അയോധ്യ തന്‍റെ ഭാവിയെ സ്വാഗതം ചെയ്യുന്നു

0:00 0:00

അയോധ്യ തന്‍റെ ഭാവിയെ സ്വാഗതം ചെയ്യുന്നു

ഒരു പ്രധാന പ്രഖ്യാപനം നടത്താനായി ദശരഥ മഹാരാജാവ് അയോധ്യയിൽ ഒരു സഭ വിളിച്ചു.കൂട്ടി. മന്ത്രിമാരുടെയും ഋഷിമാരുടെയും പൗരന്മാരുടെയും മുന്നിൽ വെച്ച് ശ്രീരാമനെ യുവരാജാവായി വാഴിക്കാൻ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബ്രാഹ്മണരും മുതിർന്നവരുമെല്ലാം അത് അംഗീകരിച്ചു. രാജാവിൻ്റെ അഭ്യർത്ഥന സ്വീകരിച്ച് വസിഷ്ഠനും വാമദേവനും ചടങ്ങുകൾ ആസൂത്രണം ചെയ്യാൻ തയ്യാറായി. അതിനുശേഷം ദശരഥൻ തൻ്റെ മന്ത്രിയായ സുമന്ത്രനോട് രാമനെ കൂട്ടി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. സുമന്ത്രൻ ഉടൻ തന്നെ പോയി രാമനെ രഥത്തിൽ  കൊട്ടാരത്തിലെത്തിച്ചു. പിതാവിനെ പാദങ്ങളിൽ തൊട്ടു ആദരവോടെ വന്ദിച്ച രാമനെ ദശരഥൻ എഴുന്നേറ്റ്  ആലിംഗനം ചെയ്യുകയും ഇരിക്കാനായി രാജകീയമായ ഒരു ഇരിപ്പിടം നൽകുകയും ചെയ്തു.

രാമൻ ആ ഇരിപ്പിടത്തിൽ ഇരുന്നപ്പോൾ സദസ്സിലുള്ള എല്ലാവർക്കും സന്തോഷവും സമാധാനവും അനുഭവപ്പെട്ടു. ദശരഥൻ പുത്രനെ നോക്കി സ്നേഹത്തോടെ  സംസാരിച്ചു, ‘നീ എൻ്റെ പ്രധാന രാജ്ഞിയുടെ പുത്രനാണ്, നല്ല സ്വഭാവത്തിന് പേരുകേട്ടവനാണ്. ജനങ്ങൾക്ക് നിന്നെ ഇഷ്ടമാണ്. അവർ നിന്നെ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഈ ഉത്തരവാദിത്തത്തിനായി ഞാൻ നിന്നെ തിരഞ്ഞെടുത്തത്.’

വിനയത്തോടെയിരിക്കാനും ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും കോപവും ആഗ്രഹങ്ങളും ഒഴിവാക്കാനും നല്ല പെരുമാറ്റത്തിലൂടെ ജനങ്ങളുടെ സ്നേഹം നേടാനും ദശരഥൻ രാമനെ ഉപദേശിച്ചു. മറ്റുള്ളവരെ ഭരിക്കുന്നതിനുമുമ്പ് ഒരു രാജാവ് ആദ്യം സ്വയം ഭരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

രാമൻ നിശ്ശബ്ദനായി എല്ലാം കേട്ടു. സദസ്സിലെ ജനങ്ങൾ സന്തോഷിച്ചു. രാമൻ്റെ സുഹൃത്തുക്കൾ കൗസല്യയെ ഈ വിവരം അറിയിക്കാൻ പോയി. അവർ  വളരെ സന്തോഷിക്കുകയും തൻ്റെ ചുറ്റുമുള്ള ആളുകൾക്ക് സ്വർണ്ണവും പശുക്കളെയും രത്നങ്ങളും നൽകുകയും ചെയ്തു. അയോധ്യയിലെ ജനങ്ങൾ  ഭക്തിയോടെ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

ഈ സംഭവം വെറുമൊരു യുവരാജാവിനെ വാഴിക്കുന്നതിനെക്കുറിച്ചായിരുന്നില്ല. ധർമ്മവും അച്ചടക്കവും ഉത്തരവാദിത്തവും ശരിയായ വ്യക്തിയുടെ കൈകളിൽ ഏൽപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു അത്.

യുവരാജാഭിഷേകം പ്രഖ്യാപിക്കപെട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ജനങ്ങളുടെ ഹൃദയത്തിൽ  ശ്രീരാമൻ ഇതിനോടകം അവരുടെ രാജാവായി മാറിക്കഴിഞ്ഞിരുന്നൂ.

ഇതായിരുന്നു രാമരാജ്യത്തിൻ്റെ തുടക്കം.

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies