ബുദ്ധിയിലൂടെ ശത്രുപരാജയം

ബുദ്ധിയിലൂടെ ശത്രുപരാജയം

കാമരൂപവും നേപ്പാളും തമ്മിൽ ശത്രുത പുലർത്തിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. കാമരൂപത്തിലെ ഭടന്മാർ സംഘം ചേർന്ന് നേപ്പാളിലെ ഗ്രാമങ്ങളെ ആക്രമിക്കുക പതിവായിരുന്നു. ഒരിക്കൽ, കാമരൂപത്തിലെ കുറച്ചു ഭടന്മാർ പർവ്വതപ്രദേശം വഴി നേപ്പാളിലെത്തി. അവിടെ ഒരു  വീട്ടിൽ വിവാഹം നടക്കുന്നതായി അവർ അറിഞ്ഞിരുന്നു.

ഭടന്മാർ ഒരു ആട്ടിടയന്‍റെ കുടിലിലെത്തി കല്യാണം നടക്കുന്ന വീട് എവിടെയാണെന്നറിയാമോ എന്ന് ചോദിച്ചു. രാത്രി സമയമായിരുന്നു. ഇടയന് അവരുടെ ഉദ്ദേശ്യം മനസിലായി. 

ഇടയൻ താൻ കാണിച്ചുതരാമെന്ന് പറഞ്ഞു, ഒരു പന്തവുമെടുത്തു മുന്നിലായി നടന്നു. അയാൾ അവരെ ഒരു മലമുകളിലേക്ക് നയിച്ചു. അവിടെയെത്തിയപ്പോൾ അയാൾ പന്തം താഴ്വരയിലേയ്ക്ക് വലിച്ചെറിഞ്ഞു. ഭടന്മാർക്ക് ഒന്നും കാണാനായില്ല, അവർ ഓരോരുത്തരായി താഴ്വരയിൽ വീണു മരിച്ചു. 

അതിനുശേഷം ഇടയൻ നേരെ വിവാഹ സ്ഥലത്തെത്തി. വിവരങ്ങൾ എല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു. ആദ്യം ആരും വിശ്വസിച്ചില്ല. അടുത്ത ദിവസം ഏതാനും പേർ താഴ്വരയിൽ പോയി ശത്രുഭടന്മാരുടെ ശവശരീരങ്ങൾ കണ്ടപ്പോൾ മാത്രമാണ് അവർക്ക് വിശ്വാസമായത്.

തങ്ങളെ രക്ഷിച്ച ആട്ടിടയനോട് എല്ലാവരും നന്ദി പറഞ്ഞു. അയാൾക്ക്  അവർ പല സമ്മാനങ്ങളും നൽകി. ഏതാനും ദിവസങ്ങൾക്കുശേഷം, നേപ്പാൾ രാജാവ്, ഇടയനെ വിളിച്ചു വരുത്തി ഒരു ഗംഭീര സൽക്കാരം നടത്തി. ആട്ടിടയന്‍റെ രാജ്യസ്നേഹത്തെ അദ്ദേഹം വാനോളം പുകഴ്ത്തി.

ശാന്തതയോടെ സമയോചിതമായി പ്രവർത്തിച്ചാൽ ഏത് വലിയ പ്രതിസന്ധിയെയും നേരിടാമെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു.

മലയാളം

മലയാളം

കുട്ടികള്‍ക്കായി

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...

We use cookies