
ഹരിനാമകീർത്തനമിതുരചെയ്വതിന്നു ഗുരു-
വരുളാലെ ദേവകളുമരുൾചെയ്ക ഭൂസുരരും
നരനായ് ജനിച്ചു ഭുവി മരണം ഭവിപ്പളവു-
മുരചെയ്വതിന്നരുൾക നാരായണായ നമഃ
ഇവിടെനിന്ന് തുടങ്ങി അടുത്ത ഒമ്പത് പദ്യങ്ങളിലെ ആദ്യ അക്ഷരങ്ങൾ എടുത്താൽ ഹരിശ്രീഗണപതയേ നമഃ കാണാം. ഹരിനാമകീർത്തനമിത് ഹരി ശ്രീമൂലമായ പ്രകൃതിയിങ്കൽ തുടങ്ങി ശ്രീ ഗർഭസ്ഥനായ് ഭുവി ഗ നത്താരിൽ മാനിനിമണാളൻ നാ പച്ചക്കിളിപ്പവിഴപ്പാൽവർണ്ണമൊത്ത പ തത്ത്വത്തിനുള്ളിൽ ഉദയം ത എൻ പാപമൊക്കെ ഏ നക്ഷത്രപങ്ക്തികളും നാ മത്പ്രാണനും പരനും മ ഇങ്ങനെ ഹരിശ്രീ ഗണപതയേ നമഃ ഇതിനെത്തുടർന്നും അകാരാദി ക്ഷകാരാന്തമായി അക്ഷരമാലയിലെ അക്ഷരങ്ങളെ ആദ്യക്ഷരങ്ങളായാണ് പദ്യങ്ങളെ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഹരിശ്രീഗണപതയേ നമഃ എന്ന മന്ത്രം മുഖ്യമായും എഴുത്തിനിരുത്തുമ്പോൾ കുഞ്ഞുങ്ങൾ ആദ്യമായി എഴുതുന്ന മന്ത്രം ഇതിൻ്റെ ദ്രഷ്ടാവ് എഴുത്തച്ഛൻ തന്നെയാണ്. ഇത് മറ്റ് പ്രാമാണിക മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ ഒന്നുംതന്നെ കാണപ്പെടുന്നില്ല. ഇവിടെ ഹരിനാമകീർത്തനം പാടാനായി അരുൾ ചെയ്തത് ഗുരുവാണ്. അദ്ദേഹത്തിൻ്റെ ആജ്ഞയനുസരിച്ചാണ് ഇത് രചിക്കുന്നതും പാടുന്നതും ഇതിന് അരുൾ അനുഗ്രഹം ചെയ്യേണ്ടവർ ദേവന്മാരും ഭൂസുരന്മാരും. എപ്പോൾ വരെ പാടണം? നരനായ് ജനിച്ച് മരണം ഭവിക്കുന്നതുവരെ ഹരിനാമകീർത്തനം ചൊല്ലാൻ ഗുരുവിൻ്റെ അരുൾ, ദേവകളുടെ അരുൾ, ബ്രാഹ്മണരുടെ അരുൾ ഗുരുവാണ് പ്രേരിപ്പിക്കുന്നത്, എഴുത്തച്ഛനെ എഴുതുവാനും ഭക്തനെ ചൊല്ലുവാനും. അദ്ദേഹത്തിൻ്റെ അരുൾ സദാ ഉണ്ടാകണം. ദേവകൾ ദേവന്മാർ സൂര്യനും ചന്ദ്രനും നദിയും കടലും പക്ഷികളും മരങ്ങളും സർപ്പങ്ങളും എല്ലാം നമുക്ക് ദേവന്മാരാണ്. ഇവയിലൊക്കെ ദേവാംശം കണ്ട് അത് മനസ്സിൽ ദൃഢപ്പെടുമ്പോഴാണ് ഈശ്വരസാക്ഷാത്കാരം ഉണ്ടാകുന്നത്. എല്ലാം ഒന്ന് എന്ന് പറയുമ്പോൾ ആ പൊരുളല്ലാതെ മറ്റൊന്നില്ല. ഈ ദേവതകളെയാണ് യജ്ഞം തുടങ്ങിയ അനുഷ്ഠാനങ്ങളിലൂടെ പ്രീതിപ്പെടുത്തുന്നത്. അവർ അനുഗ്രഹം ചൊരിഞ്ഞ് മനുഷ്യരെയും പ്രീതിപ്പെടുത്തുന്നു. ദേവാൻ ഭാവയതാനേന തേ ദേവാ ഭാവയന്തു വഃ പരസ്പരം ഭാവയന്തഃ ശ്രേയാഃ പരമവാപ്സ്യഥ. ഓരോരോ ദേവതയ്ക്ക് വേണ്ടി ചെയ്യുന്ന പൂജയും ഒടുവിൽ പോയിച്ചേരുന്നത് ഹരിനാരായണനിലാണ്. ഒന്നിനെയും ഒഴിവാക്കേണ്ടതില്ല ആരെയും ഒഴിവാക്കേണ്ടതില്ല എല്ലാറ്റിലും ഈശ്വരചൈതന്യം കാണണം അതിനാണ് ദേവകളുടെ അരുൾ ചോദിക്കുന്നത്. ബ്രാഹ്മണരുടെ അരുൾ യാവതീർവൈ ദേവതാസ്താസ്സർവ്വാ വേദവിദി ബ്രാഹ്മണേ വസന്തി തസ്മാദ് ബ്രാഹ്മണേഭ്യോ വേദവിദ്ഭ്യോ ദിവേദിവേ നമസ്കുര്യാത് വേദം തന്നെ പറയുന്നു. ദേവതകൾ ശബ്ദബ്രഹ്മമായി നാദമായി മന്ത്രമായി വസിക്കുന്നത് എവിടെയാണ് വേദമറിയാവുന്ന ബ്രാഹ്മണരുടെ ഉള്ളിൽ പുസ്തകത്തിൽ എഴുതിയത് മന്ത്രമല്ല, മന്ത്രങ്ങൾ പരമ്പരപരമ്പരയായി ഗുരുവിൽ നിന്നും ശിഷ്യനിലേക്ക് കൊടുക്കപ്പെടുന്നവയാണ് പുസ്തകം നോക്കിയല്ല വേദം അഭ്യസിക്കുന്നത്. ഗുരുവിൻ്റെ ഉള്ളിലുള്ള വേദം നേരെ ശിഷ്യൻ്റെ ഉള്ളിലേക്ക് പ്രവേശിക്കുകയാണ്. ബ്രാഹ്മണരെ വണങ്ങുന്നത് വേദത്തെ വണങ്ങുന്നതിന്, വേദമായി ശബ്ദസ്വരൂപമായി മന്ത്രസ്വരൂപമായി ഇരിക്കുന്ന ദേവതകളെ വണങ്ങുന്നതിന് തുല്യമാണ്. അവരുടെ ഭൗതികശരീരത്തിനോ വ്യക്തിത്വത്തിനോ ഇവിടെ പ്രാധാന്യമൊന്നുമില്ല. വേദജ്ഞരായ ബ്രാഹ്മണരെ വന്ദിക്കുമ്പോൾ ഇത് മനസ്സിൽ ഉണ്ടാകണം അപ്പോഴേ ഫലം ലഭിക്കൂ. ഈ അനുഗ്രഹങ്ങൾ ആജീവനന്തം ലഭിക്കണം അതിനരുൾ തരേണ്ടത് നാരായണൻ ഈ കീർത്തനം ചൊല്ലിക്കൊണ്ടേയിരിക്കാൻ സാധിക്കണം. അങ്ങനെ ഇതിൻ്റെ തത്വങ്ങൾ ഉള്ളിൽ ഉറയ്ക്കണം അതിനാണ് അരുൾ ചോദിക്കുന്നത്.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta