ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രം

ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രം

 

കോട്ടയം ജില്ലയില്‍ വൈക്കത്തുനിന്നും രണ്ട് കിലോമീറ്റര്‍ ദൂരെയാണ് ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രം.

തന്ത്രിമാര്‍

ഭദ്രകാളി മറ്റപ്പള്ളിയും ബംബ്ളീയസ്സും. 

വൈക്കം മഹാദേവക്ഷേത്രത്തിലെ കീഴ് ശാന്തിയാണ് ഇവിടെ മേല്‍ശാന്തി.

ഐതിഹ്യം

ഒരിക്കല്‍ മധുരമീനാക്ഷിയുടെ മൂക്കുത്തി കാണാതെയായി. പാണ്ഡ്യരാജാവ് നാല്പത് ദിവസത്തിനകം കണ്ടുപിടിച്ച് കൊടുത്തില്ലെങ്കില്‍ വധിക്കുമെന്ന് ശാന്തിക്കാരന് അന്ത്യശാസനം നല്കി. 

മുപ്പത്തിയൊമ്പതാം ദിവസം ദേവി തന്നെ ശാന്തിക്കാരനെ രക്ഷപെടുത്തി കുമാരനല്ലൂരെത്തിച്ചു . 

ചേരരാജാവ് ഭഗവതിക്കായി ഉദയനാപുരത്തും (ഉദയനായകീപുരം) സുബ്രഹ്മണ്യസ്വാമിക്കായി കുമാരനല്ലൂരും ഓരോരോ ക്ഷേത്രങ്ങള്‍ പണി കഴിപ്പിച്ചിരുന്ന സമയമായിരുന്നു അത്. 

പ്രതിഷ്ഠ നടന്നിരുന്നില്ലാ. 

കുമാരനല്ലൂര്‍ ക്ഷേതത്തില്‍ അന്തിയുറങ്ങിയ ശാന്തിക്കാരന് ദേവി ശ്രീകോവിലില്‍ പീഠത്തിലിരിക്കുന്നതായി ദര്‍ശനം നല്‍കി. 

ശാന്തിക്കാരനെ തൊട്ടുകൊണ്ടു നോക്കിയ മറ്റുള്ളവര്‍ക്കും ദേവിയെ കാണാന്‍ കഴിഞ്ഞു. 

കുമാരനല്ലൂര് പ്രതിഷ്ഠിക്കാനിരുന്ന സുബ്രഹ്മണ്യവിഗ്രഹമാണ് ഉദയനാപുരത്ത് പ്രതിഷ്ഠിക്കപ്പെട്ടത്. 

കുമാരനല്ലൂര് ഭഗവതിയേയും പ്രതിഷ്ഠിച്ചു.

ഉദയനാപുരം, കുമാരനല്ലൂര്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച ചേരരാജാവ്

നെടുംചേരലാതന്‍.

ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിത്യവും എത്ര പൂജയാണുള്ളത്?

അഞ്ച്- ഉഷ പൂജ, എതൃത്ത പൂജ, പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ.

ഉത്സവം

വൃശ്ചികത്തിലെ രോഹിണിക്ക് ആറാട്ട് വരുന്നപോലെ പത്ത് ദിവസം ഉത്സവം. 

ഇതിനിടയില്‍ വരുന്ന കാര്‍ത്തികക്ക് വലിയ വിളക്ക്.

മറ്റ് വിശേഷദിവസങ്ങള്‍

തൈപ്പൂയം, സ്കന്ദഷഷ്ഠി.

കൂടിപൂജ

വൈക്കത്തപ്പനായ പരമശിവന്‍റെ മകനാണ് ഉദയനാപുരത്തപ്പനായ സുബ്രഹ്മണ്യസ്വാമി. 

വൈക്കത്തഷ്ടമി മഹോത്സവത്തിന് മകന്‍ താരകാസുരനിഗ്രഹം നടത്തി വിജയശ്രീലാളിതനായി അച്ഛനെ കാണാനെത്തുകയും അച്ഛന്‍ വരവേല്‍ക്കുകയും ചെയ്യുന്ന ചടങ്ങാണ് കൂടിപൂജ. 

ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ച് ആഘോഷമായി വൈക്കം ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയും വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ചേര്‍ന്ന് വലിയ കാണിക്ക സ്വീകരിക്കുകയും ചെയ്യുന്നു. 

തുടര്‍ന്നുള്ള അച്ഛനും മകനുമായുള്ള വിടപറച്ചില്‍ ശോകസാന്ദ്രവും ഹൃദയസ്പര്‍ശിയുമാണ്.

കൂടിപൂജ നിലവിലുണ്ടായിരുന്ന മറ്റ് ക്ഷേത്രങ്ങളേതെല്ലാം?

അച്ഛനും മകനും എന്ന സങ്കല്പത്തില്‍  

  • പറവൂര്‍ പെരുവാരം ശിവക്ഷേത്രം,  - മന്നം സുബ്രഹ്മണ്യക്ഷേത്രം 
  • അങ്കമാലി കാര്‍പ്പള്ളിക്കാവ് ശിവക്ഷേത്രം - കുമരംകുളം സുബ്രഹ്മണ്യക്ഷേത്രം 

എന്നിവിടങ്ങളിലും കൂടിപൂജ നടക്കാറുണ്ടായിരുന്നു.

ക്ഷേത്രസമയം

  • 4.00 am പള്ളിയുണര്‍ത്തല്‍.  
  • 5.00 am നട തുറക്കല്‍, നിര്‍മ്മാല്യം, അഭിഷേകം. 
  • 5.30 - 6.00 am ഉഷപൂജ. 
  • 6.00 - 6.30 am എതൃത്ത പൂജ. 
  • 6.45 am ശീവേലി. 
  • 7.30 - 8.00 am പന്തീരടി പൂജ. 
  • 10.15 am  ഉച്ച പൂജ. 
  • 10.45 am ശീവേലി.  
  • 11.00 am നടയടയ്ക്കല്‍.  
  • 5.00 pm നട തുറക്കല്‍.  
  • 6.30 pm 7.00 pm അത്താഴ പൂജ.  
  • 7.45 pm ശീവേലി. 
  • 8.00 pm നടയടയ്ക്കല്‍.

ഉദരരോഗങ്ങളുടെ ശമനത്തിനായി ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രത്തില്‍ ചെയ്യുന്ന വഴിപാടെന്ത്?

ഓലന്‍ നൈവേദ്യം.

 

 

Google Map Image

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |