
മരണശേഷം ചുരുക്കം ചില ആത്മാക്കൾ ബ്രഹ്മത്തിൽ ലയിക്കുന്നു. അവർക്ക് പുനർജ്ജന്മമില്ല. മറ്റുള്ളവ തങ്ങളുടെ കർമ്മാനുസാരേണ ഭൂമിയിൽത്തന്നെ കൃമികീടങ്ങളോ പക്ഷിമൃഗവൃക്ഷാദികളയി പുനർജ്ജനിക്കുകയോ അല്ലെങ്കിൽ സ്വർഗ്ഗനരകാദി പരലോകങ്ങളെ പ്രാപിക്കുകയോ ചെയ്യുന്നു.
സ്വർഗ്ഗാദിലോകങ്ങളിൽ ഉള്ളത് സ്ഥിരവാസമല്ല. ഭൂമിയിൽ ചെയ്ത കർമ്മങ്ങളുടെ ഫലം സുഖമായും ദുഃഖമായും അനുഭവിച്ച് തീർന്നാൽ ഭൂമിയിലേക്ക് തന്നെ മടങ്ങിവരണം. മോക്ഷം ലഭിച്ചവർക്ക് മാത്രമേ ഭൂമിയിലേക്ക് മടക്കയാത്ര ഇല്ലാതുള്ളൂ.
മടങ്ങിവരുന്ന ആത്മാക്കൾ ആദ്യം പഞ്ചഭൂതങ്ങളിൽ ആദ്യത്തേതായ ആകാശത്തിൽ പ്രവേശിക്കും. അവിടെനിന്നും വായുവിലേക്ക് പ്രവേശിക്കും. അവിടെനിന്നും മേഘങ്ങളിൽ പ്രവേശിച്ച് മഴയോടൊപ്പം ഭൂമിയിലേക്ക് വരും. ഭൂമിയിലെത്തി ചെടികളിലും മറ്റും പ്രവേശിച്ച് അതിലൂടെ ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണപദാർഥങ്ങളിൽ പ്രവേശിക്കും. ഇങ്ങനെ മനുഷ്യശരീരത്തിൽ പ്രവേശിച്ച് സപ്‌തധാതുക്കളിൽ ഒന്നായ വീര്യത്തിൽ പ്രവേശിക്കും. വീര്യം അണ്ഡവുമായി സംയോജിച്ച് ഭ്രൂണമുണ്ടാകുമ്പോൾ ആത്മാവ് ആ ഭ്രൂണത്തിൽ പ്രവേശിച്ച് വീണ്ടും ജന്മമെടുക്കും.
സ്വർഗ്ഗാദി ലോകങ്ങളിലെ അനുഭവങ്ങൾ പൂർവ്വകർമ്മങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്നില്ല. ബാക്കിയുള്ളത് അനുഭവിക്കാനും വാസനയ്ക്കനുസരിച്ച് വീണ്ടും കർമ്മം ചെയ്യുവാനുമാണ് ആത്മാവ് വീണ്ടും ഭൂമിയിലേക്ക് മടങ്ങിവരുന്നത്.
മോക്ഷം ലഭിക്കുന്നതുവരെ ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta