽനാമ്പ് വേർപിടിച്ച് മുളയ്ക്കുക? ഭക്തിയുടെ പുൽനാമ്പ്.

അതുകൊണ്ട് നല്ല പ്രായത്തില് തുടങ്ങി വെക്കണം.

ഇത്തിരി ഗീത കേട്ട് മനസ്സിലാക്കാൻ നോക്കുക.

ഇത്തിരി ഗംഗാജലം കുടിക്കാൻ നോക്കുക.

കടയിൽ നിന്നും ബോട്ടിൽ വാങ്ങിയല്ല, അവിടെ പോയി.

ഒന്നോ രണ്ടോ തുളസിയില ഭഗവാന്‍റെ ഫോട്ടോയിൽ വെക്കാൻ നോക്കുക.

രണ്ട് പാവപ്പെട്ടവരെ സഹായിക്കാൻ നോക്കുക.

ദിവസവും ഒരു തവണയെങ്കിൽ ഒരു തവണ ഭഗവാന്‍റെ പേരെടുക്കുക..

നല്ല ആളുകളുമായി നല്ല കാര്യങ്ങൾ സംസാരിക്കാൻ നോക്കുക.

ഇതൊക്കെ ചെറിയ പ്രായത്തിൽ ചെയ്തു തുടങ്ങിയാൽ പെട്ടെന്ന് പാമ്പ് പുറകെ വരുന്നതറിഞ്ഞ തവളയുടെ അവസ്ഥ ഉണ്ടാകില്ല.

 

  • പാമ്പിന്‍റെ വായിലിരിക്കുന്ന തവള ഭക്ഷണത്തിനായി കൊതിക്കുന്നത് മനുഷ്യന്‍റെ ഏത് അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്?
    കാലനാകുന്ന പാമ്പ് വിഴുങ്ങാൻ തുടങ്ങുമ്പോഴും ലൗകിക സുഖങ്ങളാകുന്ന ഇരയെ തേടിക്കൊണ്ടിരിക്കുന്ന മനുഷ്യന്‍റെ അവിവേകത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മരണം തൊട്ടടുത്തെത്തിയിട്ടും ഇന്ദ്രിയ സുഖങ്ങൾക്കായി ദാഹിക്കുന്ന ഭൗതിക മനസ്സിന്‍റെ അവസ്ഥയാണിത്.
  • ഹരിനാമകീർത്തനത്തിലെ ഈ പദ്യത്തിൽ കൃതാന്തൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
    കൃതാന്തൻ എന്നാൽ യമധർമ്മൻ അഥവാ മരണം എന്നാണ് അർത്ഥം. ഓരോ നിമിഷവും നമ്മെ പിൻതുടരുന്ന കാലത്തിന്‍റെ അനിവാര്യമായ അന്ത്യത്തെയാണ് ഇത് കുറിക്കുന്നത്.
  • ജീവിതകാലയളവിനെ ചുട്ടുപഴുത്ത ദോശക്കല്ലിലെ വെള്ളത്തുള്ളിയോട് ഉപമിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?
    80 അല്ലെങ്കിൽ 100 വയസ്സു വരെയുള്ള ജീവിതം എന്നത് കാലത്തിന്‍റെ വലിയ ഒഴുക്കിൽ വെറും നിസ്സാരമാണ്. ചുട്ടുപഴുത്ത കല്ലിൽ വീഴുന്ന വെള്ളത്തുള്ളി നിമിഷനേരം കൊണ്ട് ആവിയായിപ്പോകുന്നതുപോലെ മനുഷ്യജീവിതം അതിവേഗം അവസാനിക്കുമെന്ന നശ്വരതയെ ഇത് കാണിക്കുന്നു.
  • മനസ്സിനെ കരിക്കട്ട കൊണ്ട് കോറിയ ഭിത്തിയോട് ഉപമിച്ചിരിക്കുന്നത് എന്തുകൊണ്ട്?
    ജീവിതകാലം മുഴുവൻ ലൗകികമായ ചിന്തകളും വ്യവഹാരങ്ങളും കൊണ്ട് മനസ്സിനെ വികലമാക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. അനാവശ്യ ചിന്തകൾ കൊണ്ട് നിറഞ്ഞ മനസ്സിൽ ഭക്തിയാകുന്ന ചിത്രം വരയ്ക്കാൻ പിന്നീട് സ്ഥലം ബാക്കിയുണ്ടാവില്ല എന്ന ഗൗരവമായ സത്യമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
  • ഭക്തിയുടെ പുൽനാമ്പ് മുളയ്ക്കാൻ ടൈൽ വിരിച്ച മുറ്റം തടസ്സമാകുന്നത് എങ്ങനെ?
    കഠിനമായ ലൗകിക അനുഭവങ്ങളും അഹംഭാവവും കൊണ്ട് മനസ്സ് ടൈൽ വിരിച്ച മുറ്റം പോലെ ഉറച്ചുപോയാൽ അവിടെ ഭക്തിയുടെ ആർദ്രത ഉണ്ടാകില്ല. പരുക്കനായ മനസ്സിൽ വിനയമോ ഈശ്വരചിന്തയോ വേരുപിടിക്കാൻ പ്രയാസമായിരിക്കും.
  • സ്റ്റീൽ പാത്രത്തിൽ പേര് കോറുന്ന മെഷീന്‍റെ ഉദാഹരണം നൽകുന്ന മുന്നറിയിപ്പ് എന്താണ്?
    നമ്മൾ ചെയ്യുന്ന ഓരോ ചെറിയ കാര്യവും കാണുന്ന ഓരോ കാഴ്ചയും നമ്മുടെ ഉപബോധമനസ്സിൽ അത്രമേൽ ആഴത്തിൽ പതിയുന്നുണ്ട്. ധ്യാനിക്കാനിരിക്കുമ്പോൾ ഇവയെല്ലാം തടസ്സമായി വരുന്നത് ഈ ആഴത്തിലുള്ള പതിപ്പുകൾ കാരണമാണ്.
  • ആത്മീയമായ ഉന്നതിക്കായി ഏത് പ്രായത്തിലാണ് പരിശ്രമിച്ചു തുടങ്ങേണ്ടത്?
    വാർദ്ധക്യത്തിൽ ശാരീരികവും മാനസികവുമായ അവശതകൾ ബാധിക്കുമ്പോൾ തുടങ്ങേണ്ടതല്ല ഭക്തി. ബുദ്ധിയും ആരോഗ്യവുമുള്ള യൗവനത്തിൽ തന്നെ ഈശ്വരചിന്തയും സൽകർമ്മങ്ങളും ശീലിച്ചു തുടങ്ങണം.
  • ജീവിതത്തിലെ കൗണ്ട് ഡൗൺ എന്ന് ഉദ്ദേശിക്കുന്നത് എന്താണ്?
    ഓരോ ദിവസം കഴിയുന്തോറും നമ്മുടെ ആയുസ്സിൽ നിന്നും ഓരോ ദിനങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജനിച്ച നിമിഷം മുതൽ മരണം നമ്മെ പിൻതുടരുന്നുണ്ടെന്നും സമയം അതിവേഗം അവസാനിക്കുകയാണെന്നും തിരിച്ചറിയുന്നതാണ് ബുദ്ധി.
  • സാധാരണ ജീവിതത്തിനിടയിൽ ഭക്തി വളർത്താൻ ചെയ്യാവുന്ന ലളിതമായ കാര്യങ്ങൾ ഏവ?
    നിത്യവും ഭഗവാന്‍റെ നാമം ജപിക്കുക, സജ്ജനങ്ങളുമായി നല്ല കാര്യങ്ങൾ സംസാരിക്കുക, പാവപ്പെട്ടവരെ സഹായിക്കുക, ലളിതമായ പൂജകൾ ചെയ്യുക, ഗീതാപഠനം നടത്തുക എന്നിവയിലൂടെ ഭക്തി വളർത്താം.
  • സിനിമയും മറ്റ് വിനോദങ്ങളും ജീവിതത്തിൽ വരുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഈ സന്ദേശം എന്ത് പറയുന്നു?
    വിനോദങ്ങൾക്കായി ചിലവഴിക്കുന്ന സമയം വെറും മൂന്ന് മണിക്കൂർ ആണെങ്കിലും, അതിനായുള്ള ഒരുക്കങ്ങളും പിന്നീടുള്ള ചർച്ചകളും നമ്മുടെ വിലപ്പെട്ട സമയം ധാരാളമായി അപഹരിക്കുന്നു. ഇത്തരം അനാവശ്യ കാര്യങ്ങളിൽ മുഴുകുന്നത് യഥാർത്ഥ ലക്ഷ്യമായ ആത്മീയ ഉന്നതിയെ മറക്കാൻ കാരണമാകുന്നു.
മലയാളം

മലയാളം

ഹരിനാമ കീര്‍ത്തനം

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies