
പന്ത്രണ്ടാം നൂറ്റാണ്ടിൽ കൽഹണൻ രചിച്ച രാജതരംഗിണിയിലാണ് കശ്മീരിന്‍റെ ചരിത്രം വർണ്ണിച്ചിട്ടുള്ളത്.
പുരാ സതീസരഃ കല്പാരംഭാത്പ്രഭൃതി ഭൂരഭൂത് .
കുക്ഷൗ ഹിമാദ്രേരണഭിഃ പൂർണാ മന്വന്തരാണി ഷട് .. 25 ..
അഥ വൈവസ്വതീയേസ്മിൻപ്രാപ്തേ മന്വന്തരേ സുരാൻ .
ദ്രുഹിണീപേന്ദ്രരുദ്രാദീനവതാര്യ പ്രജാസൃജാ .. 26 ..
കശ്യപേന തദന്തഃസ്ഥം ഘാതയിത്വാ ജലോദ്ഭവം .
നിർമമേ തത്സരോഭൂമൗ കശ്മീരാ ഇതി മണ്ഡലം .. 27 ..
ഉദ്യദ്വൈതസ്തനിഃഷ്യന്ദദണ്ഡകുണ്ഡാതപത്രിണാ .
യത്സർവനാഗാധീശേന നീലേന പരിപാല്യതേ .. 28 ..
ഗുഹോന്മുഖീ നാഗമുഖാപീതഭൂരിപയാ രുചിം .
ഗൗരീ യത്ര വിതസ്താത്വം യാതാപ്യുജ്ഝതി നോചിതാം .. 29 ..
ശംഖപദ്മമുഖൈർനാഗൈർനാനാരത്നാവഭാസിഭിഃ .
നഗരം ധനദസ്യേവ നിധിഭിര്യന്നിഷേവ്യതേ .. 30 ..
യത്താർക്ഷ്യഭീത്യാ പ്രാപ്താനാം നാഗാനാം ഗുപ്തയേ ധ്രുവം .
പ്രസാരിതഭുജം പൃഷ്ഠേ ശൈലപ്രാകാരലീലയാ .. 31 ..
പ്രപഞ്ചസൃഷ്ടിയുടെ സമയത്ത് കശ്മീർ സമുദ്രതുല്യമായ വലിയൊരു തടാകമായിരുന്നു. സതീസരസ് എന്നായിരുന്നു അതിന്‍റെ പേര്. 184 കോടി വർഷം ഇത് ഇങ്ങനെ തന്നെ തുടർന്നു. ഇവിടേയ്ക്ക് പന്ത്രണ്ട് കോടി വർഷങ്ങൾക്ക് മുമ്പ് വൈവസ്വത മന്വന്തരത്തിന്‍റെ ആരംഭത്തിൽ ബ്രഹ്മാവും വിഷ്ണുവും ശിവനും ചേർന്ന് വന്നു. കശ്യപ മഹർഷി ആ സമയത്ത് ആ തടാകത്തിൽ വസിച്ചിരുന്ന ജലോദ്ഭവൻ എന്ന അസുരനെ വധിച്ച് അതിലെ ജലമെല്ലാം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞു. മീര എന്നാൽ സംസ്കൃതത്തിൽ സമുദ്രം. കശ്യപനാൽ വീണ്ടെടുക്കപ്പെട്ട സമുദ്രതുല്യം വിസ്തൃതമായ ആ പ്രദേശം കശ്യപ-മീര എന്ന് വിളിക്കപ്പെട്ടു. പിന്നീടത് ലോപിച്ച് കശ്മീരാ എന്നും കശ്മീർ എന്നും ആയി മാറി.
വൈദിക കാലത്ത് വിതസ്ത എന്നും ഇപ്പോൾ ഝലം എന്നും വിളിക്കപ്പെടുന്ന നദി ഈ പ്രദേശത്തുനിന്നാണ് ഉത്ഭവിക്കുന്നത്. നീലൻ എന്ന നാഗരാജാവാണ് ഈ പ്രദേശത്തെ അന്ന് പരിപാലിച്ച് പോന്നത്. ഉജ്വലമായ നാഗമണികൾ കൊണ്ട് ഭൂഷിതരായ ശംഖൻ പദ്മൻ തുടങ്ങിയ ദിവ്യ നാഗങ്ങളും മറ്റ് ഒട്ടനവധി നാഗങ്ങളോടൊപ്പം ഇവിടെയാണ് വസിച്ചിരുന്നത്. ഗരുഡനെ ഭയന്നാണ് നാഗങ്ങൾ ഇവിടെ വന്നൊളിച്ചത്. നാലും പുറവും വലിയ കോട്ടമതിൽ പോലെ ഹിമാലയം അവരെ സംരക്ഷിച്ചു.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta