എന്താണ് ഗ്രഹപ്പിഴ?

navagraha

ഈ ജന്മത്തിലെ മാത്രമല്ല, പൂര്‍വ്വജന്മത്തിലെ കര്‍മ്മങ്ങള്‍ക്കനുസരിച്ചും ഈ ജന്മത്തില്‍ അനുഭവങ്ങള്‍ ഉണ്ടാകുന്നു. 

ജാതകത്തിലെ ഗ്രഹനില നോക്കി ഇത് മനസിലാക്കാം.

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഓരോരോ കാര്യത്തേയും ജ്യോതിഷത്തില്‍ ഗ്രഹങ്ങളുമായും ഭാവങ്ങളുമായും ബന്ധപ്പെടുത്തിയിരിക്കുന്നതായി കാണാം.

 

ഉദാഹരണത്തിന്, സഹോദരനുമായി ബന്ധപ്പെട്ട ഗ്രഹമാണ് ചൊവ്വ; ഭാവമാണ് മൂന്നാം ഭാവം.

ഒരാള്‍ പൂര്‍വ്വജന്മത്തില്‍ അയാളുടെ സഹോദരങ്ങളെ ദ്രോഹിച്ചിട്ടുണ്ട് എന്ന് വെയ്ക്കുക.

ഈ ജന്മത്തില്‍ അതിന് ചേര്‍ന്നവണ്ണം ദുരിതങ്ങള്‍ അനുഭവിച്ചേ തീരൂ.

അയാളുടെ ജാതകം നോക്കിയാല്‍ ചൊവ്വായും മൂന്നാം ഭാവത്തിന്‍റെ അധിപനായ ഗ്രഹവും ദുരിതപ്രദന്മാരായി കാണാം.

 

എപ്പോഴാണ് ഈ ദുരിതം അനുഭവിക്കേണ്ടി വരുന്നത്?

അതതു ഗ്രഹങ്ങളുടെ ദശാപഹാരകാലങ്ങളില്‍.

ഇതുപോലെ ഗോചാരം തുടങ്ങിയ മറ്റ് സന്ദ‍ര്‍ഭങ്ങളുമുണ്ട്.

ഇങ്ങനെയുള്ള കാലങ്ങള്‍ക്കാണ് ഗ്രഹപ്പിഴയുള്ള കാലങ്ങള്‍ എന്ന് പറയുന്നത്.

 

 

 

 

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |