ദുർഗ്ഗാ എന്നതിനർത്ഥം

ദുർദുഃഖേന ഗമ്യതേ പ്രാപ്യതേഽസൗ

ഭഗവതിയിലേക്ക് എത്തിച്ചേരുന്നത് വളരെ കഠിനമാണ്. നൂറ് ശതമാനം ആത്മാർത്ഥതയും വിശ്വാസവും ഉള്ള ഭക്തർക്കേ ഇത് സാധിക്കൂ . 

ആപത്തിൽ ഒന്ന് സ്മരിച്ചാൽ മതി, അമ്മ രക്ഷിക്കും. പക്ഷെ അതിനപ്പുറം അമ്മയെ പൂർണ്ണമായി മനസ്സിലാക്കുന്നതും ആ പാദകമലങ്ങളിൽ എത്തി സായൂജ്യം നേടുന്നതും വളരെ ദുഷ്കരമാണ്.

ശ്രീകൃഷ്ണനെപ്പോലെ അല്ല അമ്മ. ശ്രീകൃഷ്ണൻ നമ്മൾ തേടിപ്പോയില്ലെങ്കിലും നമ്മെത്തേടി വരും. അമ്മ അങ്ങനെയല്ല. വളരെ പരിശ്രമിച്ചാലേ അമ്മയിലേക്കെത്താൻ കഴിയൂ. 

ദുർഗ്ഗാ എന്നതിന് വേറെയും വ്യാഖ്യാനങ്ങളുണ്ട്.

ദൈത്യനാശാർഥവചനോ ദകാരഃ പരികീർത്തിതഃ .

ഉകാരോ വിഘ്നനാശസ്യ വാചകോ വേദസമ്മതഃ ..

രേഫോ രോഗഘ്നവചനോ ഗശ്ച പാപഘ്നവാചകഃ .

ഭയശത്രുഘ്നവചനശ്ചാകാരഃ പരികീർത്തിതഃ ..

സ്മൃത്യുക്തിശ്രവണാദ്യസ്യാ ഏതേ നശ്യന്തി നിശ്ചിതം .

തതോ ദുർഗാ ഹരേഃ ശക്തിർഹരിണാ പരികീർത്തിതാ ..

ദ - ദൈത്യന്മാരുടെ വിനാശം.

ഉ - വിഘ്നങ്ങൾ നീക്കൽ.

ര / ർ - രോഗശമനം.

ഗ - പാപശമനം.

ആ - ഭയത്തിന്‍റെയും ശത്രുക്കളുടെയും വിനാശം.

അമ്മയുടെ ദുർഗ്ഗാ എന്ന പേര് സ്മരിച്ചാലോ പറഞ്ഞാലോ കേട്ടാലോ മതി, ഇതെല്ലാം ഉണ്ടാകും. ഹരന്‍റെ ശക്‌തിയായ ദുർഗ്ഗയെ ഇപ്രകാരം ഹരി പ്രകീർത്തിക്കുന്നു.

ദുർഗേതി ദൈത്യവചനോഽപ്യാകാരോ നാശവാചകഃ .

ദുർഗം നാശയതി യാ നിത്യം സാ ദുർഗാ വാ പ്രകീർത്തിതാ ..

ദുർഗേ - ദൈത്യന്മാരെ സൂചിപ്പിക്കുന്നു. 

ആ - വിനാശം 

രണ്ടും ചേർന്നാൽ - ദൈത്യന്മാരുടെ വിനാശത്തിന് കരണഭൂതയായവൾ.

വിപത്തിവാചകോ ദുർഗശ്ചാകാരോ നാശവാചകഃ .

തം നനാശ പുരാ തേന ബുധൈർദുർഗാ പ്രകീർത്തിതാ ..

ദുർഗ: - ആപത്തുകൾ 

ആ - വിനാശം.

രണ്ടും ചേർന്നാൽ - ആപത്തുകൾ ഇല്ലാതാക്കുന്നവൾ.

മലയാളം

മലയാളം

ദേവീഭാഗവതം

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies