ആശ്രയം നീ തന്നെ അല്ലാതാരുണ്ട് പാരിൽ

ആശ്രയം നീ തന്നെ അല്ലാതാരുണ്ട് പാരിൽ
ആരോരും ഇല്ലാത്തവർക്കീ സന്നിധി മേലിൽ
അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ

ആശ്രയം നീ തന്നെ അല്ലാതാരുണ്ട് പാരിൽ
ആരോരും ഇല്ലാത്തവർക്കീ സന്നിധി മേലിൽ
അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ

വലയുന്ന ജന്മമായ് ഞാൻ
വലം വക്കും നാലമ്പലത്തിൽ
ശ്രീകോവിൽ നടക്കു മുൻപിൽ
കൈ കൂപ്പി തൊഴുതു നിൽക്കും

നന്മകൾ വാരി വിതറുന്ന ദേവിയാണല്ലോ
എന്നെയും കൈ വെടിയാതെ കാത്തിടുകില്ലേ
അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ

ആശ്രയം നീ തന്നെ അല്ലാതാരുണ്ട് പാരിൽ
ആരോരും ഇല്ലാത്തവർക്കീ സന്നിധി മേലിൽ
അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ

അവിടത്തെ സേവ ചെയ്യാൻ അതിനായി വന്നുവല്ലോ
ഇനി ജന്മ ശോകമില്ല ഇനിയാണെൻ ഭാഗ്യമെല്ലാം
നന്മകൾ വാരി വിതറുന്ന ദേവിയാണെല്ലൊ
എന്നെയും കൈവെടിയാതെ കാത്തിടുകില്ല്ലേ
അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ

ആശ്രയം നീ തന്നെ അല്ലാതാരുണ്ട് പാരിൽ
ആരോരും ഇല്ലാത്തവർക്കീ സന്നിധി മേലിൽ
അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ

ഉഷസ്സിൽ നീ വാണിയാകും ഉച്ചക്ക് കാളിയാകും
സന്ധ്യക്ക്‌ ദുർഗ്ഗയാകും ഏവർക്കും ആശിഷ് ഏകും
നന്മകൾ വാരി വിതറുന്ന ദേവിയാണെല്ലൊ
എന്നെയും കൈവെടിയാതെ കാത്തിടുകില്ലേ
അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ

പറയാതെൻ കഥകളെല്ലാം അറിയുന്നോരമ്മയല്ലേ
അനുതാപം തോന്നിയെന്നെ അലിവോടെ നോക്കുകില്ലേ
നന്മകൾ വാരി വിതറുന്ന ദേവിയാണെല്ലൊ
എന്നെയും കൈവെടിയാതെ കാത്തിടുകില്ലേ
അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ

ആശ്രയം നീ തന്നെ അല്ലാതാരുണ്ട് പാരിൽ
ആരോരും ഇല്ലാത്തവർക്കീ സന്നിധി മേലിൽ
അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ
അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ
അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ
അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ

 

Devotional Music

Devotional Music

ഭക്തി ഗാനങ്ങൾ

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies