ആർക്കുവേണ്ടിയാണ് പുരാണങ്ങൾ?
ധർമ്മം മുഴുവനായി വേദങ്ങളിൽ ഉണ്ട്.
എന്നാൽ വേദം അറിയുന്നവർ എത്ര പേരുണ്ട്?
വേദം പഠിയ്ക്കാൻ ഭാഗൃം ലഭിച്ചവർ എത്ര പേരുണ്ട്?
മറ്റുള്ളവർ എങ്ങനെ ധർമ്മത്തെ അറിയും?
ഇതിനു വേണ്ടിയാണ് വ്യാസമഹർഷി പുരാണങ്ങൾ രചിച്ചത്.
മഹാഭാരതത്തിന്‍റെയും രചനയുടെ ഉദ്ദേശ്യം ഇത് തന്നെ.
വേദങ്ങളിലൂടെ ധർമ്മത്തെ മനസ്സിലാക്കാൻ അവസരം ലഭിക്കാത്തവർക്ക് വേദങ്ങളിൽ പറഞ്ഞിരിക്കുന്ന അതേ ധർമ്മത്തെ സരളമായ രീതിയിൽ മനസ്സിലാക്കാൻ ആണ് പുരാണങ്ങളും മഹാഭാരതവും എല്ലാം.
ഇതിൽ ദേവീഭാഗവതം സുഖഭോഗത്തെയും മോക്ഷത്തേയും ഒരുപോലെ തരുന്നതാണ്.
സൂതൻ പറയുന്നു: എന്നെയാണ് വ്യാസമഹർഷി ഇതാദ്യം പഠിപ്പിച്ചത്.
പരീക്ഷിത്ത് രാജാവിന്‍റെ മരണം അപമൃത്യുവായിരുന്നു.
പ്രായമായി ആയുസ്സെത്തി മരണത്തെ പ്രതീക്ഷിച്ച് യഥാവിധി പ്രായശ്ചിത്തങ്ങളെ ചെയ്തു സംഭവിക്കുന്ന മരണമാണ് സാധാരണ മരണം.
പരീക്ഷിത്ത് രാജാവിനെ തക്ഷകൻ കടിച്ചാണ് കൊന്നത്.
ഇത് സാധാരണ മരണം അല്ലല്ലോ.
അപമൃത്യു വാണ്.
അപമൃത്യു സംഭവിച്ചാൽ സദ്ഗതി സാധ്യമല്ല.
പാപഭാരം കൂടുമ്പോൾ അപകടങ്ങളും അപമൃത്യുവും സംഭവിയ്ക്കുന്നത്.
ഇങ്ങനെ ഉള്ളവരുടെ സദ്ഗതിക്കായി പ്രത്യേക പ്രായശ്ചിത്തം ശാസ്ത്രം വിധിയ്ക്കുന്നു.
പരീക്ഷിത്ത് രാജാവിന്‍റെ സദ്ഗതിയ്ക്കായി ദേവീഭാഗവതം നവാഹം നടത്തി.
ശ്രീമദ് ഭാഗവതം ഏഴ് ദിവസം കൊണ്ടാണ് നടത്തുന്നതെങ്കിൽ ദേവീഭാഗവതം ഒമ്പതു ദിവസം കൊണ്ട് വേണം നടത്താൻ.
ഇതിന്റ പേരാണ് നവാഹം.
ഈ നവാഹത്തിൽ ദേവീഭാഗവതം വായിച്ചത് വ്യാസമഹർഷി തന്നെ ആയിരുന്നു.
ഈ നവാഹത്തിന്‍റെ ഒടുവിൽ പരീക്ഷിത്ത് രാജാവിന് പാപത്തിൽ നിന്നും മുക്തിയും സദ്ഗതിയും സ്വർഗ്ഗത്തിൽ വാസവും കിട്ടി.
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta