ആരോഗ്യപൂർണ്ണമായ ജീവിതത്തിന് ചില നിയമങ്ങൾ

ആരോഗ്യപൂർണ്ണമായ ജീവിതത്തിന് ചില നിയമങ്ങൾ

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പാലിക്കാവുന്ന ചില നിയമങ്ങൾ:

  • സൂര്യോദയത്തിന് മുമ്പ് ഉറക്കമുണരുക.
  • ഉണർന്നയുടൻ ഈശ്വരസ്മരണം ചെയ്യുക.
  • കയ്യും മുഖവും കഴുകി കുലുക്കുഴിഞ്ഞ് ഒരു ലിറ്ററോളം ശീതളജലം കുടിക്കുക.
  • തണുത്ത ജലമുപയോഗിച്ച് കണ്ണുകൾ കഴുകുക.
  • മലവും മൂത്രവും ഒരിക്കലും ശരീരത്തിനുള്ളിൽ തടുത്ത് വെയ്ക്കരുത്.
  • രാവിലെ കുറച്ച് സമയം വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി ശുദ്ധവായു ശ്വസിക്കുക.
  • രാവിലെ കുളിച്ച് കഴിഞ്ഞാൽ സൂര്യന് ഒരു കൈക്കുമ്പിൾ ജലം സമർപ്പിക്കുക.
  • രാവിലെയും വൈകീട്ടും ഈശ്വരപ്രാർത്ഥന ചെയ്യുക.
  • ദിവസവും ചുരുങ്ങിയത് ആയിരം നാമജപം ചെയ്യുക.
  • ദിവസവും നിശ്ചിതസമയം പുണ്യഗ്രന്ഥങ്ങൾ വായിക്കുക.
  • വിശപ്പിലധികം ഭക്ഷിക്കരുത്.
  • ആഹാരം ശരീരപോഷണത്തിന് ഉള്ളതാണ്, നാവിനെ പ്രീതിപ്പെടുത്താൻ ഉള്ളതല്ല എന്ന് മനസിലാക്കി ആഹാരം കഴിക്കുക.
  • മറ്റുള്ളവരുടെ ഉച്ചിഷ്ടം കഴിക്കാതിരിക്കുക. സ്വന്തം ഉച്ചിഷ്ടം മറ്റുള്ളവർക്ക് കൊടുക്കാതിരിക്കുക.
  • ആഹാരത്തോടൊപ്പം അധികം ജലം കുടിക്കരുത്.
  • ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കുക.
  • മാംസം ഒഴിവാക്കുക.
  • പകലുറങ്ങരുത്.
  • രാത്രിയിൽ അധികം ഉണർന്നിരിക്കരുത്.
  • മനുഷ്യശരീരത്തിന് ആറ് മണിക്കൂർ ഉറക്കമാണ് ആവശ്യം.
  • ചൂതാട്ടം, പന്തയം മുതലായവയിൽ ഏർപ്പെടരുത്.
  • അമിതമായി മനോവിനോദമാധ്യമങ്ങൾ ഉപയോഗിക്കാതിരിക്കുക.
  • ലളിതമായ വസ്ത്രധാരണം ശീലിക്കുക.
  • മെയ്ക്കപ്പ് ഉപയോഗിക്കാതിരിക്കുക.
  • തന്റെ സൗന്ദര്യത്തെപ്പറ്റി അമിതമായ താത്പര്യം വെച്ച് പുലർത്താതിരിക്കുക.
  • കടം വാങ്ങി ചിലവഴിക്കുന്നത് ഒഴിവാക്കുക.
  • മിതവ്യയം ശീലിക്കുക.
  • തന്നെ ആശ്രയിച്ചിരിക്കുന്നവരോട് കരുണയോടും സ്നേഹത്തോടും കൂടെ പെരുമാറുക.
  • അമിതമായ ധനാസക്തി അരുത്.
  • അപരിചതരിൽ നിന്നും ആഹാരവും മരുന്ന് മുതലായവയും സ്വീകരിക്കാതിരിക്കുക.
  • സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന ഗൃഹവൈദ്യം ഒഴിവാക്കുക.അവയിൽ പലതും ശാസ്ത്രാധിഷ്ഠിതമായിരിക്കില്ല.
  • അമിത വ്യായാമം അരുത്.
  • സൽക്കാരങ്ങൾ (പാർട്ടി മുതലായവ) മിതപ്പെടുത്തുക.
  • തർക്കം ഒഴിവാക്കുക.
  • മറ്റുള്ളവരെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും ഒഴിവാക്കുക.
  • വിനയം ശീലിക്കുക.
  • മറ്റുള്ളവരോട് മധുരമായി സംസാരിക്കുക, നന്നായി പെരുമാറുക.
  • വിവാഹപൂർവ്വ, വിവാഹേതര ശാരീരികബന്ധം അരുത്.
  • അശുഭ ചിന്തകളും മാനസിക പിരിമുറുക്കവും ഒഴിവാക്കുക.
  • ക്രോധം ഒഴിവാക്കുക.
  • മറ്റുള്ളവരെ പഴി ചാരുന്നത് ഒഴിവാക്കുക.
  • അഹിംസ, സത്യം, ദയ - ഇവ ആചരിക്കുക.
  • ഈശ്വരൻ തരുന്നത് കൃതജ്ഞതയോടെ സ്വീകരിച്ച് അതുകൊണ്ട് തൃപ്തിപ്പെടുക.

 

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies