കണ്ണിനു കണ്ണ് - അതിനും കണ്ണ്

0:00 0:00

കണ്ണിനു കണ്ണ് - അതിനും കണ്ണ്

അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെന്നുറയ്‌ക്കുമള-
വാനന്ദമെന്തു! ഹരിനാരായണായ നമഃ

ഇവിടെ മൂന്നു കണ്ണുകളാണ് ഉള്ളത് ബാഹ്യമായുള്ള നേത്രേന്ദ്രിയം അതിൻ്റെ കണ്ണ് അതിനെ കാണുന്ന കണ്ണ് മനസ്സ് ആ കണ്ണിന് കണ്ണായിരിക്കുന്ന പൊരുൾ ഇങ്ങനെ മൂന്നു കണ്ണുകൾ അർക്കാനലാദി സൂര്യൻ അഗ്നി തുടങ്ങിയവ ഇവയിൽ നിന്നും വരുന്ന പ്രകാശത്തെ സ്വീകരിക്കുന്ന അല്ലെങ്കിൽ സ്വയം പ്രകാശിക്കാത്ത വസ്തുക്കളിൽ തട്ടി പ്രതിഫലിച്ചു വരുന്ന പ്രകാശത്തെ സ്വീകരിക്കുന്ന നേത്രങ്ങൾ ബാഹ്യ നേത്രങ്ങൾ കൃഷ്ണമണിയും കൺപോളകളും കൺപീലികളും എല്ലാം ചേർന്നുള്ള ബാഹ്യ നേത്രങ്ങൾ ഇങ്ങനെ സ്വീകരിച്ച പ്രകാശം നാഡീവ്യൂഹം വഴി മസ്തിഷ്കത്തില് എത്തി അപഗ്രഥിക്കപ്പെടുന്നു എന്താണ് ഈ കാണുന്ന വസ്തു എന്താണതിൻ്റെ നിറം എത്രയാണതിൻ്റെ വലിപ്പം എന്നിങ്ങനെ പിന്നെ ആ ദൃശ്യം തുടങ്ങിവയ്ക്കുന്ന ചിന്തകളുടെ അനന്തമായ ശൃംഖലകൾ അതിൻ്റെ ഗുണദോഷ നിർണ്ണയങ്ങൾ ആ ദൃശ്യം ഉണ്ടാക്കുന്ന രാഗฏ്വേഷാദി വികാരങ്ങൾ ഇതെല്ലാം ചേർന്നത് ഇതെല്ലാം നടക്കുന്നത് മനസ്സിൽ ബാഹ്യമായ കണ്ണുകൾ കാണുവാൻ വേണ്ടിയുള്ളവയാണെന്നും കാണണമെങ്കിൽ അവ തുറന്നുപിടിക്കണമെന്നും കാണേണ്ടായെങ്കിൽ അടച്ചുപിടിച്ചാൽ മതിയെന്നും അറിഞ്ഞ് അവയെ പ്രവർത്തിപ്പിക്കുന്ന ഈ ഉൾക്കണ്ണാണ് മനസ്സ് ഇതിനെയും കണ്ണ് എന്ന് പറയുന്നത് എന്താണെന്ന് വെച്ചാൽ ഈ ഉൾക്കണ്ണുകൊണ്ടാണ് പുറംകണ്ണുകൾ എന്താണ് ചെയ്യുന്നതെന്ന് കാണുന്നതും അവയെ നിയന്ത്രിക്കുന്നതും പുറം കണ്ണുകളുടെ സഹായമില്ലാതെയും കാണാം സ്വപ്നാവസ്ഥയിൽ നമ്മൾ കാണുന്നുണ്ട് കൽപ്പന ചെയ്യുമ്പോൾ ബാഹ്യമായ ഉത്തേജനങ്ങൾ ഇല്ലാതെ തന്നെ ഇതു നടക്കുന്നു അതുകൊണ്ട് മനസ്സെന്ന ഉൾക്കണ്ണിന് പുറം കണ്ണുകളുടെ സഹായമില്ലാതെയും കാണാൻ കഴിയും ഇനി ഇത് രണ്ടും കൂടാതെ മറ്റൊരു മൂന്നാമത്തെ കണ്ണുണ്ട് ഇതിൻ്റെയും സാക്ഷി ഈ മനസ്സ് എന്നൊന്നുണ്ട് ഇതാണ് എൻ്റെ മനസ്സ് എൻ്റെ മനസ്സിൽ ഇപ്പോൾ ഇതാണ് നടക്കുന്നത് എൻ്റെ മനസ്സ് ഇപ്പോൾ ഇതാണ് ചെയ്യുന്നത് ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ഒരാൾ ഒരു സാക്ഷി ആരാണത് ഏതാണ ആ മൂന്നാമത്തെ കണ്ണ് ഏതാണ ആ മൂന്നാമത്തെ ശക്തി ഏതാണ ആ മൂന്നാമത്തെ ചൈതന്യം പരമാർത്ഥത്തിൽ ഈ ചൈതന്യമാണ് തൻ്റെ ഉണ്മ എന്ന ബോധം ഈ മൂന്നാമത്തെ കണ്ണാണ് തൻ്റെ ഉണ്മ ഈ രൂപമോ പേരോ വസ്ത്രങ്ങളോ മനസ്സിനെ നിറച്ചിരിക്കുന്ന ചിന്തകളോ വിചാരങ്ങളോ വികാരങ്ങളോ ഒന്നുമല്ല ആ മൂന്നാമത്തെ കണ്ണാണ് താൻ എന്ന ബോധം വന്നാൽ മാത്രം പോര അത് ഉറയ്ക്കണം ഈ മൂന്നാമത്തെ കണ്ണാണ് താൻ എന്ന ബോധം ഉറയ്ക്കണം അപ്പോൾ ഉണ്ടാകുന്ന ആനന്ദമളവിന് മറ്റെന്തുണ്ട് മറ്റൊന്നുമില്ല അപ്പോൾ ഉണ്ടാകുന്ന ആനന്ദത്തിന് തുല്യമായി മറ്റൊന്നുമേയില്ല .

മലയാളം

മലയാളം

ഹരിനാമ കീര്‍ത്തനം

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies