Makara Sankranti Special - Surya Homa for Wisdom - 14, January

Pray for wisdom by participating in this homa.

Click here to participate

കംസൻ ശപിക്കപ്പെടുന്നു

കംസൻ ശപിക്കപ്പെടുന്നു

കാലനേമി എന്ന അസുരനെ ഹനുമാൻ ലങ്കയിലേക്ക് വലിച്ചെറിഞ്ഞതിന് പ്രതികാരമായി വിഷ്ണു ഭക്തരെ ദ്രോഹിക്കാനാണല്ലോ അവൻ ദ്വാപരയുഗത്തിൽ കംസനായി അവതാരമെടുത്തത്.

കംസൻ രാജാധികാരം തന്‍റെ അച്ഛനായ ഉഗ്രസേനനിൽ നിനിന്നും തട്ടിയെടുത്തു. അദ്ദേഹത്തെ തുറുങ്കിലടച്ചു. ചാരൻ, മുഷ്ടികൻ, സിംഹളൻ, സിംഹൻ, പ്രലംബൻ, വൽക്കലൻ, ദന്തവക്ത്രൻ, അഘൻ, ജംഭൻ, ശകടൻ മുതലായ അസുരന്മാരോടുകൂടി വിഷ്ണുഭക്തന്മാരെ മർദ്ദിച്ചു.വേദാനുഗാമികളെ ഉപദ്രവിച്ചു. വൈദിക ക്രിയകളെ മുടക്കി. വേദാദ്ധ്യയനത്തെ തടഞ്ഞു.യജ്ഞവേദികളെ അശുദ്ധപ്പെടുത്തി.

കംസൻ ജരാസന്ധന്‍റെ ണ്ടു പുത്രിമാരെ വിവാഹംകഴിച്ചു. കംസനും ജരാസന്ധനും മറ്റുള്ളവരെ കാണിക്കാൻ  ശിവഭക്തരാണെന്ന് നടിച്ചു.

ഭാര്യമാരോടൊപ്പം രഥത്തിലിരുന്ന് കംസൻ ഋഷിമാരെക്കൊണ്ട് ആ രഥം വലിപ്പിച്ചു..ഹിരണ്യകശിപുവിന്‍റെ കാലത്തെന്നപോലെ വിഷ്ണുഭക്തർ കഷ്ടങ്ങളനുഭവിച്ചു.  

കംസൻ  മധുരയിലേയും അയൽ ദേശങ്ങളിലേയും യാദവപ്രഭുക്കന്മാരെ ആക്രമിച്ച് അവരെ തന്‍റെ അജ്ഞാധീനരാക്കി അവരിൽ ഒരാൾ വസുദേവൻ ആയിരുന്നു. യാദവന്മാരിൽ ചിലർ മറ്റു രാജ്യങ്ങളിലേയ്ക്ക്  ഓടി രക്ഷപ്പെടാൻ നോക്കി. ഓടിപ്പോയവരിൽ അധികം പേരേയും പിന്തുടർന്ന് കംസന്‍റെ സേന വധിച്ചു. ഇടയ പ്രധാനി നന്ദഗോപൻ ഒരു വിഷ്ണുഭക്തനായിരുന്നു. വിഷ്ണുഭക്തി ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനാൽ  അദ്ദേഹത്തിനേ പിടിച്ചു കെട്ടിയിട്ടു അടിപ്പിച്ചു. 

മധൂകൻ എന്ന ഋഷിവര്യൻ  വലിയ വിഷ്ണുഭക്തനായിരുന്നു. അദ്ദേഹത്തിനെക്കൊണ്ട് കംസൻ തന്‍റെ രഥം വലിപ്പിച്ചു. മധൂകൻ കംസനോട് പറഞ്ഞു,  'അങ്ങയെ സൃഷ്ടിച്ച ഈശ്വരനെ വിചാരിച്ചും സത്യധർമ്മങ്ങളെ വിചാരിച്ചും ഈ ദുഷ്പ്രവൃത്തികൾ നിർത്തുക. ഇല്ലെങ്കിൽ വേദനാജനകങ്ങളായ ദുരിതഫലങ്ങൾ അങ്ങ് അനുഭവിക്കും. പാപത്തിന്‍റെ ഫലം മരണമാണെന്നു അങ്ങ് ഓർമ്മിക്കണം'.

ഇതുകേട്ട് കംസൻ പൊട്ടിച്ചിരിച്ചു പറഞ്ഞു, 'ഈശ്വരനേയും സത്യധർമ്മങ്ങളേയും കുറിച്ച് എന്നോടാരും പറയണ്ട. ഈശ്വരനുമില്ല, സത്യവുമില്ല. ധർമ്മവുമില്ല. സ്ത്രീപുരുഷ സംയോഗം കൊണ്ടു മനുഷ്യൻ ജനിക്കുന്നു. അതിനു പ്രേരിപ്പിക്കുന്നത് ആ സംയോഗത്താലുണ്ടാകുന്ന സുഖാനുഭവവുമാണ്. എനിക്കു ഭയപ്പെടാനൊന്നും തന്നെ ഈ ലോകത്തിലില്ല. എന്നോടു തുല്യനായി ലോകത്തിലാരെങ്കിലും ഉണ്ടോ?  ഞാൻ എന്‍റെ ഇഷ്ടം പോലെ ചെയ്യും. ഇഷ്ടം പോലെ സുഖിക്കും. എന്‍റെ മിത്രങ്ങൾക്കും ആശ്രിതന്മാർക്കും വേണ്ടതെല്ലാം ധാരാളം കൊടുക്കും. ഞാൻ ശിവനെ പൂജിക്കുന്നു. എനിക്കുണ്ടായിരുന്ന ശത്രുക്കളെയധികവും ഞാൻ കൊന്നു കഴിഞ്ഞു. ശേഷിക്കുന്നവർ എന്‍റെ ചൊല്പടിയിലുമാണ്. എന്നോടു യുദ്ധത്തിനു വരാനോ എന്നെ കൊല്ലാനോ ഇപ്പോൾ ആരുണ്ട്?'

മധൂകൻ പറഞ്ഞു, ഭഗവാൻ മഹാവിഷ്ണുവുണ്ട്. ഭഗവാൻ കൃതയുഗത്തിൽ ഗൗരവർണ്ണത്തിൽ നാരായണനായി അവതരിച്ചു. ത്രേതായുഗത്തിൽ സ്വർണവർണ്ണത്തിൽ ത്രിവിക്രമനായും മരതകവർണ്ണത്തിൽ ശ്രീരാമനായും അവതരിച്ചു. ഇനി ദ്വാപരയുഗത്തിൽ ശ്യാമവർണ്ണത്തിൽ ശ്രീകൃഷ്ണനായി അവതരിച്ച് ഭഗവാൻ നിന്നെ വധിക്കും.'

ഇങ്ങനെ  ശപിക്കപ്പെട്ടതും കംസൻ അത്യന്തം കോപിച്ച് പല്ലുകടിച്ച്  ഋഷിയെ ചമ്മട്ടികൊണ്ട് അടിച്ച് രഥം വേഗം വലിക്കാൻ പറഞ്ഞു.  എന്നിരുന്നാലും ഒരു ഭയം കംസനെ ബാധിച്ചു.

പാഠങ്ങൾ -

  1. കംസന്‍റെ അഹങ്കാരവും ധർമ്മത്തിൽ വിശ്വാസമില്ലായ്മയും അവന്‍റെ കണ്ണുകെട്ടി. ഇതവന്‍റെ പതനത്തിന് വഴി തെളിച്ചു. അഹങ്കാരവും അധർമ്മവും വിനാശത്തിലേക്ക് നയിക്കുന്നു.
  2. കംസനെ മർദ്ദനവും മറ്റും തുടർന്നപ്പോഴും പലരും തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിന്നു. ഭഗവാനിൽ ഉള്ള വിശ്വാസം തങ്ങളെ രക്ഷിക്കുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.
  3. എത്ര തന്നെ ശക്തിമാനും അപരാജിതനുമാണെന്ന് തോന്നപ്പെട്ടെങ്കിലും കംസന്‍റെ അന്ത്യം പ്രവചിക്കപ്പെട്ടു. ഈശ്വരന്റെ വിധിപറച്ചിൽ അന്തിമമാണെന്ന് ഇത് തെളിയിക്കുന്നു.
37.3K
5.6K

Comments

Security Code
15406
finger point down
വളരെ നന്നായി രിക്കുന്നു -അനന്ത ഭദ്രൻ

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

Read more comments

Knowledge Bank

ബ്രഹ്മവാദിനികളും ഋഷികമാരും ഒന്നു തന്നെയാണോ?

വേദത്തിലെ പരമസത്യത്തെ അറിഞ്ഞവരാണ് ബ്രഹ്മവാദികള്‍. ബ്രഹ്മവാദി എന്നതിന്‍റെ സ്ത്രീരൂപമാണ് ബ്രഹ്മവാദിനി. മന്ത്രദ്രഷ്ടാവാണ് ഋഷി. ഋഷിമാര്‍ വഴിയാണ് മന്ത്രങ്ങള്‍ പ്രകടമായത്. ഋഷിയുടെ സ്ത്രീരൂപമാണ് ഋഷികാ. എല്ലാ ഋഷികകളും ബ്രഹ്മവാദിനികളാണ്. എന്നാല്‍ എല്ലാ ബ്രഹ്മവാദിനികളും ഋഷികയാകണമെന്നില്ല.

ആരാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത?

സവിതാവ് അല്ലെങ്കില്‍ സൂര്യനാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത. മന്ത്രത്തിനെ ഒരു ദേവീസ്വരൂപമായി കരുതി ഗായത്രി, സാവിത്രി, സരസ്വതി എന്നിവരേയും ഗായത്രി മന്ത്രത്തിന്‍റെ അഭിമാന ദേവതകളായി കരുതുന്നു.

Quiz

ഒരു കല്പത്തില്‍ എത്ര വര്‍ഷങ്ങളാണുള്ളത് ?
മലയാളം

മലയാളം

ഭാഗവതം

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...