തത്ത്വമസിയുടെ തിരുസന്നിധിയില്‍

tatwamasiyude_tirusannidhiyil_pdf_cover_page

ഇരുമുടിക്കെട്ട് തലയിലേന്തി, പന്തലിന് മൂന്ന് പ്രദക്ഷിണം വെച്ച്, നാളികേരം എറിഞ്ഞുടച്ച് ശരണം വിളിയോടെ അവര് വീട്ടില്‍നിന്നും ഇറങ്ങി. മാധവനും രണ്ട് മക്കളും - പന്ത്രണ്ട് വയസ്സുള്ള വിശാഖും ഒമ്പത് വയസ്സുള്ള വൈശാലിയും. രണ്ട് പേരും കന്നിക്കെട്ടാണ്.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

പരശുരാമന്‍ സ്ഥാപിച്ച അഞ്ച് ശാസ്താക്ഷേത്രങ്ങള്‍

ശബരിമല, അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ, കാന്തമല.

അച്ചന്‍കോവില്‍ ക്ഷേത്രത്തിലെ വിഷചികിത്സ

അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷചികിത്സക്ക് പണ്ട് പ്രസിദ്ധമായിരുന്നു. ഭഗവാന്‍റെ കൈയില്‍ ചന്ദനം അരച്ചുവെച്ചിരിക്കും. വിഷം തീണ്ടിയവര്‍ വന്നാല്‍ അര്‍ദ്ധരാത്രിയായാല്‍ പോലും നട തുറക്കും. ചന്ദനം മുറിവില്‍ തേച്ച് കഴിക്കാനും കൊടുക്കും. എത്ര കൊടിയ വിഷവും ഇതികൊണ്ടിറങ്ങും എന്നാണ് വിശ്വാസം.

Quiz

കാരഢെ ബ്രാഹ്മണസമുദായം എവിടെ നിന്നാണ് കേരളത്തിലേക്ക് കുടിയേറിയത്?

അഷ്ടദിക്പാലകന്മാരുടെ നോട്ടം ഇങ്ങനെയാണ്. ഇന്ദ്രൻ വരുണനെ നോക്കും. യമൻ കുബേരനെ നോക്കും. അഗ്നി നിരൃതിയെ നോക്കും. വായു ഈശാനനെ (ശിവ നെ) നോക്കും.
സ്വർണ്ണ കൊടിമരത്തിന്റെ മുകളിലേക്ക് നോക്കി വൈശാലി പറഞ്ഞു: എന്ത് ഉയരം! കൊടിമരത്തിന്റെ ഏറ്റവും മുകളിൽ ഏതോ ഒരു മൃഗത്തിന്റെ രൂപം
കാണുന്നുണ്ടല്ലോ.
കൊടിമരത്തിനു മുകളിൽ അതാതു ദേവതകളുടെ വാഹനം പ്രതിഷ്ഠിച്ചിരി ക്കും. ധർമ്മശാസ്താവിന്റെ വാഹനമാണ് മുകളിൽ കാണുന്നത്. മാധവൻ പറഞ്ഞ പ്പോൾ വിശാഖ് ചോദിച്ചു: പുലിയാണോ അത്?
മക്കളേ, ധർമ്മശാസ്താവിന്റെ വാഹനം കുതിരയാണ്. മാധവൻ കൊടിമരത്തി ന്റെ മുകളിലേക്കു നോക്കി 'അശ്വവാഹനായ നമഃ'’ '’വാജിവാഹനായ നമഃ'’ എന്നു ചൊല്ലി.
കൊടിമരത്തെ പറ്റി പറഞ്ഞുതരാമോ?
മനഷ്യശരീരത്തിലെ നട്ടെല്ലിന് സമാനമാണ് ക്ഷേത്രത്തിലെ കൊടിമരം. ഇതിന് നട്ടെല്ലിന്റെ അസ്ഥിവലയങ്ങളായ കശേരുക്കളോട് സമമാണ്. ശാസ്ത്രീയമായി പറ ഞ്ഞാൽ കൊടിമരം കിടക്കേണ്ടത് ബലിക്കല്ലിന്റെ പുറത്തുനിന്ന് തുടങ്ങി മൂലവി ഗ്രഹം വരെയാണ്. എന്നാൽ എല്ലാവർക്കും കാണുന്നതിനുവേണ്ടിയാണ് അത് ലംബമായി സ്ഥാപിച്ചിട്ടുള്ളത്. കൊടിമരം സ്ഥാപിക്കേണ്ടത് എവിടെയാണെന്നു പറയാം. ഗർഭദ്വാരത്തിന്റെ ഉയരത്തിൽ നാലിലൊന്നോ ആറിലൊന്നോ അഞ്ചി ലൊന്നോ വിസ്താരത്തോടും അതിൽ അല്പം വിസ്താരം കുറഞ്ഞ അഗ്രഭാഗത്തോടും പ്രാസാദത്തിൽനിന്നും മുമ്പിലേക്ക് ദ്വാരനീളമാകുന്ന ദണ്ഡുകൊണ്ട് പന്ത്രണ്ട് ദണ്ഡ് ചെന്നെത്തുന്നിടത്തോ കൊടിമരം സ്ഥാപിക്കണം. പ്രാസാദ ദ്വാരത്തിൻറ പത്തിരട്ടിയോ പതിനേഴിരട്ടിയോ പതിനഞ്ചിരട്ടിയോ ഇരുപതിരട്ടിയോ കൊടിമര ത്തിന് ഉയരം നിശ്ചയിക്കാം. കൊടിമരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന വാഹനം അതാതു ദേവന്റെ ജീവാത്മാവിനെയാണ് സൂചിപ്പിക്കുന്നത്. (ശാസ്താവിന് കുതി രയും ശിവന് കാളയും, വിഷ്ണുവിന് ഗരുഡരും, ശങ്കരനാരായണന് കാളപ്പുറത്ത് ഇരിക്കുന്ന ഗരുഡനും, ഗണപതിക്ക് മൂഷികനും സുബ്രഹ്മണ്യന് മയിലും കോഴിയും ദുർഗ്ഗയ്ക്ക് സിംഹവും ആണ് വാഹനങ്ങൾ)
അവർ നടപ്പാലത്തിലൂടെ നടന്നുനീങ്ങി. രാവിലെ ഒമ്പതര മണിയോടെ ശ്രീകോ വിലിനു മുന്നിൽ എത്തി. അയ്യപ്പന്റെ തങ്കവിഗ്രഹം അവർ നല്ലവണ്ണം കണ്ടുതൊ ഴുതു. ഒരു പോലീസ് സ്വാമി വൈശാലിയെ ഉയർത്തി എടുത്തിട്ട് പറഞ്ഞു.

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |