രാവണൻ രാമനോട് തോറ്റു മടങ്ങിയശേഷം വല്ലാതെ വ്യസനി ച്ചു. 

കാലനേമി കൊല്ലപ്പെട്ടു എന്നും ലക്ഷ്മണനും വാനരന്മാരും ജീവിച്ചെഴുന്നേറ്റു എന്നും അറിഞ്ഞതിൽ നിരാശനായി. 

സിംഹാസനത്തിൽ ഇരുന്നുകൊണ്ട് രാക്ഷസന്മാരോട് പറഞ്ഞു. മനുഷ്യനാലാണ് എന്‍റെ മരണം എന്ന് പണ്ട് പിതാമഹൻ പറഞ്ഞിട്ടുണ്ട്. 

ഭൂമിയിൽ മനുഷ്യരാരും എന്നെ കൊല്ലാൻ ശക്തരല്ല. 

അതിനാൽ സാക്ഷാൽ നാരായണൻതന്നെ ദശരഥപുത്രനായി രാമനെന്നപേരിൽ അവതരിച്ച് എന്നെ കൊല്ലാൻ വന്നിരിക്കുകയാണ്. 

സൂര്യവംശരാജാവായ അനരണ്യൻ എന്നെ ശപിച്ചിരുന്നു.

'രാക്ഷസരാജാവേ! പരമാത്മാവായ ഭഗവാൻ എന്‍റെ വംശത്തിൽ ജനിക്കും. നീയും നിന്‍റെ ബന്ധുക്കളും അദ്ദേഹത്താൽ കൊല്ലപ്പെടും' എന്നാണ് ശാപം. 

ആ ഭഗവാൻ തന്നെയാണ് എന്നെ കൊല്ലാനായി രാമൻ എന്നപേരിൽ വന്നിരിക്കുന്നത്. 

കുംഭകർണ്ണൻ എപ്പോഴും ഉറക്കത്തിലാണ്. 

മഹാശക്തനായ അവനെ ഉണർത്തി വേഗം കൂട്ടികൊണ്ടുവരുവിൻ.”

 രാവണൻ പറഞ്ഞതുകേട്ട രാക്ഷസന്മാർ വളരെ പണിപ്പെട്ട് കുംഭകർണ്ണനെ ഉണർത്തി, രാവണന്‍റെ സമീപത്തേക്ക് കൂട്ടിക്കൊണ്ടു വന്നു. 

കുംഭകർണ്ണൻ ജ്യേഷ്ഠനെ നമസ്കരിച്ച് ഒരു സിംഹാസനത്തിൽ ഇരുന്നു. ദയനീയസ്വരത്തിൽ രാവണൻ അനുജനോട് പറഞ്ഞു.

കുംഭകർണ്ണി. നമുക്ക് വലിയ ആപത്ത് വന്നിരിക്കുന്നു. എന്‍റെ പുത്രന്മാരും മന്ത്രി മാരും ബന്ധുക്കളും രാമനാൽ കൊല്ലപ്പെട്ടു. മരണം അടുത്ത ഈ സന്ദർഭത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത്? 

ശക്തനായ രാമൻ സുഗ്രീവനോടും വാനരന്മാരോടുമൊന്നിച്ച് സമുദ്രം കടന്നുവന്ന് നമ്മളെ ഉന്മൂലനാശം ചെയ്യുകയാണ്. 

പ്രധാനപ്പെട്ട രാക്ഷസന്മാ രെല്ലാം വാനരന്മാരാൽ കൊല്ലപ്പെട്ടു. 

വാനരന്മാർക്ക് കാര്യമായ നാശ മൊന്നും കാണുന്നില്ല. നീ എന്‍റെ ശത്രുക്കളെ എല്ലാം നശിപ്പിക്കു.

അതിനുവേണ്ടിയാണ് ഞാൻ നിന്നെ ഉണർത്തിയത്. 

ജ്യേഷ്ഠനായ എനിക്കുവേണ്ടി മഹാശക്തനായ നീ മറ്റാർക്കും ചെയ്യാൻ കഴിയാ ത്ത കാര്യങ്ങൾ ചെയ്യു.

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |