Special Homa on Gita Jayanti - 11, December

Pray to Lord Krishna for wisdom, guidance, devotion, peace, and protection by participating in this Homa.

Click here to participate

ഭഗവാൻ സർവ്വരക്ഷകനാണോ ?

ഭഗവാൻ സർവ്വരക്ഷകനാണോ ?

ഭൂമിയിൽ നിരവധി ആളുകൾ കഷ്ടപ്പെടുമ്പോൾ ഭഗവാനെ എങ്ങനെയാണ് സർവ്വരക്ഷകൻ എന്ന് വിളിക്കാൻ സാധിക്കുന്നത് ?

  • കഷ്ടപ്പാടുകൾ സ്വന്തം കർമ്മം മൂലമാണ്.  കഷ്ടപ്പെടുന്ന വ്യക്തികൾ അനുഭവിക്കുന്നത് അവരുടെ മുൻകാല കർമ്മങ്ങളുടെ (മുജ്ജന്മകർമ്മങ്ങൾ ഉൾപ്പടെ) ഫലമാണ്. ഇത് ഭഗവാൻ അടിച്ചേൽപ്പിക്കുന്നതല്ല, മറിച്ച് അവരുടെ സ്വന്തം പ്രവൃത്തികളുടെ അനന്തരഫലമാണ്,.
  • കഷ്ടപ്പാടുകൾ അനുഭവിക്കുന്നത് ശുദ്ധീകരണത്തിനുള്ള ഒരു മാർഗമാണ്. തങ്ങളുടെ കർമ്മഫലങ്ങളെ അഭിമുഖീകരിക്കുന്നതിലൂടെ, വ്യക്തികൾ അവരുടെ കർമ്മബാധ്യതകൾ  തീർക്കുകയും ആത്മീയ വളർച്ചയ്ക്കും ആത്യന്തികമായ വിമോചനത്തിനും വഴിയൊരുക്കുകയും ചെയ്യുന്നു.

ഭഗവാന്‍റെ സംരക്ഷണം രണ്ട് തലങ്ങളിലാണ് പ്രവർത്തിക്കുന്നത്.

  • എല്ലാ ജീവാത്മാക്കളുടെയും സത്തയുടെ സംരക്ഷണം: ഓരോ ആത്മാവിന്‍റെയും നിലനിൽപ്പും അടിസ്ഥാന സ്വഭാവവും ഭഗവാൻ ഉറപ്പുവരുത്തുന്നു. ഈ അടിസ്ഥാന സംരക്ഷണം എല്ലാ ആത്മാക്കളും അവരുടെ സ്വതസിദ്ധമായ ഗുണങ്ങളും മോക്ഷം നേടാനുള്ള കഴിവും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നു. ഇത്തരം സംരക്ഷണത്തിലൂടെ ഉചിതമായ സമയത്ത് ആത്മാക്കളെ മോക്ഷം നേടാൻ ഭഗവാൻ പ്രാപ്തരാക്കുന്നു.
  • ഭഗവാനെ അഭയം പ്രാപിക്കുന്നവർക്കുള്ള പ്രത്യേക സംരക്ഷണം: തന്നെ അഭയം പ്രാപിക്കുന്നവരുടെ ഭൗതികമായ കഷ്ടപ്പാടുകൾ ഭഗവാൻ നീക്കം ചെയ്യുകയോ ലഘുകരിക്കുകയോ ചെയ്യുന്നു.  ഇത് ആത്മാർഥതയോടെ ഭഗവാനെ അഭയം പ്രാപിക്കുന്നവർക്ക് മാത്രം ലഭിക്കുന്നതാണ്.

അതിനാൽ ഭഗവാനെ വിശ്വാസത്തോടെ അഭയം പ്രാപിക്കുന്നവർക്ക് കഷ്ടപ്പാടുകളിൽ നിന്നുമുള്ള മോചനം മാത്രമല്ല മോക്ഷവും സുകാരമാകുന്നു.

37.5K
5.6K

Comments

Security Code
24630
finger point down
പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

പുതിയ കാര്യങ്ങൾ എല്ലാം ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുന്നുണ്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം -Kavitha

Vedadhara content is very super high level knowledge comman man can understand -Nagaskandan Namboothiri

എനിക് വളരെ ഉപകാര പെടുന്നു എത്ര നന്ദി പറഞ്ഞാലും മതി ആകൂല .നന്ദി യുണ്ട് -Ajith

Read more comments

Knowledge Bank

അച്ചന്‍കോവില്‍ ക്ഷേത്രത്തിലെ വിഷചികിത്സ

അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷചികിത്സക്ക് പണ്ട് പ്രസിദ്ധമായിരുന്നു. ഭഗവാന്‍റെ കൈയില്‍ ചന്ദനം അരച്ചുവെച്ചിരിക്കും. വിഷം തീണ്ടിയവര്‍ വന്നാല്‍ അര്‍ദ്ധരാത്രിയായാല്‍ പോലും നട തുറക്കും. ചന്ദനം മുറിവില്‍ തേച്ച് കഴിക്കാനും കൊടുക്കും. എത്ര കൊടിയ വിഷവും ഇതികൊണ്ടിറങ്ങും എന്നാണ് വിശ്വാസം.

പാമ്പുകൾക്ക് എവിടെ നിന്നാണ് വിഷം ലഭിച്ചത്?

സമുദ്രമന്ഥനത്തിനിടെ ഉയർന്നുവന്ന കാളകൂടം എന്ന വിഷം ശിവൻ കുടിച്ചപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ നിന്നും ഏതാനും തുള്ളി താഴെ വീണതായി ശ്രീമദ് ഭാഗവതം പറയുന്നു. ഇത് പാമ്പുകളുടെയും മറ്റ് ജീവികളുടെയും വിഷമുള്ള സസ്യങ്ങളുടെയും വിഷമായി മാറി.

Quiz

ഇവരില്‍ ശൈവസിദ്ധാന്തവുമായി ബന്ധമില്ലാത്തതാര് ?
മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...