കുരുക്ഷേത്രയുദ്ധത്തിലെ നാശനഷ്ടം

കുരുക്ഷേത്രയുദ്ധത്തിലെ നാശനഷ്ടം

ഒരു തേര് , ഒരു ആന, അഞ്ചു കാലാൾ, മൂന്നു കുതിര ഇവ ചേരുന്നത് ഒരു പത്തി. മൂന്നു പത്തി ചേർന്നാൽ ഒരു സേനാമുഖം. മൂന്നു സേനാമുഖം ചേർന്നാൽ ഒരു ഗുൽമം . മൂന്നു ഗുൽമം ചേർന്നാൽ ഒരു ഗണം. മൂന്നു ഗണം ചേർന്നാൽ ഒരു വാഹിനി. മൂന്നു വാഹിനി ചേർന്നാൽ ഒരു പൃതന. മൂന്നു പൃതന ചേർന്നാൽ ഒരു ചമു. മൂന്നു ചമു ചേർന്നാൽ ഒരു അനീകിനി. പത്ത് അനീകിനി ചേർന്നാൽ ഒരു അക്ഷൗഹിണി.
ഒരു അക്ഷൗഹിണിയിൽ ഇരുപത്താറായിരത്തി എണ്ണൂറ്റിയെഴുപതു രഥങ്ങളും, അത്ര തന്നെ ആനകളും, ഒരുലക്ഷത്തി ഒമ്പതിനായിരത്തി മുന്നൂറ്റിയമ്പതു കാലാളുകളും, അറുപത്തയ്യായിരത്തി അറുനൂറ്റിപ്പത്ത് കുതിരകളും ഉണ്ടാകും.
കുരുക്ഷേത്രയുദ്ധത്തിൽ കൗരവപക്ഷത്തുനിന്ന് പതിനൊന്ന് അക്ഷൗഹിണികളും പാണ്ഡവപക്ഷത്തുനിന്ന് ഏഴ് അക്ഷൗഹിണികളും പങ്കെടുത്തു. പതിനെട്ട് ദിവസം കൊണ്ട് അവയെല്ലാം തന്നെ അവിടെ ചത്തൊടുങ്ങി.

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies