നാഗങ്ങളെ രക്ഷിച്ച റാണി ഭാമിനി

നാഗങ്ങളെ രക്ഷിച്ച റാണി ഭാമിനി

മാർക്കണ്ഡേയ പുരാണത്തിൽനിന്നുമുള്ളതാണ് ഈ കഥ.

അവിക്ഷിത മഹാരാജാവിൻ്റെ പ്രധാന രാജ്ഞിയും മരുത്തൻ്റെ അമ്മയുമായിരുന്നു ഭാമിനി.

ഒരു ദിവസം, നാഗങ്ങൾ ഭയന്ന് ഭാമിനിയുടെ അടുത്തെത്തി. തന്‍റെ മുത്തശ്ശി വീരയുടെ ആഗ്രഹപ്രകാരം മരുത്തൻ നാഗവംശത്തെ ഇല്ലാതാക്കാൻ തീരുമാനിച്ചിരിക്കുന്നു. നാഗങ്ങളുടെ കടിയേറ്റ് പല മുനിമാരും മരണപ്പെട്ടിരുന്നു. അതിനാലാണ് വീര മരുത്തനോട് ഇങ്ങനെ ആവശ്യപ്പെട്ടത്.

നാഗങ്ങൾ ഭാമിനിയോട് സഹായം അഭ്യർത്ഥിച്ചു. അവരെ സഹായിക്കാൻ ഭാമിനി മടിച്ചില്ല. അവർക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്തു.

ഭാമിനി തൻ്റെ ഭർത്താവ് അവിക്ഷിത മഹാരാജാവിൻ്റെ അടുത്ത് ചെന്ന് മരുത്തനെ തടയാൻ ആവശ്യപ്പെട്ടു. രാജ്ഞിയോടുള്ള ആദരവ് കൊണ്ട് രാജാവ് സമ്മതിച്ചു.

എന്നാൽ മരുത്തൻ പിന്മാറാൻ തയ്യാറായില്ല. മുനിമാരെ ഉപദ്രവിക്കുന്നവരെ ശിക്ഷിക്കുന്നത് തൻ്റെ കടമയാണെന്ന് മരുത്തൻ പറഞ്ഞു  — അതിനായി സ്വന്തം പിതാവിനോട് യുദ്ധം ചെയ്യേണ്ടി വന്നാൽ പോലും. 

അങ്ങനെ, അച്ഛനും മകനും തമ്മിൽ യുദ്ധം നടക്കുമെന്നായി.

എന്നാൽ ഭാമിനി തൻ്റെ നിലപാടിൽ ഉറച്ചുനിന്നു.

അവർ പറഞ്ഞു, "എനിക്ക് എൻ്റെ ഭർത്താവിനെയോ മകനെയോ രണ്ട് പേരെയുമോ നഷ്ടപ്പെട്ടാലും, എന്നിൽ വിശ്വസിച്ച നിസ്സഹായരെ ഞാൻ ഉപേക്ഷിക്കില്ല."

അവർ കുടുംബസമാധാനത്തേക്കാൾ നീതിക്ക് പ്രാധാന്യം നൽകി.

അവസാനം, ഭൃഗു മഹർഷി ഇടപെട്ടു. അവർ നാഗങ്ങളോട് മരണപ്പെട്ട മുനിമാരെ തിരികെ ജീവിപ്പിക്കാൻ പറഞ്ഞു. അതോടെ പ്രതിസന്ധി അവസാനിച്ചു. യുദ്ധം ഒഴിവാക്കപ്പെട്ടു.

എന്നാൽ ഈ പ്രതിസന്ധിയിൽ നിന്നും എല്ലാവരെയും രക്ഷിച്ചത് ഭാമിനിയായിരുന്നു. നീതിബോധവും ആത്മവിശ്വാസവും ദൃഡചിത്തതയുമായിരുന്നു അവരുടെ ശക്തി. പുരാതന ഭാരതത്തിൽ ഭാമിനിയെപ്പോലുള്ള ഒട്ടനവധി ആരാധ്യരായ സ്ത്രീകളുണ്ടായിരുന്നു.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies