ശിവരാത്രിയുടെ ഉത്ഭവം

ശിവരാത്രിയുടെ ഉത്ഭവം

ബ്രഹ്മാവും വിഷ്ണുവും തമ്മിൽ തങ്ങളിൽ ആരാണ് വലിയവൻ എന്നതിനെക്കുറിച്ച് തർക്കമുണ്ടായി. അപ്പോൾ അവിടെ ഭഗവാൻ ശിവൻ ആദിയും അന്തവുമില്ലാത്ത ഒരു അഗ്നിസ്തംഭത്തിന്‍റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ധനുമാസത്തിലെ തിരുവാതിര നാളിൽ അരുണാചലത്തിൽ (തമിഴ്‌നാട്) ആണ് ഈ സംഭവം നടന്നത്. ഇതാണ് പ്രപഞ്ചത്തിലെ ആദ്യത്തെ ശിവലിംഗം.

വിഷ്ണു വരാഹരൂപത്തിൽ ഭൂമി തുരന്ന് ആ ശിവലിഗത്തിന്‍റെ ഉദ്ഭവം തേടിപ്പോയി. ബ്രഹ്മാവ് തന്‍റെ വാഹനമായ ഹംസത്തിൽക്കയറി അതിന്‍റെ അഗ്രവും തേടിപ്പോയി. നിരാശരായി അവർ മടങ്ങിയെത്തിയപ്പോഴേക്കും കുംഭമാസത്തെ കൃഷ്ണപക്ഷ ചതുർദശി ആയിരുന്നു.

തിരിച്ചെത്തിയ ബ്രഹ്മാവും വിഷ്ണുവും ശിവന്‍റെ അനാദിയും അനന്തവുമായ മഹിമ തിരിച്ചറിഞ്ഞ് വേദമന്ത്രങ്ങൾ ജപിച്ച് ചന്ദനം പുഷ്പം തുടങ്ങിയ പവിത്ര ദ്രവ്യങ്ങൾ കൊണ്ട് ശിവനെ പൂജിച്ചു. ഇതാണ് പ്രപഞ്ചത്തിൽ ആദ്യമായി നടന്ന ശിവപൂജ. രാത്രിസമയത്താണ് ഈ പൂജ നടന്നത്. പൂജയാൽ സന്തുഷ്ടനായ ശിവ ഭഗവാൻ ആ ദിവസത്തെ ശിവരാത്രിയായി പ്രഖ്യാപിച്ചു. 

ഈ ആചരണം ഇന്നും തുടർന്നുവരുന്നു. പ്രപഞ്ചം മുഴുവനും ശിവചൈതന്യം അതിന്‍റെ മൂർദ്ധന്യത്തിൽ എത്തുന്ന സമയമാണ് ശിവരാതി. ശിവരാത്രിയിൽ ഉറക്കമുപേക്ഷിച്ച് ശിവപൂജ ചെയ്താൽ ഒരു വർഷം മുഴുവനും നിത്യവും ശിവപൂജ ചെയ്യുന്നതിന്‍റെ ഫലമാണ് ലഭിക്കുന്നത്.

ആർദ്രാദർശനം എന്നറിയപ്പെടുന്ന ധനുമാസത്തിലെ തിരുവാതിര നാളിൽ ശിവദർശനമാണ് പ്രധാനമെങ്കിൽ ശിവരാത്രിയിൽ ശിവപൂജയാണ് പ്രധാനം.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies