Makara Sankranti Special - Surya Homa for Wisdom - 14, January

Pray for wisdom by participating in this homa.

Click here to participate

മരിക്കുന്നതിന്‍റെ ശാസ്ത്രീയ വിധി

മരിക്കുന്നതിന്‍റെ ശാസ്ത്രീയ വിധി

ആസന്നമരണനായിട്ടുള്ളയാൾ നെറ്റിയിൽ ഭസ്മം, ചന്ദനം തുടങ്ങിയവ കൊണ്ട് കുറിയിട്ട്, മുടിയിൽ തുളസീദളം ചൂടി ചാണകം കൊണ്ട്  ശുദ്ധി ചെയ്തയിട്ടത് പുത്രന്‍റെ മടിയിൽ തെക്കോട്ട് തല വെച്ച് കിടന്ന് ഇശ്വരനാമങ്ങൾ ജപിച്ചികൊണ്ടിരിക്കണം. തന്നെത്താൻ കഴിയില്ലെങ്കിൽ മറ്റാരെങ്കിലും ജപിച്ച് കേൾപ്പിക്കുകയും ആവാം. ഗീതയും സഹസ്രനാമവും കേൾപ്പിക്കുന്നതും ഉത്തമം.

ഈ ഘട്ടത്തിൽ മനസ്സുകൊണ്ട് സന്യാസം സ്വീകരിക്കുകയും ആകാം (നിർബന്ധമില്ല ). ഇതിന് ആതുരസന്യാസം എന്ന് പേര്.

'ഓം ഭൂർഭുവസ്സ്വഃ സന്ന്യസ്തം മയാ' എന്ന് സ്വയം പറയുകയോ അല്ലെങ്കിൽ മറ്റൊരാൾ വലത്തെ ചെവിയിൽ 'ഓം സന്ന്യാസഃ ഓം തത്സദസി ഓം മുക്തോപസൃപ്യബ്രഹ്മാസി' എന്ന് ചൊല്ലിക്കൊടുക്കുകയോ ആകാം.

പ്രാണൻ പോയാൽ തുളസിമൂട്ടിലെ മണ്ണും ദർഭപ്പുല്ലും വിരിച്ചുകിടത്തി വസ്ത്രമിട്ട് മൂടണം. തലയുടെ ഭാഗത്ത് നിറനാഴിയും (അരിയും നെല്ലും) നാളികേരം ഉടച്ചതും വിളക്കും വെക്കണം.

മൃതശരീരം ഇറക്കിക്കിടത്തിയവർക്ക് ദോഷപരിഹാരത്തിനായി ചാന്ദ്രായണ വ്രതം പറഞ്ഞിട്ടുണ്ട്. അമാവാസ്യക്ക് അടുത്ത ദിവസം ഒരുരുള മാത്രം ആഹാരം കഴിക്കുക. ഇത് ഓരോ ദിവസവും ഒന്നെന്ന തോതിൽ വർദ്ധിപ്പിച്ച് പൗർണ്ണമിയിൽ പതിനഞ്ചുരുള വരെയാക്കുക. തുടർന്ന് ഓരോ ഉരുളയായി കുറച്ച് അടുത്ത അമാവാസ്യക്ക് നിരാഹാരമിരിക്കുക. ഇതാണ് ചാന്ദ്രായണ വ്രതം.



33.5K
5.0K

Comments

Security Code
85501
finger point down
ഈ ജന്മത്തിൽ അതും കലി യുഗം തുടങ്ങിയ ഈ സമയത്ത്ഇതുപോലുള്ള വേദ വിചാരങ്ങൾ വളരെ കാര്യങ്ങൾക്കു ഉപകാരപ്രദമാണ്, നമസ്കാരം -User_snqqo8

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

വേദധാര ഒത്തിരിയൊത്തിരി നല്ല കാര്യങ്ങൾ പഠിപ്പിച്ചു തരുന്നുണ്ട്. നന്ദി. ഞങ്ങളുടെ ഭാഗ്യമാണ് വേദധാര🙏🙏 -മധുസൂദനൻ പിള്ള .

Read more comments

Knowledge Bank

അപ്പം മൂടൽ

കൊട്ടാരക്കര ഗണപതിയ്ക്കുള്ള ഒരു വിശേഷ വഴിപാടാണിത്. ഭഗവാന്‍റെ വിഗ്രഹത്തെ അപ്പം കൊണ്ട് മൂടുന്നു.

ഋഷിമാരില്‍ പ്രഥമനാര്?

ചാക്ഷുഷ മന്വന്തരത്തിന്‍റെയൊടുവില്‍ വരുണന്‍ നടത്തിയ യാഗത്തില്‍ ഹോമാഗ്നിയില്‍ നിന്നുമാണ് ഭൂമിയില്‍ ഋഷിമാര്‍ ജന്മമെടുത്തത്. അവരില്‍ പ്രഥമന്‍ ഭൃഗു മഹര്‍ഷിയായിരുന്നു.

Quiz

ഭീഷ്മരെ കൊല്ലാന്‍ വേണ്ടി മാത്രം പുനര്‍ജ്ജന്മമെടുത്തതാര് ?
മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...