
രാമനാമജപം പാപങ്ങളെ നീക്കുന്നു, അദ്വൈതബോധത്തെ ഉണർത്തുന്നു, ആത്മാവിനെ അതിന്റെ ലക്ഷ്യത്തിലേക്ക് നയിക്കുന്നു. മന്ത്രങ്ങളിൽ രാമനാമത്തിന് ഒരു സവിശേഷ സ്ഥാനമാണുള്ളത്. രാമനാമത്തെക്കുറിച്ച് കുറച്ചുകൂടെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കാം.
പാപത്തിൽ നിന്ന് മോക്ഷത്തിലേക്ക്
ശ്രീരാമ രഹസ്യോപനിഷത്ത് പറയുന്നത്, 96 കോടി തവണ രാമനാമം ജപിച്ചാൽ ഏറ്റവും ഘോരമായ പാപങ്ങൾ പോലും നീങ്ങുമെന്നാണ്. മാതാപിതാക്കളെയോ ഗുരുക്കന്മാരെയോ സന്യാസിമാരെയോ ദ്രോഹിച്ചവർ പോലും രാമനാമത്തിന്റെ ഉച്ചാരണത്താൽ ശുദ്ധരാകുന്നു. സൂര്യപ്രകാശം ഇരുട്ടിനെ നീക്കുന്നതു പോലെ, ഈ പവിത്രനാമത്തിന്റെ ജപം പാപകർമ്മങ്ങളെ നശിപ്പിച്ച് മോക്ഷത്തിലേക്ക് നയിക്കുന്നു. പാശ്ചാത്താപത്തിനോട് രാമനാമം ചേരുമ്പോൾ പാപക്കറ കഴുകി നീക്കപ്പെടുന്നു.
അമരത്വത്തിലേക്കുള്ള പ്രയാണം
ഈശ്വരസാക്ഷാത്കാരം ഓരോ ആത്മാവിന്റെയും ജന്മാവകാശമാണ്.
എന്താണ് ഈശ്വരസാക്ഷാത്കാരം?
തനതായ അസ്തിത്വം ഇല്ലാതായി ഈശ്വരനിൽ ലയിച്ചുചേരുന്നത്. ജീവാത്മാവ് പരമാത്മാവിൽ ലയിക്കുന്ന ഈ അവസ്ഥയാണ് ആത്മീയതയുടെ ആത്യന്തിക ലക്ഷ്യവും. രാമനാമജപത്തിലൂടെ ഇത് സുഗമമായി നേടിയെടുക്കാം.
രാമനാമം: സൃഷ്ടിയുടെ വിത്തും അസ്തിത്ത്വവും
രാമനാമം ഒരു ബീജമന്ത്രമാണ്. ഒരു ചെറിയ വിത്തിൽ ഒരു വലിയ ആൽമരം മറഞ്ഞിരിക്കുന്നതുപോലെ രാമനാമത്തിൽ പ്രപഞ്ചം മുഴുവനും അടങ്ങിയിരിക്കുന്നു. രാമനാമത്തിലെ 'രാ' തത്ത്വമസിയിലെ 'തത്' (പരമാർത്ഥം) എന്നതിനെ പ്രതിനിധീകരിക്കുന്നു. രാമനാമത്തിലെ 'മ' തത്ത്വമസിയിലെ 'ത്വം' എന്നതിനെ പ്രതിനിധീകരിക്കുന്നു. രാമനാമജപം തത്ത്വമസി (നീ തന്നെയാണ് ആ പരമമായ സത്യം) എന്ന വേദാന്ത മഹാവാക്യത്തിന്റെ ബോധത്തിലേക്ക് നയിക്കുന്നു.
അഗ്നിയും സോമനുമായുള്ള പരസ്പരപ്രവർത്തനമാണ് പ്രപഞ്ചം എന്നാണ് വേദങ്ങൾ പറയുന്നത് (അഗ്നീഷോമീയം ജഗത്). അഗ്നിയുടെ ബീജമാണ് 'രം'. ഇതും സോമനിലെ മകാരവും ചേർന്നതാണ് രാമനാമം.
കാശിയിൽ മരണം
കാശിയിൽ മരണമടഞ്ഞാൽ പുനർജ്ജന്മമില്ല എന്നറിയാമല്ലോ. ഇതെങ്ങനെയാണ് വന്നുചേർന്നതെന്ന് അറിയാമോ?
ശ്രീരാമോത്തരതാപിനി ഉപനിഷത്തിൽ പറയുന്നു - യുഗങ്ങളോളം തപസ്സിരുന്ന് ശ്രീരാമചന്ദ്രനെ പ്രീതിപ്പെടുത്തിയാണ് ശിവൻ ഈ വരം നേടിയത്. മരിക്കുന്നവരുടെ കാതിൽ മരണത്തിന് തൊട്ടുമുമ്പായി ഭഗവാൻ പരമശിവൻ താരകബ്രഹ്മം ഉപദേശിക്കുന്നു. 'ശ്രീരാമായ നമ:' എന്ന ഷഡക്ഷര മന്ത്രമാണ് താരകബ്രഹ്മം ഇങ്ങനെയാണ് മോക്ഷം ലഭിക്കുന്നത്.
മുക്തികോപനിഷത്തിൽ ഭഗവാൻ ശ്രീരാമചന്ദ്രൻ ഹനുമാനോട് പറയുന്നുണ്ട്, 'ഭക്തിയോടെ എന്റെ നാമം ജപിക്കുന്നവർക്ക് സാലോക്യമുക്തി ലഭിക്കുന്നു.'
മന്ത്രസിദ്ധി
ഋഷിമാരുടെ അനുഭവങ്ങൾ ഈ മന്ത്രത്തിന്റെ ശക്തി തെളിയിക്കുന്നു. അഗസ്ത്യൻ രുദ്രനായി മാറി. കശ്യപൻ രാമനാമത്തിലൂടെ ദിവ്യത നേടി. കാർത്തികേയൻ, ഇന്ദ്രൻ, പർവതമുനി എന്നിവർ എല്ലാം രാമനാമത്തിന്റെ ശക്തിയിലൂടെയാണ് ജ്ഞാനം നേടിയത്.
ജ്ഞാനികളുടെ പാത
ഇന്നത്തെ സങ്കീർണ്ണമായ ലോകത്തിൽ, ആത്മീയോന്നമനത്തിന് രാമനാമജപമാണ് ഏറ്റവും ലളിതവും ശക്തവുമായ മാർഗ്ഗം. യാതൊരു തയ്യാറെടുപ്പുകളും ചടങ്ങുകളും ഇതിനാവശ്യമില്ല.- ഭക്തി മാത്രം മതി. വാല്മീകി രാമായണം പറയുന്നു, 'ആയിരം ദാനങ്ങളേക്കാളും, ആയിരം യജ്ഞങ്ങളേക്കാളും രാമനാമം മഹത്തരമാണ്.'
ശ്രീരാമായ നമഃ
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta