വിശാലാക്ഷി ശക്തി പീഠം, കാശി

ദക്ഷയാഗത്തിൽ തന്‍റെ ഭർത്താവ് ശിവൻ പിതാവ് ദക്ഷനാൽ നിന്ദിക്കപ്പെട്ടത് സഹിക്കാതെ സതീദേവി ദേഹത്യാഗം ചെയ്തത് അറിയാമല്ലോ. സതിയുടെ ശരീരവുമേന്തി ശിവൻ ദുഃഖം സഹിക്കവയ്യാതെ താണ്ഡവമാടാൻ തുടങ്ങി. ആ കോപാഗ്നിയിൽ പ്രപഞ്ചം തന്നെ എരിയുമെന്ന ഘട്ടം വന്നപ്പോൾ വിഷ്ണു സുദർശനചക്രം ഉപയോഗിച്ച് സതിയുടെ ശരീരത്തെ 51 കഷ്ണങ്ങളായി മുറിച്ചു. ഓരോ കഷ്ണവും ഭൂമിയിൽ പതിച്ചയിടങ്ങൾ 51 ശക്തിപീഠങ്ങളായി മാറി. ശാക്തേയ ആരാധനയിൽ വളരെ പ്രധാനപ്പെട്ടവയായ ഈ ശക്തിപീഠങ്ങളിൽ ചെയ്യുന്ന ദേവി ഉപാസന വളരെ ഫലവത്തും പെട്ടെന്ന് സിദ്ധി നൽകുന്നതുമാണ്.

ഇക്കൂട്ടത്തിൽ കാശിയിലുള്ള ശക്തിപീഠമാണ് ശ്രീ വിശാലാക്ഷി ശക്തി പീഠം . സതീദേവിയുടെ കർണ്ണാഭരണമാണ് ഇവിടെ വീണത്.

മത്സ്യപുരാണം -

വാരാണസ്യാം വിശാലാക്ഷീ നൈമിഷേ ലിംഗധാരിണീ . പ്രയാഗേ ലളിതാ ദേവീ കാമാക്ഷീ ഗന്ധമാദനേ ..

ദേവീഭാഗവതം -

വാരാണസ്യാം വിശാലാക്ഷീ ഗൗരീമുഖനിവാസിനീ . അവിമുക്തേ വിശാലാക്ഷീ മഹാഭാഗാ മഹാലയേ ..

സ്കന്ദപുരാണം -

വിശാലാക്ഷ്യാ മഹാസൗധേ മമ വിശ്രാമഭൂമികാ . തത്ര സംസൃതിഖിന്നാനാം വിശ്രാമം ശ്രാവയാമ്യഹം ..

ശിവനെ ആദ്യമായി കണ്ടപ്പോൾ ദേവിയുടെ കണ്ണുകൾ അദ്‌ഭുതവും സ്നേഹവും കൊണ്ട് വികസിച്ചത് അനുസ്മരിച്ചാണ് വിശാലാക്ഷി എന്ന പേര് വന്നത്.

ഗംഗാസ്നാനത്തിന് ശേഷമുള്ള വിശാലാക്ഷിയുടെ ദർശനം എല്ലാ പാപങ്ങളേയും നശിപ്പിക്കും. എല്ലാ ദുരിതങ്ങളേയും അകറ്റും. ശത്രുസംഹാരത്തിനും ദേവി പ്രസിദ്ധയാണ്. ഭക്തർക്ക് അളവറ്റ സമ്പത്തും വിശാലാക്ഷി പ്രദാനം ചെയ്യുന്നു.ഇവിടെ ദേവിക്ക് സമർപ്പിക്കുന്ന പുഷ്പം, ദീപം തുടങ്ങിയ എന്തും അനന്തമായ ഫലത്തെ തരുന്നുവെന്ന് സ്കന്ദപുരാണം പറയുന്നു.

കാശി വിശ്വനാഥക്ഷേത്രത്തിന് വടക്കുപടിഞ്ഞാറായി 250 മീറ്റർ ദൂരത്ത് മീർ ഘാട്ടിലാണ് വിശാലാക്ഷി ക്ഷേത്രം. കാശീപുരാധീശ്വരിയായ അന്നപൂർണ്ണയുടെ ക്ഷേത്രം വിശ്വനാഥ് ഗല്ലിയിലും.

മലയാളം

മലയാളം

ക്ഷേത്രങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies