Pratyangira Homa for protection - 16, December

Pray for Pratyangira Devi's protection from black magic, enemies, evil eye, and negative energies by participating in this Homa.

Click here to participate

എന്താണ് വേദങ്ങൾ ?

എന്താണ് വേദങ്ങൾ ?

വേദങ്ങൾ എങ്ങനെയാണ് ഉണ്ടായത് ?

സൃഷ്ടിയുടെ ആരംഭത്തിൽ പരമാത്മാവിന്‍റെ ഉച്ഛ്വാസത്തിൽ നിന്നുമാണ് വേദങ്ങൾ പ്രകടമായത്. അവ സ്പന്ദനരൂപത്തിലായിരുന്നു. ഈ സ്പന്ദനങ്ങൾ ഉപയോഗിച്ചാണ് ബ്രഹ്മാവ് സൃഷ്ടികർമ്മം നിർവഹിച്ചത്. പിന്നീട് നാനൂറോളം ഋഷിമാർ ഈ സ്പന്ദനങ്ങളെ ശബ്ദരൂപത്തിൽ കേട്ടു. ഇതാണ് ഇപ്പോൾ നമ്മുടെ പക്കലുള്ള വേദങ്ങൾ.

എന്തിനാണ് വേദം വിഭജിക്കപ്പെട്ടത് ?

കലിയുഗത്തിലെ ജനങ്ങൾക്ക് ഓർമ്മശക്‌തിയും മറ്റും കുറവായിരിക്കുമെന്നും അവരാൽ സംപൂർണ്ണ വേദം പഠിക്കാനാവില്ലെന്നും മനസിലാക്കിയ വ്യാസമഹർഷി ഒന്നായിരുന്ന വേദത്തെ നാലായി വിഭജിച്ചു; ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെ. യജ്ഞങ്ങൾ ചെയ്യാൻ ഉതകുന്ന തരത്തിലായിരുന്നു ഈ വിഭജനം.

വേദങ്ങൾ എങ്ങനെയാണ് പരിരക്ഷിക്കപ്പെടുന്നത് ?

വായ്മൊഴി ആയുള്ള പഠനം വഴിയാണ് വേദങ്ങൾ തെറ്റില്ലാതെ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നത്. ഗുരു ഉച്ചരിക്കുന്നത് ശ്രദ്ധിച്ചു കേട്ട് ശിഷ്യന്മാർ അതാവർത്തിക്കുന്നു. ഗുരു തെറ്റുണ്ടെങ്കിൽ തിരുത്തിക്കൊടുക്കുന്നു.  നിരന്തരമായ പുനരാവർത്തനം മൂലം ശിഷ്യന്മാർ പഠിച്ചത് ഓർമ്മയിൽ സൂക്ഷിക്കുന്നു. 

വേദങ്ങളിൽ എന്താണുള്ളത് ?

പ്രപഞ്ചം എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടതെന്നും പരിപാലിക്കപ്പെടുന്നതെന്നും വേദങ്ങൾ പറയുന്നു. ദൈവിക ക്രമം അനുസരിച്ച് മനുഷ്യർ എങ്ങനെ ജീവിക്കണമെന്നും വേദങ്ങൾ കാണിച്ചുതരുന്നു.

ഈശ്വരനെക്കുറിച്ച് വേദങ്ങൾ എന്താണ് പറയുന്നത് ?

പരബ്രഹ്മം അല്ലെങ്കിൽ പരമാത്മാവ് എന്ന് വിളിക്കപ്പെടുന്ന ഒരേയൊരു ഈശ്വരനാണ് ഉള്ളത്. ശിവൻ, വിഷ്ണു, ദുർഗ്ഗ തുടങ്ങിയ ദേവതകളെല്ലാം തന്നെ ഈ പരമാത്മാവിന്‍റെ വിഭിന്ന രൂപങ്ങളാണ്.

എന്താണ് വേദങ്ങളുടെ പ്രാധാന്യം ?

സനാതന ധർമ്മത്തിന്‍റെ പ്രാമാണിക ഗ്രന്ഥങ്ങൾ വേദങ്ങളാണ്. പുരാണങ്ങളും ഇതിഹാസങ്ങളും മറ്റും വേദങ്ങളെ ആശ്രയിച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത്. വൈദിക തത്ത്വങ്ങളെ പിന്തുടരാത്ത ഗ്രന്ഥങ്ങൾക്ക് സനാതന ധർമ്മത്തിൽ അധികാരികതയില്ല.

വേദാധ്യയനത്തിന്‍റെ രണ്ട് രീതികൾ 

  • മന്ത്രങ്ങൾ അർത്ഥസഹിതം പഠിക്കുന്നത് 
  • മന്ത്രങ്ങൾ ഉച്ചരിക്കാൻ മാത്രം പഠിക്കുന്നത് 

ഇത് രണ്ടും പ്രധാനമാണ്. ആദ്യത്തേത് അദ്ധ്യേതാവിന്‍റെ ആത്മീയ വികാസത്തിനുതകുമെങ്കിൽ രണ്ടാമത്തേത് തലമുറകളിലൂടെ വേദത്തിന്‍റെ സംരക്ഷണത്തിന് അത്യാവശ്യമാണ്.

 

57.5K
8.6K

Comments

Security Code
63443
finger point down
പുതിയ കാര്യങ്ങൾ എല്ലാം ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുന്നുണ്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം -Kavitha

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

Read more comments

Knowledge Bank

ഹനുമാൻ ഏത് ഗുണങ്ങളുടെ പ്രതീകമാണ് ?

ഹനുമാൻ ഭക്തി, വിശ്വസ്തത, ധൈര്യം, ശക്തി, വിനയം, നിസ്വാർത്ഥത എന്നിവയുടെ പ്രതീകമാണ്. നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ഈ സദ്‌ഗുണങ്ങൾ ഉൾക്കൊള്ളുന്നതിനും വ്യക്തിഗത വളർച്ചയും ആത്മീയ വികാസവും പ്രോത്സാഹിപ്പിക്കുന്നതിനും ഹനുമാൻ സ്വാമി നിങ്ങളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു.

സത്യം പരം ധീമഹി എന്നതിലെ സത്യം എന്താണ്?

ശ്രീകൃഷ്ണ ഭഗവാനാണ് ആ പരമമായ സത്യം.

Quiz

അവധീ ഭാഷയില്‍ എഴുതപ്പെട്ട രാമായണമേത് ?
മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...