അഖണ്ഡഭാരതം

അഖണ്ഡഭാരതം

ഭാരതം എന്നത് സ്വാതന്ത്ര്യ സമരത്തിന്റെ സമയത്ത് ഉളവായി വന്ന ഒരു രാഷ്ട്രീയ ആശയമാണോ?

അല്ല.

ഭാരതത്തിലെവിടെയും പൂജകൾ ചെയ്യപ്പെടുമ്പോൾ ഉച്ചരിക്കപ്പെടുന്ന ഒരു മന്ത്രമുണ്ട് -

ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി .

നർമദേ സിന്ധു കാവേരീ ജലേഽസ്മിൻ സന്നിധിം കുരു ..

ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമ്മദ, സിന്ധു, കാവേരി എന്നീ ഏഴ് പുണ്യനദികളെ സ്മരിച്ച് പ്രാർത്ഥിക്കുകയാണിവിടെ.

പതിനായിരക്കണക്കിന് വർഷങ്ങളായി നിരന്തരം ചൊല്ലിപ്പോരുന്ന ഒരു മന്ത്രമാണിത്.

ഭാരതം ഒന്നല്ലായിരുന്നുവെങ്കിൽ, ഭാരതീയർ ഭാരതത്തെ ഒന്നായി കണക്കാക്കിയിരുന്നില്ല എങ്കിൽ എന്തിനാണ് ദക്ഷിണേന്ത്യക്കാർ ഗംഗയേയും യമുനയേയും സ്മരിക്കുന്നത്?

ഉത്തരേന്ത്യക്കാർ കാവേരിയെ സ്മരിക്കുന്നത്?

ഇന്ത്യയുടെ വടക്ക് മുതൽ തെക്ക് വരെയും കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും വേദങ്ങൾ ഒന്നുതന്നെയാണ് എന്നതുപോലെ നദികളെല്ലാം നമുക്ക് പൊതുവേയുള്ളതാണ്. ഈ നദികൾ നമുക്ക് ദേവതകളാണ്. സിന്ധുനദിയുടെ പശ്ചിമ ഭാഗത്തുള്ളവർ സിന്ധുവിൻെറ പൂർവ്വ ഭാഗത്തുള്ള ഭൂപ്രദേശത്തെ 'സിന്ദുസ്ഥാൻ' എന്നാണ് വിളിച്ചിരുന്നത്. ഇത് മാറിയാണ് 'ഹിന്ദുസ്ഥാൻ' ആയത്. വേദങ്ങളിൽ പലയിടത്തും സകാരത്തിന് (സ) പകരമായി ഹകാരം (ഹ) ഉപയോഗിക്കപ്പെടുന്നത് കാണാം.

ഋഗ്വേദത്തിൽ ഏഴ് പുണ്യനദികൾ പരാമർശിക്കപ്പെടുന്നത് കാണാം. 

ഇമം മേ ഗംഗേ യമുനേ സരസ്വതി ശുതുദ്രി സ്തോമം സചതാ പരുഷ്ണ്യാ

അസിക്ന്യാ മരുദ്വൃധേ വിതസ്തയാർജീകീയേ ശൃണുഹ്യാ സുഷോമയാ

ഗംഗ, യമുന, സരസ്വതി, ശുതുദ്രി, പരുഷ്ണി, മരുദ്വൃധാ, ആർജികീയാ എന്നിവയാണ് ആ ഏഴ് പുണ്യനദികൾ.

അസിക്നി, വിതസ്താ, സുഷോമാ എന്നിവ  പോഷകനദികളാണ്.

ഇതിൽ സരസ്വതി ഭൂതലത്തിൽ നിന്നും അപ്രത്യക്ഷമായി ഭൂമിക്കടിയിൽനിന്നും പ്രയാഗിലെ ത്രിവേണിസംഗമത്തിൽ ഗംഗയും യമുനയുമായി കൂടിച്ചേരുന്നു.

ശുതുദ്രി ഇപ്പോൾ സത്ലജ് എന്ന് അറിയപ്പെടുന്നു.

പരുഷ്ണി ഇപ്പോൾ രവി എന്ന പേരിൽ അറിയപ്പെടുന്നു.

ആർജികീയാ ഇപ്പോൾ പൂഞ്ച് എന്നറിയപ്പെടുന്നു.

മരുദ്വൃധാ ഇപ്പോൾ കാണപ്പെടുന്നില്ല.

മറ്റൊരു മന്ത്രത്തിൽ പറയുന്നു -

തൃഷ്ടാമയാ പ്രഥമം യാതവേ സജൂഃ സുസർത്വാ രസയാ ശ്വേത്യാ ത്യാ

ത്വം സിന്ധോ കുഭയാ ഗോമതീം ക്രുമും മേഹത്ന്വാ സരഥം യാഭിരീയസേ

സിന്ധു പർവതങ്ങളിൽ നിന്ന് ഇറങ്ങി ഗോമതിയുമായി ഒന്നിക്കാൻ വന്നു. തൃഷ്ടാമതി, സുസർത്തു, രസ, ശ്വേത്യ, കുഭ, മെഹത്നു എന്നിവ പോഷകനദികളാണ്. ഗോമതി അഫ്ഗാനിസ്ഥാനിലൂടെയും പാകിസ്ഥാനിലൂടെയും ഒഴുകുന്ന ഗോമൽ നദിയാണ്. കുഭ അഫ്ഗാനിസ്ഥാനിലെ കാബൂൾ നദിയാണ്. ശ്വേത്യ വടക്കൻ പാകിസ്ഥാനിലെ ബാൾട്ടിസ്ഥാനിലെ ഗിൽഗിറ്റ് നദിയാണ്.

അഖണ്ഡഭാരതം എന്നത് എന്താണെന്നല്ലേ ഇത് കാണിക്കുന്നത്.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies