
ഒട്ടുമിക്ക മതങ്ങളിലും സാധാരണയായി ഒരു ഈശ്വരനാണുള്ളത്. സനാതനധർമ്മത്തിൽ ആയിരക്കണക്കിന് ദേവതകളെ ആരാധിക്കുന്നതായി കാണാം. എന്താണിതിന് കാരണം?
ഭാരതത്തിൽ ഗംഗ, യമുന, കാവേരി എന്നിങ്ങനെ നാനൂറോളം നദികളുണ്ട്.
അല്ല, ഒന്ന് മാത്രമേ ഉള്ളൂ എന്ന് പറയാൻ സാധിക്കുമോ?
എല്ലാ നദികളിലൂടെയും പ്രവഹിക്കുന്നത് ജലം തന്നെയാണെങ്കിൽ കൂടെയും ഒരേ ഒരു നദിയേ ഉള്ളൂ എന്ന് പറയാൻ സാധിക്കുമോ?
എല്ലാ നദികളുടെയും സ്വഭാവം ഓരോ പോലെയാണോ?
ചിലത് ആയിരക്കണക്കിന് കിലോമീറ്ററുകൾ നീളമുള്ളതാണ്.
ചിലതാണെങ്കിൽ വളരെ നീളം കുറഞ്ഞതും.
ചിലത് വേനൽക്കാലത്ത് വറ്റിപ്പോകും.
ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന നദികളിൽ മഞ്ഞുരുകി വേനൽക്കാലത്ത് ജലപ്രവാഹം കൂടും.
ചില നദികൾ കലങ്ങി മറിഞ്ഞ് അതിവേഗത്തിൽ ഒഴുകും.
ചിലത് ശാന്തമായി ഒഴുകും.
ചില നദികളിൽ വെള്ളപ്പൊക്കം ഉണ്ടാകും.
ചിലതിൽ ഉണ്ടാകില്ല.
ഇതാണ് വാസ്തവമെന്നുള്ളപ്പോൾ, അല്ല , ഭാരതത്തിൽ ഒരേ ഒരു നദിയേ ഉള്ളൂ എന്ന് എങ്ങനെയാണ് പറയാൻ സാധിക്കുക?
സനാതനധർമ്മം വേദങ്ങളെ ആധാരപ്പെടുത്തിയുള്ളതാണ്. വേദങ്ങൾ അപൗരുഷേയങ്ങളാണ്. ആരും ചിന്തിച്ച് എഴുതി ഉണ്ടാക്കിയതല്ല. പ്രപഞ്ചത്തിന്റെ യഥാതഥമായിട്ടുള്ള വർണ്ണനയാണ് വേദത്തിൽ കാണുന്നത്. അനുമാനങ്ങൾ അല്ല. കൃത്രിമമായ, മനുഷ്യനിർമ്മിതമായ സങ്കല്പങ്ങളോ സിദ്ധാന്തങ്ങളോ ഇല്ല. അമിതമായ ലഘൂകരണങ്ങൾ ഇല്ല. വേദങ്ങൾക്ക് പിന്നിൽ രഹസ്യമായ കാര്യപരിപാടികളോ ഉദ്ദേശ്യങ്ങളോ ഇല്ല. വേദങ്ങളിൽ ദേവരാജാവായ ഇന്ദ്രൻ തന്നെ പലപ്പോഴും വിമർശിക്കപ്പെടുന്നത് കാണാം. അസുരന്മാരോട് പരാജയപ്പെട്ട് ദേവന്മാർ ഓടിയൊളിച്ചതായി കാണാം. മറ്റേതെങ്കിലും മതഗ്രന്ഥങ്ങളിൽ ഇങ്ങനെ കാണാൻ സാധിക്കുമോ? സത്യത്തിൻ്റെ വളച്ചൊടിക്കപ്പെടാത്ത ഭേദഗതി വരുത്തപ്പെടാത്ത പ്രതിപാദനം ആണ് വേദം.
ഓരോ മന്ത്രത്തിനും ഒരു ദേവതയുണ്ട്. ഒരേ ദേവതയ്ക്ക് തന്നെ പല ഭാവങ്ങളുണ്ട്. ശിവന്റെ തന്നെ പല ഭാവങ്ങളിൽ നമ്മൾ ജ്ഞാനത്തിനായി ദക്ഷിണാമൂർത്തിയോടും വിവാഹസൗഖ്യത്തിനായി ഉമാമഹേശ്വരനോടും പ്രാർത്ഥിക്കുന്നു. എല്ലാവരും മനുഷ്യർ തന്നെയാണെങ്കിലും നമ്മൾ രോഗം വന്നാൽ ഡോക്ടറെയല്ലേ സമീപിക്കുന്നത്? വക്കീലിനെയല്ലല്ലോ?
ഭഗവാൻ എന്തിനാണ് പത്ത് വേറെ വേറേ രൂപങ്ങളിൽ അവതാരമെടുത്തത്?
ഓരോ അവതാരത്തിലും ചെയ്യേണ്ട കാര്യം വേറെ വേറെ രീതിയിലുള്ളത് ആയിരുന്നു?
അവതാരങ്ങൾ സാങ്കല്പികമാണോ?
ശ്രീരാമനുമായും ശ്രീകൃഷ്ണനുമായും ബന്ധപ്പെട്ട ഇടങ്ങൾ ഇന്നുമുണ്ട്. അവിടെനിന്നൊക്കെ പുരാവസ്തു വിഭാഗക്കാർക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ശ്രീരാമനും ശ്രീകൃഷ്ണനും വ്യത്യസ്ത കാലഘട്ടങ്ങളിൽ വ്യത്യസ്ത ഉദ്ദേശ്യങ്ങളോടെ അവതരിച്ചുവെങ്കിൽ അവരെ വ്യത്യസ്തമായി ആരാധിക്കുന്നതിൽ എന്താണ് തെറ്റ്?
വേദങ്ങൾ പറയുന്നത് സൂര്യന്റെ ഓരോ കിരണവും ഒരു മന്ത്രമാണെന്നാണ്. ഓരോന്നിനും ഒരു ദേവതയുമുണ്ട്.
എല്ലാറ്റിനും ആധാരമായിട്ടുള്ള പരമാത്മാവ് ഒന്ന് തന്നെയാണെങ്കിലും ഓരോ സാഹചര്യത്തിനും ആവശ്യത്തിനുമനുസരിച്ച് പരമാത്മാവിന്റെ ആവിർഭാവം പല രീതിയിൽ ആയിരിക്കും.
ജലവും, ഐസും, നീരാവിയും ജലത്തിന്റെ തന്നെ മൂന്ന് രൂപങ്ങളാണെങ്കിലും ഐസ് കൊണ്ട് സാധിക്കാവുന്നത് നീരാവി കൊണ്ട് സാധിക്കാൻ കഴിയില്ലല്ലോ?
അച്ഛനും അമ്മയും രണ്ട് പേരും മനുഷ്യരാണെങ്കിലും അവരുമായി നമുക്കുള്ള ബന്ധവും പരസ്പരമുള്ള പെരുമാറ്റവും ഒരേ പോലെയാണോ?
ആരംഭത്തിൽ ഒന്നായിരുന്ന ബ്രഹ്മാവ് തന്നെത്തന്നെ വിഘടിപ്പിച്ച് പലതായി മാറി എന്ന് വേദങ്ങൾ ഉദ്ഘോഷിക്കുമ്പോൾ നമ്മളെന്തിന് നാനാത്വത്തെ നിരാകരിക്കണം?
സൂര്യനേയും ചന്ദ്രനേയും വായുവിനേയും അഗ്നിയേയും ഒക്കെ വേദങ്ങൾ ദേവതകളായാണ് കണക്കാക്കുന്നത്. ഇവയൊക്കെ നമുക്ക് ചുറ്റും ഒന്നിനൊന്ന് വ്യത്യസ്തമായി കാണപ്പെടുമ്പോൾ എന്തുകൊണ്ട് അവയെ വ്യത്യസ്തമായി ആരാധിച്ചുകൂടാ?
ഇവയൊക്കെ തന്നെയാണ് ഇന്ന് വേറെ പേരുകളിൽ ആരാധിക്കപ്പെടുന്നത്. സൂര്യൻ നാരായണൻ എന്ന പേരിലും അഗ്നി രുദ്രൻ എന്ന പേരിലും ആരാധിക്കപ്പെടുന്നു.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta