Makara Sankranti Special - Surya Homa for Wisdom - 14, January

Pray for wisdom by participating in this homa.

Click here to participate

ശരണാഗതി യോഗം

ശരണാഗതി യോഗം

ദൈവാധീനം ജഗത് കൃത്സ്‌നം.

പൂർവ്വജന്മകൃതം കർമ്മ തദ്ദൈവമിഹ കഥ്യതേ.

എന്നീ സിദ്ധാന്തങ്ങളനുസരിച്ച് കർമ്മതത്വമാണ് ലോകത്തെ നിയന്ത്രിക്കുന്നത്.

സഞ്ചിത കർമ്മം, നല്ലതോ മോശമോ ആകട്ടെ, ആത്മാവിന്‍റെ ബന്ധനത്തിന് കാരണമാകുന്നു. മോക്ഷം ലഭിക്കാൻ ഇത് രണ്ടും ഇല്ലാതാകണം.

ഉപനിഷത്ത് പറയുന്നു - പുണ്യപാപേ വിധൂയ നിരഞ്ജനഃ പരമം സാമ്യമുപൈതി.

ജ്ഞാനയോഗം, കർമ്മയോഗം, രാജയോഗം തുടങ്ങിയ വിവിധ യോഗമാർഗങ്ങൾ കർമ്മത്തെ മറികടക്കാൻ സഹായിക്കുന്നുണ്ടെങ്കിലും അവയ്ക്ക് അച്ചടക്കവും യോഗ്യതകളും ആവശ്യമാണ്. ശരണാഗതി യോഗം  (ഭഗവാനിൽ പൂർണ്ണമായ സമർപ്പണം ) ലളിതവും സുലഭവുമാണ്. അത് സ്വന്തം പരിശ്രമത്തേക്കാൾ ഈശ്വര  കൃപയെ ആശ്രയിക്കുന്നു, ഇത് മോക്ഷത്തിലേക്കുള്ള ഏറ്റവും എളുപ്പമുള്ള പാതയാകുന്നു.

രണ്ട് തരത്തിലുള്ള ശരണാഗതിയുണ്ട് - 

  1. ആർത്താ ശരണാഗതി - ദുരിതങ്ങൾ സഹിക്കവയ്യാതെ ഈശ്വരനിൽ അഭയം തേടുന്നത് .
  2. ദൃപ്താ ശരണാഗതി -  ബോധപൂർവ്വം  തിരഞ്ഞെടുക്കുന്നത്.

മറ്റ് യോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ശരണാഗതി പൂർണ്ണമായും ഈശ്വരന്‍റെ കരുണയെ ആശ്രയിച്ചിരിക്കുന്നു. ഭക്തൻ എല്ലാ പരിശ്രമങ്ങളും ഉപേക്ഷിച്ച് ഈശ്വരനെ മാത്രം ആശ്രയിക്കുകയും വിശ്വാസത്തോടെ പ്രാർത്ഥിക്കുകയും ചെയ്യുന്നു -  'ഭഗവാനേ! ഞാൻ നിസ്സഹായനാണ്. നീ മാത്രമാണ് എന്‍റെ ഏക ആശ്രയം '.

ഭഗവാൻ വാഗ്ദാനം ചെയ്യുന്നു - 'എന്നെ ആശ്രയിക്കുന്നവരെ ഞാൻ സംരക്ഷിക്കും. എന്‍റെ കൃപ അവരെ മോചിപ്പിക്കും '.

ദ്രൌപദിയേയും ഗജേന്ദ്രനേയും പോലുള്ള ഉദാഹരണങ്ങൾ കാണിക്കുന്നത് ആത്മസമർപ്പണം ഉടനടി ദൈവികമായ ഇടപെടലും വിമോചനവും കൊണ്ടുവരുന്നുവെന്നാണ്.

ശാശ്വതമായ ആനന്ദത്തിലേക്കുള്ള ഏറ്റവും ലളിതവും വേഗമേറിയതും ആയ പാതയാണ് ശരണഗതി യോഗം. 'ഭഗവാൻ  സംരക്ഷിക്കും' എന്ന ഉറച്ച വിശ്വാസത്തോടെ ആത്മസമർപ്പണം ചെയ്യുന്നത് പരമമായ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും നയിക്കും.

36.6K
5.5K

Comments

Security Code
71136
finger point down
വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

ഹരേ കൃഷ്ണ 🙏 -user_ii98j

ജന്മസാഫല്യംകൈവന്ന അനുഭൂതിയാണ് ഈ ഗ്രൂപ്പിലെത്തിയപ്പോള്‍ മനസില്‍ തോന്നിയത്.... -User_spx05i

വളരെ ഉപകാരപ്രദം ആയിരുന്നു.. ഓം ശ്രീ ഗുരുഭ്യോ നമഃ 🙏 -User_spie6e

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

Read more comments

Knowledge Bank

ചുമതലകളോടുള്ള പ്രതിബദ്ധത

സ്വന്തം ചുമതലകളോട് പ്രതിബദ്ധതയുള്ളവർക്ക് മാത്രമേ സമൂഹത്തിൽ നിലയും വിലയുമുണ്ടാകൂ. ഉത്തരവാദിത്തബോധം കടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സന്തുലനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്.

കുളിച്ചിട്ടേ ഭക്ഷണം കഴിക്കാവൂ, എന്തുകൊണ്ട് ?

ഹിന്ദുമതത്തിൽ, കുളിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തപ്പെടുന്നു. കുളി ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നു. ഇത് ശുദ്ധിയോടെ ഭക്ഷണം കഴിക്കാൻ നമ്മളെ ഒരുക്കുന്നു. കുളിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് അശുദ്ധമായി പരിഗണിക്കപ്പെടുന്നു. ഇത് ആത്മീയതയുടെ താളം തെറ്റിക്കുന്നു. കുളിയിലൂടെ ശരീരം സജീവമാകുകയും ദഹനവും രക്തചംക്രമണവും മെച്ചപ്പെടുകയും ചെയ്യുന്നു. കുളിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് ഈ സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തും. ഭക്ഷണം പരിശുദ്ധമാണ്; അതിനെ ബഹുമാനിക്കണം. ശുദ്ധിയില്ലാത്ത അവസ്ഥയിൽ ഭക്ഷണം കഴിക്കുന്നത് ആഹാരത്തോടുള്ള അനാദരവാണ്‌. കുളിക്ക് ശേഷം ആഹാരം കഴിക്കുന്നത് ശരീരാരോഗ്യത്തെയും ആത്മീയതയെയും ബന്ധിപ്പിക്കുന്നു. ഈ ലളിതമായ ശീലം ഹിന്ദു ജീവിതത്തിന്റെ സമഗ്രമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. ശരീരത്തെയും ഭക്ഷണത്തെയും നമ്മൾ ബഹുമാനിക്കണം.

Quiz

ചോറ്റാനിക്കരയില്‍ ദേവി എത്ര ഭാവങ്ങളിലാണ് ആരാധിക്കപ്പെടുന്നത് ?
മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...