താരാദേവി

0:00 0:00

താരാദേവി

താരാദേവി - ദശമഹാവിദ്യകളിൽ ഒരാൾ

  • ദശമഹാവിദ്യകളിൽ ഒരാളാണ് താരാദേവി.

  • താരയതി താപാദിതി താര- സംസാര സമാഗരത്തിൻ്റെ മറുതീരം ചെന്നു പറ്റാൻ സഹായിക്കുന്നതിനാലും താപത്രയങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനാലും ആണ് താര എന്ന് വിളിക്കുന്നത്.

  • താപത്രയങ്ങൾ: ആധ്യാത്മിക താപം, ആധിഭൗതിക താപം, ആധിദൈവിക താപം എന്നിവയാണിവ.

    • ആധ്യാത്മിക താപം: തന്നിൽ തന്നെയുള്ള കുറവുകളാൽ (അജ്ഞാനം, തെറ്റായ അറിവ്, തെറ്റായ കാഴ്ചപ്പാട്) ഉണ്ടാകുന്ന ദുഃഖമാണിത്.

    • ആധിഭൗതിക താപം: പഞ്ചഭൂതങ്ങളാലും (ചൂട്, തീപ്പൊള്ളൽ), ഹിംസ്ര മൃഗങ്ങളാലുമുള്ള അപകടങ്ങൾ മൂലമുണ്ടാകുന്ന ദുഃഖമാണിത്.

    • ആധിദൈവിക താപം: വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ, ചുഴലിക്കാറ്റ് തുടങ്ങിയ വിപത്തുകൾ മൂലമുണ്ടാകുന്ന ദുഃഖമാണിത്.

  • നീല സരസ്വതി: താരാദേവിക്ക് നീല സരസ്വതി എന്നും പേരുണ്ട്.

  • വിദ്യാപ്രദാനത്തിൻ്റെയും ജ്ഞാനപ്രദാനത്തിൻ്റെയും കാര്യത്തിൽ സരസ്വതി ദേവിയേക്കാൾ ക്ഷിപ്രപ്രസാദിനിയാണ് താര.

  • ഉഗ്രസ്വരൂപിണിയായതുകൊണ്ട് ഉഗ്രതാര എന്നും വിളിക്കുന്നു.

  • ഹയഗ്രീവാസുരൻ്റെ വധത്തിൻ്റെ സമയത്താണ് താരാദേവി മഹാവിഷ്ണുവിൻ്റെ ശക്തിസ്വരൂപിണിയായി പ്രകടമായത്.

  • ശക്തിയില്ലെങ്കിൽ ശിവൻ കേവലം ജഡം എന്ന് കാണിക്കാൻ ജഡരൂപിയായ ശിവനെ തൻ്റെ ഇരിപ്പിടമാക്കി, നീല താമരയിതളുകൾ പോലെ മൂന്ന് കണ്ണുകളും, കൈകളിൽ കത്രിക, കപാലം, താമരപ്പൂവ്, വാൾ എന്നിവയും ധരിച്ച്, കഴുത്തിൽ മുണ്ഡമാലയും ഇട്ട് പുലിത്തോലും ധരിച്ച് വിളങ്ങുന്നു താരാദേവി.


ഉപാസനയുടെ പ്രാധാന്യം

  • പ്രധാനമായും രണ്ട് കാര്യങ്ങൾക്കാണ് താരാദേവിയെ ഉപാസിക്കുന്നത്: ശത്രുനാശത്തിനും വിദ്യാപ്രാപ്തിക്കും.

  • ശത്രുനാശം എന്നാൽ ബാഹ്യവും അഭ്യന്തരവുമായ ശത്രുക്കളെ നശിപ്പിക്കുക എന്നതാണ്. ശത്രുരാജ്യങ്ങളുടെ ആക്രമണം, തസ്കരന്മാരുടെയൂം തീവ്രവാദികളുടെയും ആക്രമണം തുടങ്ങിയ സന്ദർഭങ്ങളിൽ ആത്മരക്ഷയ്ക്കായി താരാദേവിയെ പ്രാർത്ഥിക്കാം.

  • ഋഗ്വേദത്തിലെ രാത്രിസൂക്തത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാത്രിദേവിയാണ് താരാദേവി.

  • എല്ലാ മന്ത്രസിദ്ധികളുടെയും അധിഷ്ഠാതൃ ദേവിയാണ് താരാദേവി.

  • ദേവിക്ക് മൂന്ന് രൂപങ്ങളുണ്ട്: താര, ഏകജട, നീല സരസ്വതി. ഓരോ രൂപത്തിൻ്റെയും ധ്യാനവും മൂലമന്ത്രവും വ്യത്യസ്തമാണ്.

വസിഷ്ഠ മഹർഷിയും ചീനാചാരവുതാന്ത്രിക പദ്ധതിയിലാണ് താരയുടെ സാധന.

വസിഷ്ഠ മഹർഷിയാണ് ആദ്യമായി താരയെ ഉപാസന ചെയ്തത്.

വൈദിക മാർഗ്ഗത്തിൽ സിദ്ധി ലഭിക്കാത്തതിനെ തുടർന്ന് ഒരു അശരീരിയുടെ ഉപദേശപ്രകാരം മഹർഷി താന്ത്രിക മാർഗ്ഗത്തിലേക്ക് മാറി സിദ്ധി നേടി.

താരയുടെ താന്ത്രികമായ സാധനാ പദ്ധതിയെ ചീനാചാരം എന്നാണ് പറയുന്നത്.

  • ബീഹാറിലെ സഹസ്ര ജില്ലയിൽ മഹിഷി എന്ന ഗ്രാമത്തിലാണ് വസിഷ്ഠ മഹർഷി താരമന്ത്രം ഉപാസിച്ച് സിദ്ധി നേടിയ സ്ഥലം. ഇവിടെ താരാദേവിയുടെ സിദ്ധപീഠവും താര, ഏകജട, നീലസരസ്വതി എന്നീ മൂന്ന് പ്രതിഷ്ഠകളുമുള്ള ക്ഷേത്രവുമുണ്ട്.

ഈ ഉപാസനകളെല്ലാം സനാതന ധർമ്മത്തിൻ്റെ അമൂല്യ സമ്പത്താണ്. ഒരു യോഗ്യനായ ഗുരുവിൽ നിന്നും ഉപദേശം വാങ്ങി ശരിയായ രീതിയിലൂടെ താരാദേവിയെ ഉപാസിക്കാൻ ശ്രമിക്കണം.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies