Pratyangira Homa for protection - 16, December

Pray for Pratyangira Devi's protection from black magic, enemies, evil eye, and negative energies by participating in this Homa.

Click here to participate

ഗണപതി എങ്ങനെയാണ് ഏകദന്തനായത് എന്നറിയാമോ?

ഗണപതി എങ്ങനെയാണ് ഏകദന്തനായത് എന്നറിയാമോ?

പരശുരാമൻ തൻ്റെ ഗുരുവായ ശിവനെ കാണാനായി കൈലാസത്തിലെത്തി. കവാടത്തിൽ വെച്ച് പരശുരാമൻ നന്ദിയെയും നിരവധി ഭൂതഗണങ്ങളെയും കണ്ടുമുട്ടി. അവരെ അഭിവാദ്യം ചെയ്ത ശേഷം അദ്ദേഹം അകത്തേക്ക് പ്രവേശിച്ചു. സുബ്രഹ്മണ്യനും ഗണപതിയും രത്നങ്ങൾ പതിച്ച സിംഹാസനങ്ങളിൽ ഇരിക്കുന്നത് അദ്ദേഹം കണ്ടു. അവരെ കടന്നുപോകാൻ ശ്രമിച്ചപ്പോൾ ഗണപതി ഭഗവാൻ പരശുരാമനെ തടഞ്ഞു.

'ഭഗവാൻ വിശ്രമിക്കുകയാണ്, കാത്തിരിക്കൂ, ഞാൻ അദ്ദേഹത്തിൻ്റെ അനുമതി തേടട്ടെ', ഗണപതി പറഞ്ഞു.

പരശുരാമൻ വിസമ്മതിച്ചു, ശിവന്‍റെ പാദങ്ങളിൽ വണങ്ങാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം  പറഞ്ഞു. ഉറങ്ങുന്ന ഭഗവാനെ ശല്യപ്പെടുത്തുന്നത് അനുചിതമാണെന്ന നിലപാടിൽ ഗണപതി ഉറച്ചുനിന്നു. പരശുരാമൻ ബലം പ്രയോഗിച്ച് അകത്തേക്ക് കടക്കാൻ ശ്രമിച്ചു.

പരശുരാമൻ തള്ളിമാറ്റാൻ ശ്രമിച്ചതും ഗണപതി തൻ്റെ തുമ്പിക്കൈ കൊണ്ട് പരശുരാമനെ ഉയർത്തി ആകാശത്തിലൂടെ ചുഴറ്റി ഏഴ് സമുദ്രങ്ങളും പതിനാല് ലോകങ്ങളും കാണിച്ചുകൊടുത്തു. ഒടുവിൽ  പരശുരാമനെ കടലിലേക്ക് എറിഞ്ഞുവെങ്കിലും പിന്നീട് അനുകമ്പയോടെ രക്ഷപ്പെടുത്തി.

ലജ്ജകൊണ്ട് പ്രകോപിതനായ പരശുരാമൻ ഗണപതിക്ക് നേരെ തന്‍റെ മഴു വലിച്ചെറിഞ്ഞു. പരശുരാമന് മഴു ശിവൻ നൽകിയത് ആയതിനാൽ ഗണപതി ഒഴിഞ്ഞുമാറാതെ ആദരവോടെ ആ പ്രഹരം ഏറ്റുവാങ്ങി. ഗണപതിയുടെ വലത്തെ ദന്തം ഒടിഞ്ഞുവീണു. പ്രപഞ്ചം കുലുങ്ങി.

വിവരമറിഞ്ഞ പാർവതി ദേവി തൻ്റെ മകൻ്റെ അടുത്തേക്ക് ഓടിയെത്തി. ദേവി പരശുരാമനെ ശിക്ഷിക്കാൻ ഒരുങ്ങി. അപ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷപ്പെട്ടു. ശിവന്‍റെ ശിഷ്യനായതുകൊണ്ട് പരശുരാമനും ദേവിക്ക് പുത്രതുല്യനാണെന്ന്  ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം ദേവിയെ ശാന്തയാക്കി.

പരശുരാമൻ തന്‍റെ തെറ്റ് മനസ്സിലാക്കുകയും ഗണപതിയോടും പാർവതി ദേവിയോടും ക്ഷമ ചോദിക്കുകയും അവരെ സ്തുതിക്കുകയും ചെയ്തു. ഇങ്ങനെയാണ് ഗണപതി ഏകദന്തനായത്.

21.7K
3.2K

Comments

Security Code
71989
finger point down
വളരെ നല്ല ഒരു അറിവ് കിട്ടി. വേദധാരയ്ക്ക് നന്ദി. 🙏 -നന്ദകുമാർ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

Read more comments

Knowledge Bank

ശാസ്താംകോട്ടയിലെ ഒരു ഐതിഹ്യം

വെള്ളിപ്പൂരാട്ടത്തിൽ പിറന്ന ഒരു പെൺകുട്ടിയെ ആരും വിവാഹം കഴിക്കാൻ തയ്യാറാകാത്തതിൽ മനം നൊന്ത് അവളുടെ അച്ഛൻ ശാസ്താവിന് സമർപ്പിച്ചു. തുടർന്ന് വടക്ക് പറപ്പൂരുനിന്നും വന്ന ഒരു യുവാവ് അവളെ വിവാഹം കഴിക്കാൻ തയ്യാറായി. അതിൽ സന്തോഷിച്ച് ശാസ്താവ് ആ യുവാവിനെ തന്‍റെ ശക്‌തിയെ ആവാഹിച്ച് അല്പം ദൂരെയായി പ്രതിഷ്ഠിച്ചുപാസിക്കാൻ പറഞ്ഞു. ഇതാണ് പറപ്പൂർ അമ്മച്ചിവീട് ക്ഷേത്രം.

ഏത് കടലിലാണ് ദ്വാരക മുങ്ങിയത്?

അറബിക്കടലില്‍.

Quiz

രാവണൻ സീതാ ദേവിയെ അപഹരിച്ച് എവിടെയാണ് വെച്ചിരുന്നത് ?
മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...