കഥകളി

കഥകളിയുടെ ഉത്ഭവം, വളര്‍ച്ച, സാങ്കേതികത്വം എന്നിവയെക്കുറിച്ച് സരളമായ ഭാഷയിലുള്ള ഗ്രന്ഥം


 

Click here to read PDF Book

 

77.9K

Comments

4fhbb
നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

Read more comments

ഋഷിയും മുനിയും ഒന്നുതന്നെയാണോ?

പരമസത്യമായ മന്ത്രങ്ങളെ ആദ്യമായി കണ്ടവരാണ് ഋഷിമാര്‍. അവര്‍ വഴിയാണ് ജ്ഞാനം പ്രകടമാക്കപ്പെട്ടത്. മനനം ചെയ്യാന്‍ കഴിവുള്ളവരെയാണ് മുനി എന്ന് പറയുന്നത്. മുനിമാര്‍ക്ക് അഗാധമായ ജ്ഞാനവും വാക്കുകള്‍ക്കുമേല്‍ നിയന്ത്രണവുമുണ്ടായിരിക്കും

പെരുമാള്‍

തമിഴില്‍ ഭഗവാന്‍ വിഷ്ണുവിനെ പെരുമാള്‍ എന്ന് പറയും. പെരുമാള്‍ എന്നാല്‍ പെരും ആള്‍.

Quiz

ശ്രീചക്രവുമായി ബന്ധപ്പെട്ട ദേവിയാരാണ് ?

കേരളീയ കലകളിൽ എന്തുകൊണ്ടും പ്രാമുഖ്യം അർഹിക്കുന്ന കഥകളിക്ക് അടുത്ത കാലത്തു ഒരു നവോത്ഥാനം സംജാതമായിട്ടുണ്ട്. കേരളത്തെ സ്മരിക്കുന്നവർ കഥകളിയേയും കഥകളിയെ സ്മരിക്കുന്നവർ കേരളത്തേയും അനുസ്മരിച്ചു പോരുന്നതിൽ അതിശയമില്ലതന്നെ. മഹാകവി വള്ളത്തോൾ തുടങ്ങിയ ഉന്നതന്മാരായ കലാ പ്രമികളുടെ നിരന്തരശ്രമത്താൽ ഇന്നു മഹത്തായ ഈ കലയുടെ മാധുര്യം ഭാരതസീമയും അതിലംഘിച്ചു യൂറോപ്പ്, അമേരിക്കാ മുതലായ രാജ്യങ്ങളിലും വ്യാപിച്ചു വരികയാണ്.

മലയാള സാഹിത്യത്തിൽ ഉന്നത ബിരുദം സമ്പാദിക്കണമെങ്കിൽ കഥകളി ഗ്രന്ഥങ്ങൾ പഠിക്കാതെ തരമില്ല. ഇംഗ്ലീഷിൽ ഷേക്സ്പിയറുടെ കൃതികൾക്കുള്ള സ്ഥാനം ഭാഷയിൽ കഥകളി സാഹിത്യത്തിനുമുണ്ട്. എന്നാൽ ആ കലയുടെ പ്രായോഗിക പരിജ്ഞാനം ഹൈസ്കൂൾ വിദ്യാഭ്യാ സഘട്ടത്തിൽ കിട്ടത്തക്ക പോലെ ഒരു പാഠപദ്ധതിയല്ല ഇതുവരെ നിലവിലുണ്ടായിരുന്നത്. പോരെങ്കിൽ കഥകളിയുടെ സങ്കീർണ്ണമായ സാങ്കേതിക പരിജ്ഞാനവും വഴക്കവും അതിലഘുവായി കരസ്ഥമാക്കാവുന്നതുമല്ല. ഭാവഗംഭീരങ്ങളായ മുദ്രക്കൈകൾ, നാട്യം, നടനം, ലാസ്യം,
കലാശം എന്നിവ വളരെ ആഴമേറിയ പഠനങ്ങൾക്കും ശിക്ഷണത്തിനും വിധേയമായശേഷം മാത്രം സ്വാധീനമാക്കാവുന്നവിധത്തിൽ ഒരുയർന്ന നിലയിലാണ് സ്ഥിതിചെയ്യുന്നത്.

നമ്മുടെ വിദ്യാഭ്യാസ പദ്ധതിയിൽ കഥകളിയെപ്പറ്റിയുള്ള ശാസ്ത്രവിജ്ഞാനം നല്കാനുള്ള ഒരു ചുവടുവയ് പായാണ് ഈ പാഠപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഗഹ നങ്ങളായ നാട്യശാസ്ത്രഗ്രന്ഥങ്ങൾ പലതും സംസ്കൃതത്തിലായതിനാൽ അവ സംസ്കൃതാനഭിജ്ഞന്മാക്ക് അപ്രാപ്യ ങ്ങളാണ്. ഹസ്തലക്ഷണ ദീപിക മാത്രമേ കേരള നിർമ്മിതമെന്നു പറയാവുന്ന ഒരു ശാസ്ത്രഗ്രന്ഥമുള്ളൂ. അതും സംസ്കൃതത്തിലാണ്. കഥകളിയുടെ ഉത്ഭവം, വളർച്ച, സവിശേഷത എന്നിവയെപ്പറ്റി ഭാഷയിൽ ഏതാനും ഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ടു്, മാവേലിക്കര ശ്രീ. ജി. കൃഷ്ണപിള്ളയുടെ കഥകളി എന്ന ഗ്രന്ഥം അവയിൽ പ്രാമുഖ്യം വഹിക്കുന്നു.
എന്നാൽ ഒരു ഹൈസ്കൂൾ പാഠപദ്ധതിയിൽ ടെക്സ്റ്റായി കരിക്കാവുന്നതരത്തിലുള്ളതല്ല ആ ഗ്രന്ഥം. അതിനാൽ ഹൈസ്കൂൾ പാഠപദ്ധതിക്കനുരൂപമായുള്ള ഒരു ഗ്രന്ഥം അപരിത്യാജ്യമായി വന്നു.

കഥകളിയാകുന്ന സമുദ്രയാനപാത്രത്തിലേക്കു എത്തിച്ചേരാനുള്ള ഒരു ചെറുതോണിയാണീ ഗ്രന്ഥം. ഹൈസ്കൂൾ പഠനം പൂർത്തിയാകുമ്പോഴേക്കും കഥകളിയുടെ സാങ്കേതിക വശങ്ങളിൽ സാമാന്യവിജ്ഞാനം ലഭിക്കുന്നതിനു ഗ്രന്ഥം പര്യാപ്തമാകുമെന്നും വിശ്വസിക്കുന്നു.
കഥകളിയുടെ സാങ്കേതികത്വം ലഘു കരിച്ചു ശുദ്ധവും ലളിതവുമായ ഭാഷയിൽ ഈ പുസ്തകം തയ്യാറാക്കുന്നതിനു ശ്രമിച്ചിട്ടുണ്ട്. മുദ്രകളുടെ രൂപങ്ങൾ മനസ്സിലാക്കാൻ മൂലഗ്രന്ഥങ്ങളിൽ നിന്നും യഥായോഗ്യം ഉദ്ധരണികളും ചേർത്തിട്ടുണ്ടു്.

മനുഷ്യക്ക് മറു ജീവികളിൽ നിന്നുള്ള പ്രധാന വ്യത്യാസം ആദികാലം മുതൽ പരമ്പരയായിത്തന്നെ ചില സംസ്ക്കാരങ്ങളും, ആ വഴിക്കും വിവേകവും സിദ്ധിച്ചിട്ടുണ്ട ന്നുള്ളതാണ്. അങ്ങിനെയുള്ള സംസ്ക്കാരം സിദ്ധിക്കാൻ വിദ്യകളെന്നും കലകളെന്നും രണ്ടുതരം ഉപായങ്ങളാണു പണ്ടുമുതലേ ഏപ്പെടുത്തിയിട്ടുള്ളത്. കലകൾ ഹൃദയത്തെ രസിപ്പിച്ചു പാകപ്പെടുത്തി ആ വഴിക്കാണ് സംസ്കാരത്തിനു ഉപകരണമായിത്തീരുന്നത്. ബുദ്ധിവ്യാപാരം പ്രധാനമായി സംസ്കാരം വർദ്ധിപ്പിക്കുന്നതെല്ലാം വിദ്യയെന്നും ഹൃദയവ്യാപാരം പ്രധാനമായി സംസ്കാരം ഉണ്ടാക്കുന്ന തെല്ലാം കലയെന്നും ചുരുക്കത്തിൽ പറയാം. ഉൽകൃഷ്ട വിദ്യകളായ ശാസ്ത്രങ്ങൾ വഴിയോ, ഉൽകൃഷ്ട കലകളായ സംഗീതാദികൾ വഴിക്കോ സംസ്ക്കാരം സിദ്ധിച്ചിട്ടുള്ളവർ പ്രായേണ
ശാന്തന്മാരും വിവേകികളും ലോകോപകാരികളും ആയിത്തീരുമെന്നുള്ളതും അനുഭവസിദ്ധമാണ്.

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |