ആശ്രമത്തില്‍ സുഖാസനത്തില്‍ ഇരുന്നരുളുന്ന മാര്‍ക്കണ്ഡേയ മഹര്‍ഷിയെ സമീപിച്ച് ഭക്തിയോടെ വന്ദിച്ച് ശിവശര്‍മ്മന്‍ എന്ന ബ്രാഹ്മണന്‍ ഇപ്രകാരം ചോദിച്ചു - ഹേ ഭഗവന്‍ അവിടുന്ന് വിസ്തരിച്ച് പറഞ്ഞു തന്ന ദേവീമാഹാത്മ്യം കേള്‍ക്കുകയാല്‍ എന്‍റെ മനസ്സ് പ്രസന്നമായി. ഞാന്‍ ഭദ്രകാളീമാഹാത്മ്യവും കേള്‍ക്കുവാന്‍ ഇച്ഛിക്കുന്നു.
മയാസുരന്റെ പുതിയും കമലവിലോചനയുമായ മനോദരി യെ ദാരുകൻ പരിഗ്രഹിച്ചു. അംഗമാധുര്യത്താൽ മനംകവർ ന്നീടുന്ന മനോദരിയെന്ന കന്യകയെ ലഭിച്ച ദാരുകൻ കാമാ സ്ത്രാഗ്നിയിൽ വെന്ത ഹൃദയവുമായി സകലമനോരഥങ്ങളും സാധിച്ചു സന്തുഷ്ടനായി. മനോദരിയുടെ അധരമധു നു കർന്ന് രാപ്പകൽ സുഖിച്ചതിനാൽ മുന്തിരിച്ചാറിൽ പോലും ക്രമേണ ദാരുകനു താല്പര്യമില്ലാതെയായി. ഉർവശി, മേന ക, രംഭ, ചിത്രലേഖ, തിലോത്തമ, മറ്റ് അപ്സരസ്ത്രീകൾ ഇ വരെയെല്ലാം ദാരുകൻ ബലം പ്രയോഗിച്ച് മനോദരിയുടെ ദാ സിമാരായി നിയോഗിച്ചു. മാഹബലവാനായ ദാരുകൻ ആ ദേ വസ്ത്രീകളെക്കൊണ്ട് മനോദരിയ്ക്ക് ആലവട്ടം വീശിച്ചു. കാൽ ഉഴിയുവാനും അവരുടെ ഉച്ഛിഷ്ടം ഭക്ഷിക്കുവാനും അ പ്സരസ്സുകൾ നിർബന്ധിതരായി. രാജകൊട്ടാരത്തിലെ മുറ്റം അടിച്ചു വാരാനും അവർ നിയോഗിക്കപ്പെട്ടു. മനോദരിയുടെ അഴുക്കുവസ്ത്രങ്ങളെല്ലാം തങ്ങളുടെ കണ്ണീരിൽ കുതിർത്തു നനച്ച് ആ ദേവസ്ത്രീകൾ ഉണക്കിയെടുത്തു.
മനുഷ്യലോകത്ത് നിന്നും ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദർ ഇന്നിത്യാദി ഭേദങ്ങളൊന്നും വകവെയ്ക്കാതെ ഏതു സ്ത്രീയേയും ആ ദുഷ്ടൻ പിടിച്ചുകൊണ്ടുവന്നു. അവരിൽ സുന്ദരിമാരായവർക്കു ഭാര്യാപദവിയും മറ്റുള്ളവർക്ക് ദാസീ സ്ഥാനവും വാവിട്ടുകേഴുന്ന അവർക്കു ദാരുകൻ കല്പ്പിച്ചു നൽകി. സ്ത്രീകളിൽ ആസക്തി, മദ്യപാനം, ചൂതുകളി, നാ യാട്ട്, പരുഷവാക്യം, ഘോരദണ്ഡന എന്നീ സപവ്യസന ങ്ങളോടും കൂടിയവനായിത്തീർന്ന ദാരുകാസുരൻ അഹങ്കാ രിയും, ഘാരകർമ്മങ്ങൾ ചെയ്യുന്നവനും ദുരാഗ്രഹിയുമാ യിരുന്നു. മന്ദാരം, പാരിജാതം, സന്താനം, കല്പവൃക്ഷം, ഹ രിചന്ദനം എന്നീ അഞ്ചുദേവവൃക്ഷങ്ങളും നന്ദനോദ്യാനത്തിൽ നിന്നും പിഴുതെടുത്ത് തന്റെ രാജധാനിയിലെ ഗ്യ ഹോദ്യാനത്തിൽ കൃപാഹീനനും ശഠനുമായ ദാരുകൻ നട്ടു പിടിപ്പിച്ചു. അർത്ഥിക്കുന്നവർക്ക് വേണ്ടുന്നതെല്ലാം നൽകു ന്ന ആ അഞ്ച് ദിവ്യവൃക്ഷങ്ങളുടെ ചുവട്ടിൽ നിത്യവും നന യ്ക്കുവാൻ അപ്സരസ്ത്രീകളെ നിയോഗിച്ചു. ഇപ്രകാരം സ കലഭുവനങ്ങളേയും തനിയ്ക്ക് അധീനമാക്കി, ദേവമനുഷ്യ നാഗാദികളെയെല്ലാം മഥിക്കുന്നവനായി, തന്റെ ഗൃഹത്തിൽ മനോദരീ സമേതനായി പരമസുഖത്തോടെ ആ ദാനവേന്ദ്രൻ രമിച്ചുവസിച്ചു.
ഇപ്രകാരം ദുരാത്മാവായ ദാരുകന്റെ പീഡനങ്ങൾ താങ്ങാ നാവാതെ ഇന്ദ്രാദിദേവകളും ഉപദേവസമൂഹവും തങ്ങളുടെ ദുരവസ്ഥയേക്കുറിച്ച് സങ്കടമുണർത്തിക്കാൻ വരദനായ ബി ഹ്മദേവന്റെ സ്ഥാനമായ സത്യലോകത്ത് എത്തിച്ചേർന്നു. - യോഗിമാരിൽ ശ്രേഷ്ഠനായ ബ്രഹ്മദേവൻ ദേവകളോട് ചോ ദിച്ചു. 'നിങ്ങൾ എന്തിനായാണു വന്നത്. പിതാമഹന്റെ ചോ ദ്യം കേട്ട് ദേവാദികൾ തങ്ങൾക്കുണ്ടായ ആപത്തിനേക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. ഘോരനായ ദാരുകാസുരൻ ഞങ്ങ ളെ സ്ഥാനഭ്രഷ്ടരാക്കി. സ്വർല്ലോക സുന്ദരിമാരെ ദാസിമാരാ ക്കി. ഇപ്പോൾ ഞങ്ങൾക്കാശയം മലകളിലെ ഗുഹകളാണ്. സ്വർല്ലോകഭൂലോകപാതാളങ്ങളേയും ആ മഹാസുരൻ കീഴ ടക്കി വാഴുന്നു. സ്വർല്ലോകത്തിലെ സമസ്തവസ്തുക്കളും ഇന്ന് ദാരുകന്റെ നഗരത്തിലാണ്. ഞങ്ങളാവട്ടെ മനുഷ്യരേ പ്പോലെ ഭൂമിയിൽ ദുഃഖിച്ചു കഴിയുന്നു.
- ദേവകളുടെ ആവലാതി കേട്ട് ബ്രഹ്മദേവൻ പറഞ്ഞു - എ
ന്റെ സാഹസം മൂലം ഉണ്ടായ കഷ്ടതകളെല്ലാം ഞാൻ അറി യുന്നു. നിങ്ങൾക്കുവന്നുകൂടിയ ദുരിതങ്ങളേക്കുറിച്ച് ആവർ ത്തിക്കണ്ടതില്ല. അവധ്യനാവാനുള്ള വരമാണു ഞാൻ അ വനു നൽകിയത്. അതിന് പരിഹാരം ഉണ്ടാക്കുക അസാദ്ധ്യ മാണ്. ഹേ ദേവന്മാരേ നാമുടനേ പോയി ശ്രീമഹാവിഷ്ണു- വിനെ സ്തുതിച്ച് അദ്ദേഹത്തെ പ്രസാദിപ്പിക്കുവാൻ ശ്രമിക്കേ
ണ്ടതാണ്. നമ്മുടെ ഈ ദുഃസ്ഥിതിയ്ക്ക് ശാർങ്ഗപാണിയും - ഭൂലക്ഷ്മിപതിയുമായ ആ പ്രഭു പരിഹാരം കാണാതിരിക്കി ല്ല. ഇപ്രകാരം അരുളിചെയ്ത ബ്രഹ്മദേവൻ ദേവകളോടൊ രുമിച്ചു വൈകുണ്ഠത്തിലേയ്ക്ക് യാത്രയായി.
ശ്വേതദ്വീപിൽ എത്തിച്ചേർന്ന ബഹ്മദേവൻ അനന്തശയനായ - മഹാവിഷ്ണുവിനെ സ്തുതിവാക്യങ്ങളാൽ സന്തോഷിപ്പിച്ചു. ദാരുകൻ മൂലം ഇന്ദ്രാദി ദേവകൾക്കുണ്ടായ ദുർഗ്ഗതിയേക്കു റിച്ചു പിതാമഹൻ സർവ്വശക്തനായ മഹാവിഷ്ണുവിനെ അ റിയിച്ചു. ബ്രഹ്മാവിന്റെ വാക്കുകൾ കേട്ട് ഗരുഡധ്വജനായ വി ഷ്ണു ദേവകളോട് ഇങ്ങനെ പറഞ്ഞു. ഹേ ബ്രഹ്മദേവാ, - ഹേ ദേവേന്ദ്രാ, എന്റെ വാക്കുകൾ കേൾക്കുക. വരം നേടിയ തിനാൽ ശക്തനായിത്തീർന്ന ദാരുകനെ വധിക്കുവാൻ, ഞാൻ പോലും സമർത്ഥനല്ല. അതിനാൽ കൈലാസപർവ്വത ത്തിൽ മഹാദേവനെക്കാണുവാനായ് നിങ്ങളെല്ലാവരും പോ യാലും, അഭീഷ്ടകാര്യം സാധിക്കുവാനായി ഞാനും വരുന്ന താണ്. ദാരുകവധത്തിന സംഹാരമൂർത്തിയായ ശിവനാണു ശക്തൻ, ഓരോരോ കർമ്മം ചെയ്യാൻ കഴിയുന്നവർ തന്നെ യാണ് അതാതു കർമ്മം ചെയ്യാൻ അനുയോജ്യൻ (ദാരുകസം ഹാരത്തിന് അനുയോജ്യനായതു സംഹാരമൂർത്തിയായ ശി വൻ തന്നെ) നിങ്ങളുടെ സങ്കടം കണ്ടാൽ ഒരു നിമിഷം പോ ലും ശങ്കരൻ ക്ഷമിയ്ക്കുകയില്ല(ഭക്തദുഃഖം സഹിക്കാൻ കഴി യാത്തവനാണു മഹാദേവൻ) ദേവകളോട് ഇങ്ങനെ പറഞ്ഞ - ശഷം ഗരുഡന്റെ പുറത്തേറി മഹാവിഷ്ണു ബ്രഹ്മാവിനോ - ടും ഇന്ദ്രനോടും ദേവസമൂഹങ്ങളോടുമൊപ്പം വെള്ളിമാമല യിൽ എത്തിച്ചേർന്നു.
Please wait while the audio list loads..
Ganapathy
Shiva
Hanuman
Devi
Vishnu Sahasranama
Mahabharatam
Practical Wisdom
Yoga Vasishta
Vedas
Rituals
Rare Topics
Devi Mahatmyam
Glory of Venkatesha
Shani Mahatmya
Story of Sri Yantra
Rudram Explained
Atharva Sheersha
Sri Suktam
Kathopanishad
Ramayana
Mystique
Mantra Shastra
Bharat Matha
Bhagavatam
Astrology
Temples
Spiritual books
Purana Stories
Festivals
Sages and Saints