കർഷകർക്കായുള്ള പ്രാർത്ഥന

കർഷകർക്കായുള്ള പ്രാർത്ഥന

എന്‍റെ [നിങ്ങളുടെ പ്രിയപ്പെട്ട ഭഗവാന്‍റെ / ദേവിയുടെ പേര് ഇവിടെ പറയുക]

എന്‍റെ കൃഷി കാര്യങ്ങളിൽ നല്ല ലാഭം തന്നെന്നെ അനുഗ്രഹിക്കണേ.

വരൾച്ച, വെള്ളപ്പൊക്കം, അസമയത്തുള്ള മഴ, താപനിലയിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയിൽ നിന്നെല്ലാം എന്‍റെ കൃഷിയിടത്തെ കാത്തുരക്ഷിക്കണേ.

മണ്ണിനെ ഫലഭൂയിഷ്ഠമാക്കി നല്ല വിളവ് തന്നനുഗ്രഹിക്കണേ.

മണ്ണൊലിപ്പ്, രാസവസ്തുക്കളിൽ നിന്നുള്ള മലിനീകരണം എന്നിവയിൽ നിന്ന് എന്‍റെ കൃഷിയിടത്തെ കാത്തുരക്ഷിക്കണേ.

എന്‍റെ കൃഷിയിടത്തിൽ ആവശ്യത്തിന് ജലം ലഭിക്കണേ.

കൃമികീടങ്ങളുടെ ആക്രമണത്തിൽനിന്നും എന്‍റെ കൃഷിയിടത്തെ കാത്തുരക്ഷിക്കണേ.

എന്‍റെ കൃഷിയുൽപ്പന്നങ്ങൾക്ക് നല്ല വില നേടിത്തരണേ.

സർക്കാരിൽനിന്നുമുള്ള ധനസഹായവും സാബ്‌സിഡികളും മറ്റും സമയാസമയങ്ങളിൽ നേടിത്തരണേ.

ആവശ്യമുള്ള സമയത്ത് വായ്പകൾ ലഭ്യമാക്കി അനുഗ്രഹിക്കണേ.

കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാരുടേയും മറ്റ് സർക്കാരുദ്യോഗസ്ഥന്മാരുടേയും സഹായസഹകരണങ്ങൾ ലഭ്യമാക്കിത്തരണേ.

തൊഴിലാളികളുടെ കൂറും സഹകരണവും ഉറപ്പാക്കിത്തന്നനുഗ്രഹിക്കണേ.

വസ്തു കയ്യേറ്റം, നിയമപ്രശ്നങ്ങൾ എന്നിവയിൽനിന്നും എനിക്ക് സംരക്ഷണം നൽകിയനുഗ്രഹിക്കണേ.

ഒരു നല്ല വീടും വീട്ടിൽ സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷവും എപ്പോഴും ഉണ്ടാകണേ.

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനെനിക്ക് സാധിക്കണേ.

നല്ല സാമ്പത്തിക സ്ഥിരത നൽകിയെന്നെ അനുഗ്രഹിക്കണേ.

അനാവശ്യ ചിലവുകൾ ഒഴിവാക്കിത്തരണേ.

എനിക്കും കുടുംബാംഗങ്ങൾക്കും നല്ല ആരോഗ്യം തന്നനുഗ്രഹിക്കണേ.

ഓം ശാന്തി ശാന്തി ശാന്തി.

Meditations

Meditations

ധ്യാനങ്ങള്‍, പ്രാർത്ഥനകൾ

Click on any topic to open

Copyright © 2025 | Vedadhara test | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...

We use cookies