
നൈമിശാരണ്യത്തിൽ ഋഷിമാരുടെ ആയിരം വർഷം നീണ്ടുനിന്ന യജ്ഞത്തിൽ സൂതനായി കഥകൾ പറയുവാൻ ആരംഭിച്ചത് വ്യാസശിഷ്യനായിരുന്ന ലോമഹർഷണനായിരുന്നു. ബലരാമൻ അവിടെ വന്നപ്പോൾ ലോമഹർഷണൻ എഴുന്നേറ്റ് നിന്നില്ല. ഇതിൽ കോപിച്ച ബലരാമൻ ഒരു ദർഭപ്പുല്ലെടുത്ത് ബ്രഹ്മാസ്ത്രമന്ത്രം ജപിച്ച് ലോമഹർഷണൻ്റെ മേൽ പ്രയോഗിച്ചു. ലോമഹർഷണൻ മരിച്ചു വീണു. പിന്നീട് ബലരാമൻ തന്നെ ലോമഹർഷണൻ്റെ പുത്രൻ ഉഗ്രശ്രവയുടെ ശരീരത്തിൽ ലോമഹർഷണൻ്റെ ജ്ഞാനവും ഗുണങ്ങളും ഒക്കെ സ്ഥാപിച്ച് യജ്ഞം തീരും വരെ ആയുസ്സും നൽകി.
മഹാഭാരതകാലത്ത് തീർത്ഥയാത്രക്കിറങ്ങിയപ്പോഴാണ് ബലരാമൻ നൈമിശാരണ്യത്തിൽ വന്നത്. കുരുക്ഷേത്ര യുദ്ധത്തിനുശേഷം മുപ്പതു വർഷം യുധിഷ്ഠിരൻ രാജാവായിരുന്നു. അതിനുശേഷമാണ് പരീക്ഷിത്തിനെ രാജ്യഭാരമേല്പിച്ച് അദ്ദേഹം മഹാപ്രസ്ഥാനത്തിനായി ഇറങ്ങിയത്. ഇതിനെ തുടർന്ന് പരീക്ഷിത്തും ഏകദേശം മുപ്പതു വർഷം ഭരിച്ചു. പരീക്ഷിത്തിന് ശുഖദേവനാണ് ഗംഗാതീരത്ത് ഭാഗവതം പറഞ്ഞുകൊടുത്തത്. അവിടെ നിന്നാണ് സൂതനും ഭാഗവതം കേട്ടത്. സൂതൻ ഭാഗവതം കേട്ടത് വ്യാസനിൽ നിന്നല്ല, മറിച്ച് ശുഖദേവനിൽ നിന്നാണ്. ആ ഭാഗവതമാണ് സൂതൻ നൈമിശാരണ്യത്തിൽ തിരിച്ചുവന്ന് ഋഷിമാരെ പറഞ്ഞുകേൾപ്പിച്ചത്. അതിൻ്റെ അർത്ഥം ഉഗ്രശ്രവസൗതി അല്ലെങ്കിൽ സൂതന് ഇടയ്ക്കിടെ യാഗഭൂമി വിട്ട് യാത്രയുമുണ്ടായിരുന്നു എന്നാണ്; തൻ്റെ അച്ഛനെപ്പോലെ ബ്രഹ്മസ്ഥാനം വിടാതെ ആയിരുന്നില്ല അദ്ദേഹം.
എല്ലാ പുരാണങ്ങളും കേട്ടതിനു ശേഷം ഏറ്റവും ഒടുവിലാണ് ഋഷിമാർ ഭാഗവതം കേട്ടത്. ഭാഗവതം അമൃതതുല്യമാണെന്നാണ് പറയപ്പെടുന്നത്; കാരണം ഭാഗവതം കേട്ടാൽ മരണമില്ല. ഇതിനർത്ഥം ശരീരം മരിക്കില്ല എന്നല്ല, മറിച്ച് വീണ്ടും വീണ്ടും ജനിച്ചു മരിക്കില്ല എന്നാണ്. അതായത് ഈ മൃത്യു ലോകത്തേക്ക് പിന്നീട് തിരിച്ചുവരില്ല എന്ന്.
യജ്ഞങ്ങളൊക്കെ ചെയ്യാൻ വളരെ ഉത്തമങ്ങളാണ്, പക്ഷെ യജ്ഞങ്ങളിൽ വിധി തെറ്റാൻ പാടില്ല. യജ്ഞങ്ങൾ ചെയ്യുമ്പോൾ എല്ലാം ശരിയായിട്ടു തന്നെയാണോ നടക്കുന്നത് എന്നോർത്ത് ചെയ്യുന്നവർക്ക് എപ്പോഴും ഒരു ഭയമുണ്ടാകും. ഇത്തരമൊരു മാനസിക പിരിമുറുക്കം യജ്ഞം ചെയ്യുമ്പോൾ ഉണ്ടാകുമെന്ന് ഋഷിമാർ പറയുന്നു. യാഗാഗ്നിയിൽ നിന്നും പുറത്തുവരുന്ന പുകയുടെ വർണ്ണമായിരിക്കും സംശയങ്ങൾ ചേർന്ന് ഇരുണ്ട അവസ്ഥയിലുള്ള തങ്ങളുടെ മനസ്സിനെന്നും അവർ വിവരിക്കുന്നു. എന്നാൽ ഭാഗവതം കേൾക്കുമ്പോൾ ഇങ്ങനെയൊന്നുമില്ല; അത് അമൃതമാണ്. ഭാഗവതം മനസ്സിനെ പ്രസന്നമാക്കും.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta