ഗുരുവായൂർ ക്ഷേത്രത്തിലെ ഓരോരോ പൂജ കണ്ടു തൊഴുതാലുള്ള ഫലം

ഗുരുവായൂർ ക്ഷേത്രത്തിലെ ഓരോ പൂജയും ദർശനം ചെയ്യുന്നതിന് ഒരു വിശേഷ ഫലം ഗർഗ്ഗ മഹർഷി പറയുന്നുണ്ട്. 

  • നിർമ്മാല്യ ദർശനം: മഹാപാതകങ്ങൾ അടക്കം എല്ലാ പാപങ്ങളുടെയും ദോഷങ്ങൾ ശമിക്കും നിർമ്മാല്യ ദർശനത്തിലൂടെ.
  • തൈലാഭിഷേകം: തൈലാഭിഷേകം കണ്ടു തൊഴുന്നത് വാത രോഗികൾക്ക് വളരെ ഫലം ചെയ്യും. ആർത്രൈറ്റിസ്, നടുവേദന, പക്ഷാഘാതം തുടങ്ങിയ എല്ലാ വാത സംബന്ധപ്പെട്ട രോഗങ്ങൾക്കും തൈലാഭിഷേക ദർശനം വളരെ ഗുണം ചെയ്യും.
  • വാകച്ചാർത്ത്: വാകച്ചാർത്ത് അരിഷ്ട ശാന്തിക്ക് വളരെ നല്ലത്. അരിഷ്ടം എന്നാൽ പലവിധമായ ഉപദ്രവങ്ങൾ, അശുഭ ലക്ഷണങ്ങൾ, ഇതൊക്കെ ഉണ്ടായാൽ ശമനത്തിന് വാകച്ചാർത്ത് കണ്ടു തൊഴണം.
  • ശംഖാഭിഷേകം: ധനവും ധാന്യവും വർദ്ധിക്കാൻ ശംഖാഭിഷേക ദർശനം.
  • ബാലാലങ്കാരം: ഭഗവാനെ ബാലാലങ്കാരത്തോടെ ഉണ്ണിക്കണ്ണനായി കണ്ടാൽ ഭക്തി വർദ്ധിക്കും.
  • ശംഖപ്രോക്ഷണം: ബ്രഹ്മഹത്യ അടക്കമുള്ള എല്ലാ പാപങ്ങളും ശമിക്കാൻ വളരെ ഉത്തമം.
  • ശീവേലി (ശ്രീഭൂതബലി ദർശനം): സന്താനപ്രാപ്തിക്ക് ശീവേലി, ശ്രീഭൂതബലി ദർശനം വളരെ വിശേഷം.
  • പാലഭിഷേകം: വന്ധ്യത - പുരുഷ വന്ധ്യതയും സ്ത്രീ വന്ധ്യതയും - രണ്ടിനും കണ്ണന്‍റെ പാലഭിഷേക ദർശനം വളരെ നല്ലത്.
  • ഇളനീർ, പനിനീർ അഭിഷേകം: ഇളനീർ പനിനീർ ഇവകൊണ്ടുള്ള അഭിഷേകം ദർശിക്കുന്നത് മാനസിക രോഗങ്ങൾക്കും ബുദ്ധിഭ്രമം, ഡിപ്രഷൻ, അകാരണമായ ഭയം ഇതിനൊക്കെ വളരെ നല്ലത്.
  • നവകാഭിഷേകം: നേത്രരോഗികൾ വിശേഷിച്ചും നവകാഭിഷേകം കാണുന്നത് നല്ലതാണ്.
  • പന്തീരടി പൂജ: എല്ലാവിധ ദുഃഖങ്ങൾക്കും - വേർപാട്, സന്താന ദുഃഖം, ദാമ്പത്യ ദുഃഖം തുടങ്ങി എല്ലാവിധ ദുഃഖങ്ങൾക്കും പന്തീരടി പൂജാ ദർശനം ഗുണം ചെയ്യും.
  • ഉച്ചപൂജ: ജ്ഞാനമാർഗ്ഗത്തിലുള്ളവർ, വൈരാഗ്യം ഇച്ഛിക്കുന്നവർ ഉച്ചപൂജയിൽ പങ്കുചേരണം.
  • ത്രികാല ശീവേലി: സർവ്വ പാപനിവൃത്തിക്ക് മറ്റൊരു മാർഗ്ഗവും ഉണ്ട്. മൂന്നു നേരവും ശീവേലി ദർശനം. ഒന്നിനു പുറകെ ഒന്നായി ദുരിതങ്ങൾ വന്നുചേർന്നാൽ മനസ്സിലാക്കണം പാപഭാരം വളരെ ഉണ്ടെന്ന്. ശമിക്കാൻ ത്രികാല ശീവേലി ദർശനം ചെയ്യണം.
  • ദീപാരാധന: നെടുംമംഗല്യത്തിന് ദീപാരാധനാ ദർശനം.
  • അത്താഴ പൂജ: അത്താഴ പൂജ കണ്ടു തൊഴുതാൽ ഉദര രോഗങ്ങൾ ശമിക്കും, വയറുവേദന തുടങ്ങിയ ഉദര രോഗങ്ങൾ.
  • തൃപ്പുക: തൃപ്പുക കണ്ടാൽ മോക്ഷപ്രാപ്തി.
  • ഭഗവതി അഴൽ ദർശനം: ഭഗവതി അഴൽ ദർശനം സർവ്വ ബാധാ നിവൃത്തിക്ക്.
  • പ്രദക്ഷിണം: ഭഗവാനെ പ്രദക്ഷിണം വെച്ചാൽ പാപം ശമിക്കും.
  • സാഷ്ടാംഗ നമസ്കാരം: സാഷ്ടാംഗ നമസ്കാരം ദീർഘായുസ്സിനെ കൊടുക്കും.

ചൊല്ലേണ്ട മന്ത്രങ്ങൾ:

ഇതുപോലെതന്നെ ഗുരുവായൂരപ്പന്‍റെ 12 ഭാവങ്ങളുണ്ട്, 12 സ്വരൂപങ്ങളുണ്ട്. അതത് സമയത്ത് അതത് സ്വരൂപങ്ങളുടെ നാമോച്ചാരണം ചെയ്യുന്നത് പ്രത്യേക ഫലം ചെയ്യും:


  • നിർമ്മാല്യം തൊഴുമ്പോൾ: ഓം വിശ്വരൂപിണേ നമഃ.
  • തൈലാഭിഷേക ദർശന സമയത്ത്: ഓം വാത രോഗഘ്നേ നമഃ.
  • വാകച്ചാർത്തിന്‍റെ സമയത്ത്: ഓം ഗോകുലനാഥായ നമഃ.
  • ശംഖാഭിഷേകത്തിന്‍റെ സമയത്ത്: ഓം സന്താനഗോപാലായ നമഃ.
  • ബാലാലങ്കാര സമയത്ത്: ഓം ഗോപികാനാഥായ നമഃ.
  • പാലഭിഷേകത്തിന്‍റെ സമയത്ത്: ഓം യശോദാനന്ദനായ നമഃ.
  • നവകാഭിഷേക സമയത്ത്: ഓം വനമാലാധാരിണേ നമഃ.
  • ഉച്ച പൂജയുടെ സമയത്ത്: ഓം സർവ്വാലങ്കാര ഭൂഷിതായ നമഃ.
  • വൈകുന്നേരമാണ് ദർശനമെങ്കിൽ: ഓം സർവ്വമംഗളദായകായ നമഃ.
  • ദീപാരാധനയ്ക്ക്: ഓം മോഹന സുന്ദരായ നമഃ.
  • അത്താഴ പൂജയ്ക്ക്: ഓം വൃന്ദാവനചരായ നമഃ.
  • തൃപ്പുകയ്ക്ക്: ഓം ശേഷശായിനേ നമഃ.

Q&A

  • ഗുരുവായൂർ ക്ഷേത്രത്തിലെ പൂജകളുടെ ഫലങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ള മഹർഷി ആരാണ്?
    ഗുരുവായൂർ ക്ഷേത്രത്തിലെ ഓരോ പൂജയും ദർശനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന സവിശേഷ ഫലങ്ങളെക്കുറിച്ച് ഗർഗ്ഗ മഹർഷിയാണ് പ്രതിപാദിച്ചിട്ടുള്ളത്.
  • പാപദോഷങ്ങൾ മാറുന്നതിനായി പ്രധാനമായും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ദർശനങ്ങൾ ഏവ?
    മഹാപാതകങ്ങൾ അടക്കമുള്ള സകല പാപങ്ങളും ശമിക്കാൻ നിർമ്മാല്യ ദർശനവും, ബ്രഹ്മഹത്യ ഉൾപ്പെടെയുള്ള പാപങ്ങൾ നീങ്ങാൻ ശംഖപ്രോക്ഷണവും, പാപഭാരം കുറയ്ക്കാൻ ത്രികാല ശീവേലി ദർശനവും ഉത്തമമാണ്.
  • വാതസംബന്ധമായ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് ഏത് ദർശനമാണ് ഏറ്റവും ഗുണകരം?
    ആർത്രൈറ്റിസ്, നടുവേദന, പക്ഷാഘാതം തുടങ്ങിയ വാത രോഗങ്ങൾ ഉള്ളവർ തൈലാഭിഷേകം കണ്ടു തൊഴുന്നത് വലിയ ആശ്വാസം നൽകും.
  • സന്താനപ്രാപ്തിക്കും വന്ധ്യതാ നിവാരണത്തിനുമായി ഭക്തർ ഏതെല്ലാം പൂജകളിലാണ് ശ്രദ്ധിക്കേണ്ടത്?
    സന്താനപ്രാപ്തിക്കായി ശീവേലിയും (ശ്രീഭൂതബലി ദർശനം), സ്ത്രീ-പുരുഷ വന്ധ്യതാ പ്രശ്നങ്ങൾ മാറുന്നതിനായി പാലഭിഷേകവുമാണ് ദർശിക്കേണ്ടത്.
  • മാനസികമായ അസ്വസ്ഥതകൾക്കും ഭയത്തിനും പരിഹാരമായി നിർദ്ദേശിച്ചിട്ടുള്ള ദർശനം ഏതാണ്?
    ഇളനീർ, പനിനീർ എന്നിവ കൊണ്ടുള്ള അഭിഷേകം ദർശിക്കുന്നത് മാനസിക രോഗങ്ങൾ, ബുദ്ധിഭ്രമം, ഡിപ്രഷൻ, അകാരണമായ ഭയം എന്നിവ ശമിക്കാൻ സഹായിക്കും.
  • വാകച്ചാർത്ത് എന്ന ചടങ്ങ് കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
    അരിഷ്ട ശാന്തിക്ക് അഥവാ ജീവിതത്തിലെ ഉപദ്രവങ്ങളും അശുഭ ലക്ഷണങ്ങളും നീങ്ങാനാണ് വാകച്ചാർത്ത് ദർശനം നടത്തുന്നത്.
  • വൈരാഗ്യം ഇച്ഛിക്കുന്നവരും ജ്ഞാനമാർഗ്ഗത്തിലുള്ളവരും ഏത് പൂജയിലാണ് പങ്കെടുക്കേണ്ടത്?
    മോക്ഷം അല്ലെങ്കിൽ ജ്ഞാനം ആഗ്രഹിക്കുന്നവർ ഉച്ചപൂജയിൽ പങ്കുചേരുകയും തൃപ്പുക ദർശനം നടത്തുകയും ചെയ്യുന്നത് ഉത്തമമാണ്.
  • ഉദര രോഗങ്ങൾക്കും നേത്ര രോഗങ്ങൾക്കും പ്രത്യേകമായി പറയുന്ന പൂജകൾ ഏവ?
    നേത്ര രോഗങ്ങൾ മാറാൻ നവകാഭിഷേകവും, വയറുവേദന ഉൾപ്പെടെയുള്ള ഉദര രോഗങ്ങൾ ശമിക്കാൻ അത്താഴ പൂജ ദർശനവുമാണ് വേണ്ടത്.
  • ഭൗതികമായ ഉയർച്ചയ്ക്കും കുടുംബ നന്മയ്ക്കുമായി ഏത് പൂജകളാണ് സഹായിക്കുന്നത്?
    ധനധാന്യ വർദ്ധനവിനായി ശംഖാഭിഷേകവും, ദീർഘ സുമംഗലീ ജീവിതത്തിനായി (നെടുംമംഗല്യം) ദീപാരാധനയും ഭക്തർക്ക് തുണയാകുന്നു.
  • ദീപാരാധന സമയത്തും അത്താഴ പൂജ വേളയിലും ജപിക്കേണ്ട മന്ത്രങ്ങൾ ഏവ?
    ദീപാരാധന സമയത്ത് ഓം മോഹന സുന്ദരായ നമഃ എന്നും, അത്താഴ പൂജ വേളയിൽ ഓം വൃന്ദാവനചരായ നമഃ എന്നുമാണ് ജപിക്കേണ്ടത്.
മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies