
ദേഹശുദ്ധിയും ശംഖപൂരണവും കഴിഞ്ഞാൽ ആത്മാരാധന. "ദേവോ ഭൂത്വാ ദേവം യജേത്" എന്നു പറഞ്ഞു. സ്വന്തം ശരീരത്തെ ദേവതാ ശരീരമാക്കി മാറ്റാനാണ് ആദ്യം ഭൂതശുദ്ധി വഴി പുതിയ ശരീരമുണ്ടാക്കി അതിനെ പ്രാണായാമവും ന്യാസങ്ങളും ചെയ്ത് ദേവതാമയമാക്കിയത്.
അപ്പോൾ തൻ്റെ തന്നെ ശരീരത്തിൽ ഉണ്ടായിരിക്കുന്ന ഈ ദേവതാ ചൈതന്യത്തെയല്ലേ ആദ്യം പൂജിക്കേണ്ടത്? ഇതാണ് ആത്മാരാധന. ലഘുവായി ചെയ്താൽ നെറ്റിയിൽ തുടങ്ങി അഞ്ച് സ്ഥാനങ്ങളിലോ വൈഷ്ണവമായ പൂജയിൽ ദ്വാദശ സ്ഥാനങ്ങളിലോ ദേവതയുടെ മൂലമന്ത്രം ചൊല്ലി ചന്ദനമിട്ട് ശിരസ്സിൽ മൂലമന്ത്രം കൊണ്ട് അഞ്ച് പുഷ്പങ്ങൾ അർപ്പിച്ച് നേരത്തെ ന്യാസത്തിൻ്റെ ഒടുവിൽ ചെയ്ത മാനസ പൂജ വീണ്ടും ചെയ്യുക.
വിസ്താരമായ പൂജയിൽ വലത്തെ കിണ്ടിയും ശംഖും തനിക്ക് അഭിമുഖമായി വെച്ച് തന്റെ ശരീരത്തിൽ തന്നെ ജലാദി ജലാന്തം പൂജ ചെയ്യുന്നു. നൈവേദ്യ സ്ഥാനത്ത് ശംഖിൽ ഗന്ധപുഷ്പാക്ഷതങ്ങളും ജലവുമെടുത്ത് തനിക്ക് തന്നെ "സർവ്വരസമയമർഘ്യം സമർപ്പയാമി" എന്ന് ചൊല്ലി അർഘ്യം കൊടുക്കുന്നു.
ഈ തത്വം വളരെ പ്രധാനമാണ്. തൻ്റെ ശരീരത്തിൽ തന്നെ മുൻപ് പറഞ്ഞ പ്രക്രിയകളിലൂടെ ഉണർത്തിയെടുത്ത ദേവതാ ചൈതന്യം ഒരു വിഗ്രഹത്തിലെ ചൈതന്യത്തെ പോലെ തന്നെ പൂജായോഗ്യമാണ്, പൂജിക്കപ്പെടണം എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. ഈ ഉണർത്തലിന് ഒരു പേരുണ്ട്: സകലീകരണം. ഈ അവസ്ഥയിൽ നിന്നും സാധാരണ മനുഷ്യ ശരീരത്തിലേക്ക് മാറുന്നത് നിഷ്കലീകരണം.
തന്ത്രിയുടെ സ്ഥാനം ദേവൻ്റെ പിതാവിൻ്റെ സ്ഥാനമാണെന്ന് പറയുമ്പോൾ ഇത് മനസ്സിലുണ്ടാവണം. തൻ്റെ ശരീരത്തിൽ തന്നെ ഇങ്ങനെ ഉണർത്തി അതിനെ ജപം കൊണ്ടും ഹോമം കൊണ്ടും മറ്റും പരിപോഷിപ്പിച്ചു പോരുന്ന ഈ ചൈതന്യത്തെയാണ് തന്ത്രി ഒരു ശിലാ വിഗ്രഹത്തിലേക്ക് പകരുന്നത്.
അതായത് ഒരു കൃഷ്ണൻ്റെ പ്രതിഷ്ഠ ചെയ്യണമെങ്കിൽ അതിനുമുമ്പായി ആ പ്രതിഷ്ഠ ചെയ്യുന്ന തന്ത്രി തൻ്റെ ശരീരത്തിൽ ഈ രീതിയിലുള്ള അനുഷ്ഠാനങ്ങളിലൂടെ കൃഷ്ണചൈതന്യം ഉണ്ടാക്കിയെടുക്കണം. അഷ്ടാക്ഷരി മന്ത്രം ആധാരമാക്കിയുള്ള പ്രതിഷ്ഠയാണെങ്കിൽ ചുരുങ്ങിയത് എട്ടു ലക്ഷം ഉരു എങ്കിലും അഷ്ടാക്ഷരി മന്ത്രം ജപിക്കണം. തദ്ദശാംശ വിധാനത്തിൽ ഹോമം, തർപ്പണം, മാർജ്ജനം, ബ്രാഹ്മണഭോജനം ഇതൊക്കെ ചെയ്യണം. അപ്പോഴേ തന്ത്രിയുടെ ശരീരത്തിൽ കൃഷ്ണൻ്റെ ചൈതന്യം വരൂ. അപ്പോഴേ തന്ത്രിക്ക് ആ ചൈതന്യം മറ്റൊരിടത്തേക്ക് പകരുവാൻ സാധിക്കുകയുള്ളൂ. ഇതൊന്നുമല്ലാതെ ബോംബെയിലെ പ്രതിഷ്ഠാ കലശത്തിനും കാസർകോട്ടെ ഉത്സവത്തിനും ഇടയിൽ രണ്ടുദിവസം ഒഴിവുണ്ട് അപ്പോൾ വന്നു ചെയ്തു തരാമെന്നു പറഞ്ഞു ചെയ്യുന്ന പ്രതിഷ്ഠയ്ക്ക് അത്രയേ ഫലമുണ്ടാകുകയുള്ളൂ.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta