മന്ഥരയുടെ കുബുദ്ധിയുടെ പിന്നിലെ രഹസ്യം

മന്ഥരയുടെ കുബുദ്ധിയുടെ പിന്നിലെ രഹസ്യം

അയോദ്ധ്യയിലെങ്ങും ശ്രീരാമന്‍റെ രാജ്യാഭിഷേകത്തിന്‍റെ ആഘോഷങ്ങൾ നടക്കുകയായിരുന്നു. ദേവന്മാർ ബ്രഹ്മാവിനെ സമീപിച്ച് പരാതി പറഞ്ഞു. മഹാവിഷ്ണു സൂര്യവംശത്തിൽ ജന്മമെടുത്ത് രാവണനെ വധിക്കും എന്ന അങ്ങയുടെ വാക്കിനെ വിശ്വസിച്ചാണ് ഞങ്ങളെല്ലാം ഇരിക്കുന്നത്. ദേവന്മാരെല്ലാം തന്നെ ഇപ്പോൾ രാവണന്‍റെ അടിമകളാണ്. ഇന്ദ്രൻ ഇപ്പോൾ രാവണന്‍റെ കോളാമ്പി സൂക്ഷിപ്പുകാരനാണ്. ചന്ദ്രനാണ് രാവണന് കുട പിടിക്കുന്നത്. യമനാണ് രാവണന്‍റെ കൊട്ടാരത്തിലേക്ക് വെള്ളം ചുമന്നു കൊണ്ടുവരുന്നത്. വായുദേവൻ രാവണന്‍റെ കൊട്ടാരവും പരിസരവും അടിച്ച് തൂത്തുവാരുന്നു. അശ്വിനീ കുമാരന്മാർക്കാണെങ്കിൽ രാവണന്‍റെ അന്തഃപുരത്തിലെ സ്ത്രീകൾക്ക് സുഗന്ധലേപനങ്ങൾ അരച്ചുകൊടുക്കുന്നതാണ് ജോലി. 

ഇവരൊക്കെ രാമൻ ലങ്കയിൽ പോയി രാവണനെ വധിക്കുമെന്നും തങ്ങൾ മോചിക്കപ്പെടുമെന്നുമുള്ള പ്രത്യാശയിൽ ആണ് ഇരിക്കുന്നത്. എന്നാൽ യുവരാജാവായി ഭരണകാര്യങ്ങളിൽ വ്യാപൃതനായാൽ ഇത് നടക്കുമോ?

ബ്രഹ്മാവ് ചിന്തിച്ചു - എങ്ങിനെയെങ്കിലും രാജ്യാഭിഷേകം മുടക്കണം. രാമനെ വഴി തിരിച്ചുവിടണം. ഇതിനായി വികൽപൻ എന്നൊരു ദേവനെ വിളിച്ചുവരുത്തി.

വികൽപൻ പറഞ്ഞു - ശ്രീരാമചന്ദ്രന്‍റെ രാജ്യാഭിഷേകം മുടക്കാൻ മാത്രം ശക്തിയൊന്നും എനിക്കില്ല. രാമനാമം കേൾക്കുന്നയിടത്ത് വിഘ്നങ്ങൾ ഉണ്ടാക്കുന്നത് പോകട്ടെ പ്രവേശിക്കാൻ പോലും എനിക്കാകില്ല. രാമരാജ്യം ആണ് സ്ഥാപിക്കപ്പെടാൻ പോകുന്നത്. അതിനെ തടയാനുള്ള കഴിവൊന്നും എനിക്കില്ല.'

ബ്രഹ്മാവ് പറഞ്ഞു, 'വിവാഹ സമയത്ത് കൈകേയിയോടൊപ്പം കേകയദേശത്ത് നിന്നും വന്ന മന്ഥര എന്നൊരു ദാസിയുണ്ട്. അവൾക്ക് കൈകേയിയോട് മാത്രമേ കൂറുള്ളൂ. കൈകേയിയുടെ പുത്രൻ ഭരതനെ യുവരാജാവാക്കാത്തതിൽ അവൾ നിരാശയും കുപിതയുമാണ്. നീ അവളുടെ ശരീരത്തിൽ പ്രവേശിച്ച് അവളുടെ മനസ്സിനെ സ്വാധീനിക്കണം. അവൾ വഴി കൈകേയിയെ വശത്താക്കണം. അതിനെന്ത് ചെയ്യണമെന്നതൊക്കെ വഴിയെ മനസ്സിലാകും.'

ബ്രഹ്മാവിന്‍റെ നിർദ്ദേശപ്രകാരം വികൽപൻ അയോദ്ധ്യക്ക് സമീപം ഒരു ഉദ്യാനത്തിൽ  മന്ഥരക്ക് പ്രിയപ്പെട്ട ഒരു കലിംഗഫലത്തിൽ കയറി ഒളിച്ചിരുന്നു. മന്ഥര അതെടുത്ത് കഴിച്ചപ്പോൾ വികൽപൻ അവളുടെ ഉള്ളിൽ പ്രവേശിച്ച് അവളുടെ മനസ്സിനെ നിയന്ത്രിക്കാൻ തുടങ്ങി.

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies