എന്താണ് ചതുശ്ശതം ?

കേരളത്തിലെ ഒട്ടുമിക്ക പ്രധാന ക്ഷേത്രങ്ങളിലുമുള്ള ഒരു വഴിപാടാണ് ചതുശ്ശതം.

ചതുശ്ശതം എന്നാൽ 400 എന്നർത്ഥം. 4 കൂട്ടം,  100 വീതം.  

 

എന്താണീ 4 കൂട്ടങ്ങള്‍ ?

ഉണക്കലരി - 100 നാഴി - 25.5 kg

ശര്‍ക്കര - 100 പലം - 52.5 kg

തേങ്ങ - 100

കദളിപ്പഴം - 100

 

 

തേങ്ങ ഇടിച്ച് പിഴിഞ്ഞ് ഒന്നാം പാലും, രണ്ടാം പാലും, മൂന്നാം പാലുമാക്കി വെയ്ക്കും.

അരി വേവിച്ച് ശര്‍ക്കരയിട്ട് ഇളക്കിക്കൊണ്ടേയിരിക്കും. കദളിപ്പഴവും ചേര്‍ക്കും. ശര്‍ക്കര പാകമായാല്‍ മൂന്നാം പാലും 50 കഴഞ്ച് (250 g) നെയ്യും ചേര്‍ത്തിളക്കി വറ്റിക്കും. പാകത്തിന് വറ്റിയാല്‍ രണ്ടാം പാലും 50 കഴഞ്ച് നെയ്യും ചേര്‍ത്ത് വീണ്ടും ഇളക്കി വറ്റിക്കും. ഇത് കഴിഞ്ഞാല്‍ തീയ്യ് കുറച്ച് ഒന്നാം പാല്‍ ചേര്‍ത്ത് വെക്കും. പിന്നെ ഇളക്കരുത്.  ഇങ്ങനെയാണ് ചതുശ്ശതം ഉണ്ടാക്കുന്നത്.

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |